Advertisment

കാണാന്‍ അതിമനോഹരം, 4.15 കിലോമീറ്റര്‍ ദൈര്‍ഘ്യം;  ദിവസവും രണ്ടുതവണ ഈ റോഡ് അപ്രത്യക്ഷമാകും!

 വേലിയേറ്റ സമയത്ത് വളരെ അപകടം പിടിച്ച റോഡാണിത്. 

author-image
നീനു മാത്യു
New Update
7888888

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഫ്രാന്‍സിലെ പാസേജ് ഡു ഗോയിസ് എന്ന റോഡ് വിചിത്രമായ പ്രകൃതി പ്രതിഭാസത്തിന് പെരുമകേട്ട റോഡാണ്. 4.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിന്റെ പ്രത്യേകതയെന്തെന്നാല്‍ ദിവസവും രണ്ടു തവണ വെള്ളത്തിനടിയില്‍ അപ്രത്യക്ഷമാകും.  വേലിയേറ്റ സമയത്ത് വളരെ അപകടം പിടിച്ച റോഡാണിത്. 

Advertisment

വേലിയേറ്റത്തെത്തുടര്‍ന്ന് ദിവസവും രണ്ടുതവണ റോഡ് അപ്രത്യക്ഷമാകും. ഈ അദ്വിതീയ റോഡ് ബര്‍ണ്‍യോഫ് ഉള്‍ക്കടലിനെ നോയര്‍മോട്ടിയര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്നു. വേലിയേറ്റം കാരണം റോഡ് വെള്ളത്തിനടിയില്‍ ഏകദേശം 13 അടി അപ്രത്യക്ഷമാകും. വരാനിരിക്കുന്ന അദൃശ്യമായ തിരമാലയെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ റോഡിലെ ഡ്രൈവര്‍മാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍കാറുണ്ട്. 

അപകടങ്ങളുണ്ടായാല്‍ മണിക്കൂറുകളോളം ആളുകള്‍ റോഡില്‍ കുടുങ്ങുന്നതിനാല്‍ ഇവിടെ ഉയരമുള്ള എമര്‍ജന്‍സി ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ ആളുകള്‍ക്ക് ഇത്തരമൊരു സാഹചര്യത്തില്‍ കുടുങ്ങിപ്പോയാല്‍ കയറാനും രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കാനും കഴിയും. ജലനിരപ്പ് താഴുന്നതോടെ റോഡില്‍ ചെളിവെള്ളം കെട്ടിക്കിടക്കുമെന്നതിനാല്‍ കാല്‍നട യാത്രയും ഇവിടെ ദുഷ്‌ക്കരമാണ്. 

 

Advertisment