Advertisment

രാജ്യത്ത് യുവജനങ്ങള്‍ക്ക് ജോലി ചെയ്യാന്‍  ഏറെയിഷ്ടം കേരളം; കൊച്ചി രണ്ടാമതും  തിരുവനന്തപുരം നാലാമതും; റിപ്പോര്‍ട്ട്

18-21 പ്രായക്കാരില്‍ ഏറ്റവും തൊഴില്‍ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനാണ്.

New Update
677777

തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴില്‍ രംഗത്തിറങ്ങുന്ന യുവജനങ്ങള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തില്‍. ഇന്ത്യ സ്‌കില്‍സ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.

Advertisment

രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഗൂഗിള്‍, സി.ഐ.ഐ, എ.ഐ.സി.ടി.ഇ, എ.ഐ.യു, ടാഗ്ഡ് എന്നിവരുമായി ചേര്‍ന്ന് വീബോക്‌സ് വിപുലമായി നടത്തിയ നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്.  

18-21 പ്രായക്കാരില്‍ ഏറ്റവും തൊഴില്‍ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനാണ്. രാജ്യത്ത് സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ കൊച്ചി രണ്ടാമതും തിരുവനന്തപുരം നാലാമതും എത്തി.

ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യാനിഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. നഗരങ്ങളിലെ 18-21 പ്രായപരിധിയിലുള്ളവരുടെ തൊഴില്‍ക്ഷമതയിലും തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ്. കമ്പ്യൂട്ടര്‍ നൈപുണ്യത്തില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും സ്വന്തമാക്കി. രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴില്‍ക്ഷമതയുള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുന്‍ വര്‍ഷം ഇത് 50.3 ശതമാനമായിരുന്നു.

 

 

Advertisment