ഇന്ന് ഏപ്രില്‍ 6: ഉപ്പു സത്യാഗ്രഹ ദിനം ! ശ്രീനിവാസന്റെയും ഹരിശ്രീ അശോകന്റെയും ജന്മദിനം: ചാള്‍സ് രണ്ടാമന്‍ രാജാവ് കരോലിന ചാര്‍ട്ടറില്‍ ഒപ്പുവച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project april 6

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                     ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200 
മീനം 23
പൂയം  / നവമി
2025 ഏപ്രിൽ 6, 
ഞായർ

ശ്രീരാമ നവമി

ഇന്ന്;

* ഉപ്പു സത്യാഗ്രഹ ദിനം ![ 1930-ൽ മഹാത്മജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് ഉപ്പു കുറുക്കി ബ്രിട്ടീഷ് സർക്കാരിന്റെ ഉപ്പിന് നികുതി ചുമത്തിയ നിയമത്തെ പരസ്യമായി വെല്ലുവിളിച്ച ദിവസം. ഉപ്പ് ഒരു സമരായുധം ആക്കുന്നതിൽ ഗാന്ധിജി കൈവരിച്ച വിജയം അത്ഭുതാവഹമായിരുന്നു. ]publive-image

* വികസനത്തിനും ശാന്തിക്കും വേണ്ടി ലോക കായിക ദിനം ![International day of Sport for development & peace - 1896ൽ ആദ്യ ആധുനിക ഒളിമ്പിക്സ് ആരംഭിച്ചതിന്റെ ഓർമ്മയ്ക്കായി ഒരു ദിനം ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ, 2013 മുതൽ ഈ ദിനം ആചരിച്ചു വരുന്നു ]

*അന്താരാഷ്ട്ര സരജേവോ റോസാപ്പൂ ദിനം![സരജേവോ ഉപരോധത്തിൽ,  നേരിട്ട ബുദ്ധിമുട്ടുകൾക്കും നഷ്ടപ്പെട്ടജീവിതങ്ങൾക്കുംആദരാഞ്ജലി അർപ്പിക്കുന്നതാണ് അന്താരാഷ്ട്ര സരജേവോ റോസസ് ദിനം. തെരുവുകളിൽ വീണ മോർട്ടാർ ഷെല്ലുകൾ അവശേഷിപ്പിച്ച പൂക്കൾ പോലെ തോന്നിയ്ക്കുന്ന അടയാളങ്ങൾ നഗരത്തിലുടനീളം ചിതറിക്കിടക്കുന്നു. ]publive-image

*അന്താരാഷ്ട്ര സ്വവർഗാനുരാഗ ദിനം! [ലോകമെമ്പാടുമുള്ള ജനസംഖ്യയിൽ സ്വവർഗാനുരാഗികൾക്ക് ശ്രദ്ധയും പരിഗണനയും കൊണ്ടുവരുന്നതിന് ഒരു ദിനം. ]

* World teflon day ![ 1938 ൽ Dr. Roy Plunkett ടെഫ്ലോൺ കണ്ടു പിടിച്ചതിന്റെ ഓർമക്ക് ഒരു ദിനം ]

* ബോറിംഗ്-ഒപിറ്റ്സ് സിൻഡ്രോം അവബോധദിനം ![Bohring-Opitz Syndrome Awareness Day 
ഈ അപൂർവ ജനിതക അവസ്ഥയിൽ ജീവിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും പരിചാരകരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും ബോറിംഗ്-ഒപിറ്റ്സ് സിൻഡ്രോമിനെ കുറിച്ച് കൂടുതലറിയാനും ജനങ്ങളെ ബോധവൽക്കരിക്കാനും ഒരു ദിനം.]publive-image

 *ദേശീയ കരസേനാ ദിനം ![US Army day ;  അമേരിക്കൻ ഐക്യ നാടുകൾ ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചതിന്റെ ഓർമയ്ക്ക് ഒരു ദിനം. ഇതിന് മുൻപ് മെയ് 1 ആയിരുന്നു അമേരിക്കൻ സൈനിക ദിനം ആയി കൊണ്ടാടിയിരുന്നത്.]

