വിദ്യാർഥികളെക്കൊണ്ട് കാൽ തിരുമ്മിച്ചു; ഛത്തിസ്ഗഢിൽ അധ്യാപകനു സസ്പെൻഷൻ‌

സ്റ്റാഫ് റൂമിനുള്ളിൽ നിലത്തു കിടക്കുന്ന അനുപിന്‍റെ ഇരുവശത്തുമിരുന്ന് കുട്ടികൾ കാൽപ്പാദം തിരുമ്മുന്ന വിഡിയോ ആണ് പുറത്തു വന്നത്

author-image
shafeek cm
New Update
teacher suspend

ജഷ്പുർ: ഛത്തിസ്ഗഢിലെ ജഷ്പുരിൽ വിദ്യാർഥികളെക്കൊണ്ട് നിർബന്ധിച്ച് കാൽ തിരുമ്മിച്ച പ്രൈമറി സ്കൂൾ അധ്യാപകനു സസ്പെൻഷൻ. സേന്ദ്രിമുണ്ട ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ അനുപ് മിഞ്ചാണ് സസ്പെൻഷനിലായത്. ഇയാൾ വിദ്യാർഥികളെക്കൊണ്ട് നിർബന്ധിച്ച് കാൽ തിരുമ്മിക്കുന്ന വിഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ സഞ്ജയ് ഗുപ്ത നടപടി സ്വീകരിച്ചത്.

Advertisment

സ്റ്റാഫ് റൂമിനുള്ളിൽ നിലത്തു കിടക്കുന്ന അനുപിന്‍റെ ഇരുവശത്തുമിരുന്ന് കുട്ടികൾ കാൽപ്പാദം തിരുമ്മുന്ന വിഡിയോ ആണ് പുറത്തു വന്നത്. തിരുമ്മാൻ വിസമ്മതിച്ചാൽ കുട്ടികളെ ഇയാൾ തല്ലാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിദ്യാർഥികളിൽ ചിലരുടെ മാതാപിതാക്കൾ മുൻപേ പരാതി നൽകിയിരുന്നു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരമാണ് സസ്പെൻഷൻ. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും വിദ്യാഭ്യാസ ഓഫിസർ നിർദേശം നൽകിയിട്ടുണ്ട്.

chattisgarh teacher
Advertisment