Advertisment

അമ്മയേയും മകളെയും ഒരുമിച്ച് വിവാഹം ചെയ്യാം; ഈ ഗോത്രക്കാര്‍ ഇങ്ങനെയാണ്...

ബംഗ്ലാദേശിലെ തംഗയില്‍ ജില്ലയിലെ മധുപൂര്‍ വനാന്തരത്തില്‍ വസിക്കുന്ന ആദിവാസി ഗോത്രവര്‍ഗമായ മണ്ഡി എന്ന വിഭാഗത്തിലാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്.

New Update
5555

അമ്മയേയും മകളേയും ഒരുമിച്ച് വിവാഹം കഴിക്കാമെന്നത് കേട്ടുകേള്‍വി പോലുമുണ്ടായിട്ടുണ്ടോ..? എന്നാല്‍, അമ്മയേയും മകളേയും ഒരുമിച്ച് വിവാഹം കഴിക്കാന്‍ അവകാശമുള്ള പുരുഷന്മാരുടെ ഒരു സമൂഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 

Advertisment

2000ത്തില്‍ ഗോത്രത്തിലെ ഒറോള എന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലൂടെയാണ് ഈ വിചിത്രരീതി പുറംലോകത്തെത്തുന്നത്. തന്റെ പിതാവ് മരിച്ചപ്പോള്‍ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അന്ന് മൂന്ന് വയസായിരുന്ന തന്നെ കൂടി വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നെന്നും പിന്നീട് പ്രായപൂര്‍ത്തിയായപ്പോള്‍ അതുവരെ രണ്ടാനച്ഛനായിരുന്ന അയാള്‍ തന്റെ ഭര്‍ത്താവായെന്നുമായിരുന്നു ഒറോളയുടെ വെളിപ്പെടുത്തല്‍.

ബംഗ്ലാദേശിലെ തംഗയില്‍ ജില്ലയിലെ മധുപൂര്‍ വനാന്തരത്തില്‍ വസിക്കുന്ന ആദിവാസി ഗോത്രവര്‍ഗമായ മണ്ഡി എന്ന വിഭാഗത്തിലാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. ഇവിടെയുള്ള പുരുഷന്മാര്‍ക്ക് അമ്മയേയും മകളെയും ഭാര്യമാരാക്കാം. എന്നാല്‍, മറ്റൊരു പ്രത്യേകതയുമുണ്ട്. വിധവകളായ സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കാണ് ഈ അവകാശമുള്ളത്. വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെയും വിവാഹം കഴിക്കാനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നു. ഇതാണ് മണ്ഡി സമൂഹത്തിന്റെ ആചാരം.

നൂറ്റാണ്ടുകളായി വനത്തിനുള്ളില്‍ സ്വന്തം മതവും സംസ്‌കാരവും ജീവിതരീതിയുമായി മുന്നോട്ടുപോകുന്നവരാണ് മണ്ഡികള്‍.  1927ല്‍ ബ്രീട്ടീഷുകാരുടെ അധിക്രമിച്ച് കയറ്റത്തോടെ ഈ കൃഷി രീതി ഇവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍, സാമൂഹികമായ വ്യത്യാസങ്ങള്‍ ഇവര്‍ പാലിച്ചുവരുന്നുണ്ട്. അവയില്‍ പ്രധാനമാണ് അമ്മയെയും മകളെയും വിവാഹം കഴിക്കാനുള്ള രണ്ടാനച്ഛന്റെ അവകാശം.

രണ്ടാമതും വിവാഹിതയാകുന്ന സ്ത്രീയുടെ മകള്‍ ചെറിയ കുട്ടിയാണെങ്കില്‍ അവള്‍ പ്രായപൂര്‍ത്തിയായ ശേഷമായിരിക്കും രണ്ടാനച്ഛനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. ഇത്തരത്തില്‍ മകളെ കൂടി വിവാഹം കഴിക്കാന്‍ അനുവദിക്കുമെങ്കില്‍ മാത്രമേ മണ്ഡി സമൂഹത്തിലെ വിധവകളായ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് അനുമതിയൊള്ളൂ. ഒരേ സമയം അമ്മയെയും മകളെയും വിവാഹം ചെയ്യുമെങ്കിലും സ്വന്തം മകളെ പുരുഷന്മാര്‍ വിവഹം ചെയ്യുന്ന പതിവില്ല.

 

Advertisment