*ശവകുടീരത്തിലെ സ്‌മാരകലിഖിതം /ശിലാ ലിഖിതം ![Plan Your Epitaph Day; നിങ്ങൾ മരിക്കാൻ പോകുന്നതിന് മുമ്പ് നിങ്ങളെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് മറ്റുള്ളവർക്ക് മനസിലാക്കാൻ ഒരു ദിനം.]

*ജിയോളജിസ്റ്റ് ദിനം![നമ്മുടെ ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന എല്ലാ ഗവേഷണങ്ങൾക്കും നന്ദി പറയുന്നതിനായാണ് ജിയോളജിസ്റ്റ് ദിനം ആചരിയ്ക്കുന്നത്.]publive-image
  
 * ദേശീയ, ക്ഷമിക്കണം ചാർലി ദിനം![National Sorry Charlie Dayഏപ്രിൽ 6 ന്, നമ്മുടെ ജീവിതത്തിലുടനീളം നിങ്ങൾ അഭിമുഖീകരിച്ച തിരസ്‌കരണങ്ങളെ താൽക്കാലികമായി നിർത്തി പ്രതിഫലിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നതിന് ഒരു ദിനം. ]

 *ദേശീയ വിദ്യാർത്ഥി കായികതാര ദിനം ![National Student-Athlete Day നാഷണൽ കൺസോർഷ്യം ഫോർ അത്‌ലറ്റിക്‌സ് ആൻഡ് സ്‌പോർട്‌സ് ആരംഭിച്ച ഈ ദിനം മൈതാനത്തും ക്ലാസ് മുറിയിലും മികവ് പുലർത്തുന്ന വിദ്യാർത്ഥി കായികതാരങ്ങളെ ആഘോഷിക്കുന്നതിന് ഒരു ദിനം.]

 *ദേശീയ ടാർട്ടൻ ദിനം ![National Tartan Day ; യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആചരിക്കുന്ന ടാർട്ടൻ ദിനം, 1320-ൽ അർബ്രോത്ത് (അല്ലെങ്കിൽ സ്കോട്ടിഷ് സ്വാതന്ത്ര്യ പ്രഖ്യാപനം) ഒപ്പുവച്ച ദിനത്തെ അനുസ്മരിക്കുന്നതിന് ഒരു ദിനം. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം  മാതൃകയാക്കപ്പെട്ടതാണ് ഇതിന് കാരണം]publive-image

*ഫ്രഷ് ടൊമാറ്റോ  ദിനം[തക്കാളി പഴത്തിന്റെ രുചികളും ഗുണങ്ങളും ആഘോഷിക്കുന്നതിന് ഒരു ദിനം. ]

*ജമ്പ് ഓവർ തിംഗ്സ്  ഡേ ![എല്ലാ വർഷവും ഏപ്രിൽ 6 ന്, ചുറ്റുമുള്ള ആളുകൾ രസകരവും സൃഷ്ടിപരവുമായ കാര്യങ്ങൾക്കായി ചാടി പുറപ്പെടാൻ' ശ്രമിക്കാറുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ ദിവസം ജമ്പ് ഓവർ തിംഗ്സ് ഡേ എന്നറിയപ്പെടുന്നു, എല്ലാവരെയും മുന്നോട്ട് നീങ്ങാനും അവരുടെ ചുവടുകളിൽ ഒരു ചെറിയ കുതിച്ചുചാട്ടം ചേർക്കാനും പ്രോത്സാഹിപ്പിക്കുന്ന ഒരു ലഘുവായ ആഘോഷമാണിത്. ഇതിനെ അനുസ്മരിയ്ക്കുന്നതിന് ഒരു ദിനം.]publive-image

