ആധുനിക രീതിയില്‍ ബി.എം.ബി.സി. നിലവാരത്തില്‍ നവീകരിച്ച വി.ടി. റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ടി.വി. പുരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു മുഖ്യാതിഥിയാകും.

New Update
535355555

കോട്ടയം: ആധുനിക രീതിയില്‍ ബി.എം.ബി.സി. നിലവാരത്തില്‍ നവീകരിച്ച വി.ടി. റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം ശനിയാഴ്ച (ജനുവരി18) ഉച്ചയ്ക്കു 12.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 

Advertisment

ടി.വി. പുരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു മുഖ്യാതിഥിയാകും.


പൊതുമരാത്ത് വകുപ്പു നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ജോസ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ്, വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ടി.വി. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്. പുഷ്പമണി, ഹൈമി ബോബി, വൈക്കം നഗരസഭ ഉപാധ്യക്ഷന്‍ പി.ടി. സുഭാഷ്, ടി.വി. പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാര്‍, വൈക്കം ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷ എം.കെ. റാണിമോള്‍, ബ്ളോക്ക് പഞ്ചായത്തംഗം കെ.കെ. രഞ്ജിത്ത്, രാഷ്ട്രീയപാര്‍ട്ടി അംഗങ്ങളായ പി.ശശിധരന്‍, എം.ഡി. ബാബുരാജ്, പി.ഡി. ഉണ്ണി, ടെല്‍സണ്‍ തോമസ്, പോള്‍സണ്‍ ജോസഫ്, എം.കെ. രവീന്ദ്രന്‍, രാജു, സുബൈര്‍, പി. അമ്മിണിക്കുട്ടന്‍, സിറിയക്, റഷീദ്, ബി. ശശിധരന്‍, സ്വാഗതസംഘം ഭാരവാഹികളായ എം.എസ്. രാമചന്ദ്രന്‍, ഇ.എന്‍. സാലിമോന്‍ എന്നിവര്‍ പ്രസംഗിക്കും.

Advertisment