Advertisment

11 ദിവസം, മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ നീളം;  ലോകത്തിലെ ഏറ്റവും നീളമുള്ള വിഗ് കൈകൊണ്ട്  നെയ്ത് ഹെലന്‍ വില്യംസ് ഗിന്നസ്  റെക്കോര്‍ഡ് എത്തി പിടിച്ചതിങ്ങനെ...

351.28 മീറ്റര്‍ നീളമുള്ളതാണ് വിഗ്. 1,152 അടിക്കും 5 ഇഞ്ചിനും തുല്യം. മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ നീളമാണിത്.

New Update
33333

ലോകത്തിലെ ഏറ്റവും നീളമുള്ള വിഗ് കൈകൊണ്ട് നെയ്ത് ഗിന്നസ് റെക്കോര്‍ഡ് എത്തിപ്പിടിച്ചിരിക്കുകയാണ് നൈജീരിയയില്‍ നിന്നുള്ളയൊരു യുവതി. നൈജീരിയയിലെ ലാവോസില്‍ നിന്നുള്ള ഹെലന്‍ വില്യംസാണ് കൈകൊണ്ട് നിര്‍മിച്ച വിഗ് കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.  11 ദിവസമെടുത്താണ് ഹെലന്‍ വിഗ് നിര്‍മ്മിച്ചെടുത്തത്.

Advertisment

351.28 മീറ്റര്‍ നീളമുള്ളതാണ് വിഗ്. 1,152 അടിക്കും 5 ഇഞ്ചിനും തുല്യം. മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ നീളമാണിത്. വിഗ് ഹെലന്‍ തലയില്‍ ഉറപ്പിച്ച് ബാക്കിയുള്ള മുടിയുടെ നടുക്ക് ഇരിക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഒരു പ്രൊഫഷണല്‍ വിഗ് നിര്‍മാതാവാണ് ഹെലന്‍. എല്ലാ ആഴ്ചയും അവര്‍ നിരവധി വിഗുകള്‍ നെയ്യും. ചെറുപ്പം മുതല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളെക്കുറിച്ച് വായിക്കുകും താനുമൊരിക്കല്‍ ഗിന്നസ് റെക്കോര്‍ഡ് നേടുമെന്നും മനസില്‍ കുറിച്ചിട്ടു. ഇത്രയും നീളമുള്ള വിഗ് നിര്‍മ്മിക്കാനുള്ള വസ്തുവകകള്‍ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍, ഒരു വിഗ് നിര്‍മാതാവ് എന്ന നിലയില്‍ താന്‍ കടന്നുവന്ന അനുഭവങ്ങള്‍ ഇതിന് സഹായിച്ചെന്ന് ഹെലന്‍ പറഞ്ഞു. 

സൈക്കിള്‍ ഹെല്‍മറ്റിലാണ് വിഗ് ക്യാപ്പ് ഘടിപ്പിച്ചത്. 1000 ബണ്ടില്‍ മുടി ഈ വിഗ് നിര്‍മാണത്തിനായി ഉപയോഗിച്ചു. ഒപ്പം 12 ക്യാന്‍ ഹെയര്‍ സ്‌പ്രേ, 35 ഹെയര്‍ ഗ്ലൂ സ്‌പ്രേകള്‍, 6250 ഹെയര്‍ ക്ലിപ്പുകള്‍ എന്നിവയും വിഗ് പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്നു. 

വിഗ് നേര്‍രേഖയില്‍ നിരത്തി കൃത്യമായി അളക്കാന്‍ കഴിയുന്നത്ര വിശാലമായ വേദി കണ്ടെത്തുക എന്നതായിരുന്നു ഹെലന്‍ നേരിട്ടയൊരു വെല്ലുവിളി. ലാഗോസിനും അബെകുട്ടയ്ക്കും ഇടയില്‍ പോകുന്ന ഒരു ഹൈവേയുടെ വശത്ത് മാസ്റ്റര്‍പീസ് പ്രദര്‍ശിപ്പിക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. 

11 ദിവസത്തെ വിഗ് നിര്‍മാണത്തിനിടെ പലപ്പോഴും തളര്‍ച്ച അനുഭവപ്പെട്ടു. ഇടയ്ക്കുവച്ച് നിര്‍ത്തിയാലോ എന്ന് കരുതിയിരുന്നു. എന്നാല്‍, കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ പ്രോത്സാഹനമാണ് റെക്കോര്‍ഡ് നേടാന്‍ സഹായിച്ചതെന്നും ഹെലന്‍ പറയുന്നു. 

 

Advertisment