* ദേശീയ സയാമീസ് പൂച്ച ദിനം! (National Siamese Cat Day ; ബുദ്ധിശക്തിയും വിശ്വസ്തതയും, വ്യതിരിക്തമായ രൂപവും സ്വരത്തിലുള്ള വ്യക്തിത്വവും  കാഴ്ചയിൽ തന്നെ  തിരിച്ചറിയാവുന്നതും ആർക്കും പ്രിയപ്പെടുന്നതുമായ ഇനം പൂച്ചയാണ് സയാമിസ് പൂച്ചകൾ ഇവയെക്കുറിച്ചറിയാൻ ഒരു ദിനം]

* National Caramel Popcorn Day !

* National Paijama Dayപാൻസിൻ്റെ മുൻഗാമിയും ജനപ്രിയ വസ്ത്രവുമായ പൈജാമയ്ക്കും ഒരു ദിനംpublive-image

*ശുഭദിനം ​![ഏപ്രിലിലെ ഒരു ഞായറാഴ്ച ആഘോഷിക്കുന്ന ഒരു ഊർജ്ജസ്വലമായ ആഗോള പരിപാടിയാണ് ഗുഡ് ഡീഡ്സ് ദിനം. എല്ലാ വർഷവും 110-ലധികം രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകർ ഇതിൽ പങ്കാളികളാകുന്നു.കാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും തങ്ങളുടെ സമൂഹത്തിനും ഗ്രഹത്തിനും പോസിറ്റീവായി സംഭാവന നൽകാനുള്ള അത്ഭുതകരമായ അവസരമാണ് ഈ ദിവസം. ]

* National Carbonara Day !( ഉപ്പിട്ട പന്നിയിറച്ചി, മുട്ട, വറ്റല് ചീസ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാസ്ത സോസ്)

* ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സ്ഥാപക ദിനം (1980) !publive-image

* ഇൻഡോനേഷ്യ : ദേശീയ മത്സ്യ  തൊഴിലാളി ദിനം!

   ഇന്നത്തെ മൊഴിമുത്തുകൾ
   ്്്്്്്്്്്്്്്്്്്്്്്്്്
''ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം''

''മതം സൂഷ്മവും വിശദവുമായി പഠിക്കാൻ മെനക്കെടുന്നില്ല, കാരണം അത്തരമൊരു ശ്രമം പൂർണ്ണമായ അവിശ്വാസത്തിൽ ചെന്നെത്തി നിൽക്കും''

.     [ - അബ്രഹാം ലിങ്കൺ ]
    **********
ഇന്നത്തെ പിറന്നാളുകാർ
**********
നർമ്മത്തിനു പുതിയ ഭാവം നൽകി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമ്മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച മലയാള സിനിമ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും (1956),publive-image

ടെലികോം വകുപ്പിൽ കരാർ ജോലിക്കാരനായിരുന്ന, മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ കൊച്ചിയിലെ പ്രമുഖ മിമിക്സ് പരേഡ് സംഘമായ ഹരിശ്രീ  ആദ്യ തട്ടകമാക്കിയ
മലയാളത്തിലെ മുൻനിര ഹാസ്യ താരമായ ഹരിശ്രീ അശോകന്റെയും (1964),

ബഹുമുഖ കഴിവുകൾക്ക് എപിജെ അബ്ദുൾ കലാം കലാശ്രീ പുരസ്‌കാരം, 5 മികച്ച സംവിധായിക പുരസ്കാരങ്ങൾ, ഒരു മികച്ച നടിക്കുള്ള പുരസ്കാരം, മലയാളം ഷോർട്ട് ഫിലിമുകൾക്ക് 28 ലധികം അഭിമാനകരമായ അവാർഡുകൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ, എഴുത്തുകാരി, സംവിധായിക, അഭിനേത്രി, ഗായിക, ഗാനരചയിതാവ്, ഗായിക, തിരക്കഥാകൃത്ത് സാമൂഹികപ്രവർത്തക എന്നീ നിലകളിൽ അറിയപ്പെടുന്ന പ്രിയ ഷൈനിന്റേയും,publive-image

പ്യാർ മെ കഭികഭി, മൈ ബ്രദർ നിഖിൽ, ജൻഘാർ ബീറ്റ്സ് തുടങ്ങിയ സിനിമകളിൽ നല്ല അഭിനയം കാഴ്ചവച്ച സഞ്ജയ് സൂരിയുടെയും (1971),
 
 ഇന്ത്യൻ ക്രിക്കറ്റിലെ കേണൽ എന്ന് വിശേഷിപ്പിക്കുന്ന, ലോർഡ്സിൽ ഹാട്രിക്ക് സെഞ്ച്വറിക്കുടമയും മുൻ നായകനും സെലക്ടറുമായ ദിലീപ് വെംഗ്സർക്കാറിന്റേയും (1956),

അമേരിക്കൻ തൻമാത്രാ (ഡി.എൻ.എ) ജീവ ശാസ്ത്രജ്ഞനും നോബൽ ജേതാവുമായ ജയിംസ് വാട്സൺ (1928)ന്റേയും,

publive-image

ലോകപ്രശസ്തനായ ജനിതക, നരവംശ ശാസ്ത്രജ്ഞനും നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ അന്വേഷണ സഞ്ചാരിയുമായ   സ്പെൻസർ വെൽസിന്റെയും (1969)

ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായിരുന്ന എൽ.ടി.ടി.ഇയുടെ നേതാവും രാജീവ്‌ ഗാന്ധി വധക്കേസടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്ന കെ.പി അഥവാ ശെൽവരശൻ പത്മനാഥൻ എന്ന ഷൺമുഖം കുമാര ധർമ്മലിങ്കത്തിന്റേയും (1955) ജന്മദിനം.!publive-image
*********
ഇന്ന് പിറന്നാൾ ആഘോഷിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രിയങ്കരരായ പ്രമുഖരരിൽ ചിലർ
**********
എ.ആർ. മേനോൻ ജ(1886 -1960).
വി സി ശാമുവൽ   ജ (1912- 1998)
സി.എ. മാത്യു (ചൂരപ്പുഴ) ജ.(1927 - 1976)
വി. കെ. എൻ ജ. (1932 - 2004)
സുചിത്ര സെൻ ജ. ( 1931 -  2014)
പന്തനല്ലൂർ മീനാക്ഷിസുന്ദരം പിള്ള ജ. (1815-1876)
റാഫേൽ സൻസിയോ ജ .മ(1483-1520)publive-image

കേരള സംസ്ഥാനത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രിയും ഒരു ഭിഷഗ്വരനുമായിരുന്ന അമ്പാട്ട് രാവുണ്ണി മേനോൻ എന്ന എ.ആർ. മേനോൻ (6 ഏപ്രിൽ 1886 - 9 ഒക്ടോബർ 1960),

ദാർശനികൻ, വേദശാസ്ത്രജ്ഞൻ, ചരിത്രകരൻ, ബഹുഭാഷാപണ്ഡിതൻ തുടങ്ങി ബഹുമുഖ മേഖലകളിൽ അന്താരാഷ്ട്ര പ്രശസ്തനായ വിളക്കുവേലിൽ ചെറിയാൻ ശമുവേൽ (6 ഏപ്രിൽ 1912 - 18 നവംബർ 1998publive-image

കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പും, രണ്ടാം നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഖജാൻജിയും ,  ഒന്നും, രണ്ടും കേരള നിയമസഭകളിൽ തൊടുപുഴ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  രാഷ്ട്രീയ നേതാവും ആയിരുന്ന  സി.എ. മാത്യു(6 ഏപ്രിൽ 1927 - 6 ജൂൺ 1976),

സവിശേഷമായ രചനാ ശൈലിയില്‍ ഹാസ്യ രചനകൾ ക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ അഥവാ വി. കെ. എൻ   (ഏപ്രിൽ 6 1932 - ജനുവരി 25, 2004),publive-image

അന്താരഷ്ട്ര ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ അഭിനേത്രി ആയ ബംഗാളി ചലച്ചിത്രതാരം  സുചിത്ര സെൻ എന്ന രമ ദാസ്ഗുപ്ത (6 ഏപ്രിൽ 1931 - 17 ജനുവരി 2014),

സാഹിത്യ രംഗത്തും കലാരംഗത്തും നൽകിയ സംഭാവനകൾ നൽകിയ പന്തനല്ലൂർ മീനാക്ഷി സുന്ദരം പിള്ള (6 ഏപ്രിൽ1815-1876),publive-image

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്ന മൈക്കലാഞ്ചലോ, ലിയണാർഡോ ഡാവിഞ്ചി എന്നിവരോടൊപ്പം  നവോത്ഥാന ആചാര്യന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന റാഫേൽ എന്നറിയപ്പെടുന്ന റഫായേലോ സാൻസിയോ (ഏപ്രിൽ 6, 1483 - ഏപ്രിൽ 6, 1520). 

publive-image
*********
ഇന്നത്തെ സ്മരണ !!
*********
കുട്ടികൃഷ്ണമാരാർ മ. (1900 - 1973)
സുജാത (അഭിനേത്രി) മ. (1952 - 2011)
എം.കെ.അർജ്ജുനൻ മ. (1936-2020)
കെ.കെ. രാജ. മ. (1893 –  1968)
ചാക്യാർ രാജൻ മ.(1932-2007)
മാലതി ജി. മേനോൻ മ. (1936-2020)
ആൽബ്രെച്റ്റ് ഡ്യൂറർ മ. (1471 – 1528) 
ഡൊമിനിചിനോ സാംപിയെറി മ.(1581- 1641)
അഡോൾഫ് ഡെലേസർട്ട് മ. (1809-1869)
ഐസക് അസിമൊവ് മ. (1920-1992)
നീൽസ് ഹെൻറിക് ആബേൽ മ.(1802 -1829) 
തോമസ് കിൻകാഡെ മ. (1958–2012)publive-image

വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റുകയും . "കല കലയ്ക്കു വേണ്ടി", "കല ജീവിതതത്തിനു വേണ്ടി" എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയിൽ "കല ജീവിതം തന്നെ" എന്ന വാദം അവതരിപ്പിക്കുകയും, വിമർശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമർശനം, വിമർശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാൽ നിർജീവം ആയിരിക്കുമെന്നും  വിശ്വസിച്ചിരുന്ന  പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാർ ( ജൂൺ 14, 1900 - ഏപ്രിൽ 6, 1973),

ജോലിചെയ്യുന്ന സ്ത്രീയുടെ പ്രശ്നങ്ങൾ പറയുന്ന തമിഴ് ചിത്രമായ അവൾ ഒരു തുടർക്കതൈ എന്ന ചിത്രത്തിലെ  കവിത എന്ന വേഷം, ഭ്രഷ്ട് എന്ന മലയാളം ചിത്രത്തിൽ ചെയ്ത കുറിയേടത്ത് താത്രിയുടെ വേഷം തുടങ്ങിയ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും ശബ്ദമുയർത്തുന്ന നിരവധി കഥാപാത്രങ്ങൾ  അവതരിപ്പിച്ച മലയാളി സിനിമ താരം സുജാത(1952-2011 ഏപ്രിൽ 6),publive-image

മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീത സംവിധായകനായിരുന്ന  നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ളമാളിയേയ്ക്കൽ കൊച്ചുകുഞ്ഞ് അർജ്ജുനൻ എന്ന അർജ്ജുനൻ മാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എം.കെ.അർജ്ജുനൻ ( മാർച്ച് 1,1936-2020 ഏപ്രിൽ 6)

മലനാട്ടിൽ, കവനകുസുമാഞ്ജലി, തുളസീദാമം, വെള്ളിത്തോണി, ബാഷ്പാഞ്ജലി, ഹർഷാഞ്ജലി തുടങ്ങിയ കൃതികൾ എഴുതിയ  കവി കെ.കെ. രാജ (മാർച്ച് 28 1893 – ഏപ്രിൽ 6 1968),publive-image

 അനവധി വേദികളിൽ കൂത്തുപറഞ്ഞ് മറുനാടൻ മലയാളികളെ (പ്രത്യേകിച്ച് ബോബെയിലെ ) രസിപ്പിക്കുകയും "എന്റെ ജാനകി കുട്ടിക്ക് " അടക്കം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്ത കെ കെ രാജേന്ദ്രൻ എന്ന ചാക്യാർ രാജൻ ( 8 നവംബർ 1932- 6 ഏപ്രിൽ 2007),

തിരുവാതിരക്കളി കലാകാരിയും അധ്യാപികയുമായ മാലതി ജി. മേനോൻ(1936- 6 ഏപ്രിൽ 2020)

റെംബ്രാന്റ്, ഗോയ എന്നിവരോടൊത്ത് ഡ്യൂറർ പഴയ മാസ്റ്റർ ചിത്രങ്ങളുടെ ഏറ്റവും വലിയ സ്രഷ്ടാക്കളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന ജെർമ്മൻ‌ ചിത്രകാരനും  ഗണിത ശാസ്ത്രജ്ഞനും  ആയിരുന്ന ആൽബ്രെച്റ്റ് ഡ്യൂറർ (മേയ് 21, 1471 – ഏപ്രിൽ 6, 1528) ,publive-image

ഫെയ്ഡൻ വിത്ത് ദ് യൂണിക്കോൺ  എന്ന പ്രശസ്ത ചിത്രം വരച്ച റോമൻ  ചിത്രകാരനായിരുന്ന ഡൊമിനിചിനോ സാംപിയെർ (1581 ഒക്ടോബർ 21- 1641 ഏപ്രിൽ 6),

ഒരു ഫ്രഞ്ച് പര്യവേക്ഷകനും പ്രകൃതിശാസ്ത്രജ്ഞനും ആയിരുന്നഅഡോൾഫ് ഫ്രാങ്കോയിസ് ഡെലേസർട്ട് (15 സെപ്റ്റംബർ 1809 – 6 ഏപ്രിൽ 1869),publive-image

റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക്എന്നിവരൊടൊപ്പം ('ബിഗ് ത്രീ') സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്ന പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരന്‍  ഐസക് അസിമൊവ് ( ജനുവരി 2,1920 - ഏപ്രിൽ 6,1992),

 ചെറുപ്രായത്തിൽ തന്നെ ഗണിതശാസ്ത്രത്തിൽ കാതലായ കണ്ടുപിടുത്തങ്ങൾ നടത്തുകയും അഞ്ചാം വർഗ്ഗ ബഹുപദങ്ങൾക്ക് ബിജീയനിർദ്ധാരണം സാധ്യമല്ല എന്ന് തെളിയിക്കുകയും ചെയ്ത പ്രശസ്തനായ  നോർവേജിയൻ ഗണിത ശാസ്ത്രജ്ഞനായിരുന്ന നീൽസ് ഹെൻറിക് ആബേൽ  (1802 ആഗസ്റ്റ് 5- 1829 ഏപ്രിൽ 6) ,

publive-image

പ്രകാശത്തിന്റെ ചിത്രകാരൻ എന്നു വിശേഷിക്കപ്പെട്ട ഒരു അമേരിക്കൻ ചിത്രകാരനും,  അമേരിക്കയിൽ ഒരുകോടി വീടുകളിൽ  വരച്ച ചിത്രങ്ങളും പകർപ്പുകളും മറ്റുമായി ഉണ്ടെന്ന് കരുതപ്പെടുന്ന തോമസ് കിൻകാഡെ (ജനുവരി 19, 1958 – ഏപ്രിൽ 6, 2012)publive-image

ചരിത്രത്തിൽ ഇന്ന് …
********
ബിസി 46 -  ജൂലിയസ് സീസർ തപ്‌സസിൻ്റെ യുദ്ധത്തിൽ മാർക്കസ് പോർഷ്യസ് കാറ്റോയെയും സീസിലിയസ് മെറ്റല്ലസ് സിപിയോയെയും പരാജയപ്പെടുത്തി.

ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം

1320 -  സ്കോട്ട്ലൻഡുകാർ ആർബ്രോത്ത് പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. publive-image

1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ്‌ കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്.

1663 -  ചാൾസ് രണ്ടാമൻ രാജാവ് കരോലിന ചാർട്ടറിൽ ഒപ്പുവച്ചു.

1672 - ഫ്രാൻസ് നെതർലാൻഡിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1722 - മഹാനായ പീറ്റർ, റഷ്യയിലെ ട്‌സാർ ചക്രവർത്തി, താടിയുള്ളവർക്കു ഏർപ്പെടുത്തിയിരുന്ന നികുതി പിൻവലിച്ചു.

publive-image

1782 - താക്സിൻ രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്തിനെ തുടർന്ന്
രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി.

1843 - വിക്ടോറിയ രാജ്ഞി വില്യം വേർഡ്സ്വർത്തിനെ ബ്രിട്ടീഷ് കവിയായി നിയമിച്ചു.

1889 - ജോർജ് ഈസ്റ്റ്മാൻ, കൊഡാക് ഫിലിം റോൾ വിൽപന ആരംഭിച്ചു.publive-image

1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു.

1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.

1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1919 - മോഹൻദാസ് കരംചന്ദ് ഗാന്ധി ഒരു പൊതു പണിമുടക്കിന് ഉത്തരവിട്ടു

1925 - ലോകത്തു ആദ്യമായി പറക്കുന്ന വിമാനത്തിൽ സിനിമ പ്രദർശനം നടത്തി. ബ്രിട്ടീഷ് എയർ വിമാനത്തിൽ ആയിരുന്നു ഈ പ്രദർശനം.publive-image

1930 - മഹാത്മാ ഗാന്ധിജിയും സംഘവും ദണ്ഡി കടപ്പുറത്ത് നിയമം ലംഘിച്ച് ഉപ്പു കുറുക്കി എടുത്തു.

1930 - ഉപ്പുസത്യാഗ്രഹത്തിന്റെ രണസ്മരണകൾ ഉയർത്തി മാതൃഭൂമി ദിനപത്രമായി മാറി.

1931 - "എ കണക്റ്റിക്കട്ട് യാങ്കി" എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരു സിനിമ പുറത്തിറങ്ങി.

1938 - ടെഫ്ലോൺ കണ്ടുപിടിച്ചു.

1939 - പോളണ്ടും ഗ്രേറ്റ് ബ്രിട്ടനും തമ്മിൽ ഒരു സൈനിക ഉടമ്പടി ഒപ്പുവച്ചു.  

1941 - രണ്ടാം ലോക മഹായുദ്ധം.ജർമനി ഗ്രീസിലേക്കും യുഗോസ്ലാവ്യയിലേക്കും അധിനിവേശം നടത്തി.

1959 - 31-ാമത് ഓസ്‌കാർ അവാർഡിൽ 'ജിജി' എന്ന ചിത്രത്തിന് സൂസൻ ഹെയ്‌വാർഡും ഡേവിഡ് നിവെനും ഓസ്‌കാറുകൾ നേടി.

1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.publive-image

1966 - മിഹിർ സെൻ, ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് സ്ട്രെയ്‌റ്റ് നീന്തി കടന്നു.

1973 - പയനിയർ 2 ശൂന്യാകാശ വാഹനം വിക്ഷേപിച്ചു.

1973 - സ്വയംവരത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിയെ ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുത്തു.. ഭരത് അവാർഡ് കിട്ടുന്ന ആദ്യ മലയാളിയായി മാറി.

1980 - ഏപ്രിൽ 6, ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സ്ഥാപക ദിനം !മുന്നോടിയായത് ഭാരതീയ ജനസംഘം (1951-1977), ജനത പാർട്ടി (1977–1980).

1980 - പോസ്റ്റ് ഇറ്റ് നോട്ട് പാഡുകൾ വിപണിയിൽ ഇറക്കി.

1980 - ഐസ് ഹോക്കി കളിക്കാരനായ ഗോർഡി ഹോവ് 26-ാം എൻഎച്ച്എൽ സീസൺ പൂർത്തിയാക്കി.

1984 - ചരിത്രത്തിൽ ആദ്യമായി 11 പേർ ബഹിരാകാശത്തു എത്തി.

1991 - അർജന്റീനയുടെ ഡിയാഗോ മറഡോണയെ മയക്കുമരുന്ന് ഉപയോഗിച്ചതിനു ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ നിന്നു 15 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

1992 - രാഷ്ട്രദീപിക സായാഹ്ന ദിനപ്പത്രം പ്രസിദ്ധീകരണം തുടങ്ങി.

1994 - റുവാണ്ടൻ പ്രസിഡന്റ് Juvénal Habyarimana , ബുറുൻഡ്യൻ പ്രസിഡന്റ് Cyprien  Ntaryamira എന്നിവർ കയറിയ വിമാനം മിസൈൽ ഉപയോഗിച്ചു തകർത്തു.രണ്ടു പേരും കൊല്ലപ്പെട്ടു.

1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി.

1998 - പാക്കിസ്ഥാൻ മദ്ധ്യദൂര മിസൈൽ പരീക്ഷിച്ചു.

2004 - 23-ാമത് NCAA വനിതാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കണക്റ്റിക്കട്ട് ടെന്നസിയെ 70-61 ന് പരാജയപ്പെടുത്തി.

2005 - കുർദിഷ് നേതാവ് ജലാൽ തലബാനി ഇറാഖി പ്രസിഡന്റ് ആയി ചുമതലയേറ്റു.

2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും 50000 പേർ ഭവനരഹിതരാകുകയും ചെയ്തു.

2009 - സക്കറി ക്വിൻ്റോയും ക്രിസ് പൈനും അഭിനയിച്ച "സ്റ്റാർ ട്രെക്ക്" ഫിലിം റീബൂട്ട് ടെക്സസിലെ ഓസ്റ്റിനിൽ പ്രദർശിപ്പിച്ചു. 

2014 -  ഐസിസി പുരുഷ ക്രിക്കറ്റ് ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലി പരമ്പരയിലെ താരമായി.

2013 - പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റാൻ ഇറങ്ങിയ അഭിലാഷ് ടോമി ദൗത്യം പൂർത്തിയാക്കി 150 ദിവസത്തിനുശേഷം മുംബൈയിൽ തീരമണഞ്ഞു.

2017 - യുഎസ് സൈന്യം സിറിയയിലെ ഒരു എയർ ബേസിൽ 59 ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചു . ആക്രമണത്തെ "ആക്രമണം" എന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്, അവ യുഎസ്-റഷ്യ ബന്ധത്തെ ഗണ്യമായി തകർക്കുന്നു. 

2018 - ഹംബോൾട്ട് ബ്രോങ്കോസ് ജൂനിയർ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് കാനഡയിലെ സസ്‌കാച്ചെവാനിൽ ഒരു സെമി ട്രക്കുമായി കൂട്ടിയിടിച്ച് 16 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamay