Advertisment

ഇന്ന് നവംബര്‍ 18; പുരുഷന്മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം. ഒമാന്‍: ദേശീയ ദിനവും മൊറാക്കൊ സ്വാതന്ത്ര്യ ദിനവും ഇന്ന്. നടി നയന്‍താരയുടെയും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും മലയാള ചലച്ചിത്ര പിന്നണി ഗായകനുമായ വി.ടി. മുരളിയുടെയും ശ്രീലങ്കയുടെ മുന്‍പ്രസിഡണ്ടും, മുന്‍ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സ എന്നറിയപ്പെടുന്ന പേര്‍സി മഹേന്ദ്ര രാജപക്‌സയുടെയും ജന്മദിനം; ലാത്വിയ റഷ്യയില്‍ നിന്നും സ്വതന്ത്രമായതും മെഡിറ്ററേനിയനും ചെങ്കടലും ബന്ധിപ്പിക്കുന്ന യു.എസ് കനാല്‍ ഉദ്ഘാടനം ചെയ്തതും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും

അലക്സാണ്ട്രിയയിലെ തവാദോസ് രണ്ടാമൻ മാർപാപ്പ അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിന്റെ 118-ാമത് മാർപ്പാപ്പയായി .

author-image
shafeek cm
Nov 18, 2023 10:58 IST
New Update
nov 18 one.jpg

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  

    **************.                       

Advertisment

ഇന്ന്

1199  വൃശ്ചികം 2

ഉത്രാടം  / പഞ്ചമി

2023 / നവംബർ 18, ശനി

ഇന്ന് ;

പുരുഷന്മാർക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്തഃരാഷ്ട്ര ദിനം !

[International Day for the Elimination of Violence Against Men ; 2022-ൽ ഗാർഹിക അബ്യൂസ് ആൻഡ് വയലൻസ് ഇന്റർനാഷണൽ അലയൻസ് (DAVIA) അവതരിപ്പിച്ച ഈ ദിനം, ഗാർഹിക പീഡനത്തിന് ഇരയായവർ സ്ത്രീകളിൽ മാത്രമായി പരിമിതപ്പെടുന്നില്ല എന്ന വസ്തുതയ്ക്കുള്ള പ്രതികരണമായാണ് രൂപീകരിച്ചത്. വാസ്തവത്തിൽ, സ്ത്രീകളുടെ എണ്ണം അൽപ്പം കൂടുതലാണെങ്കിലും (ഓരോ നാലിലൊന്ന്), ഓരോ 6-7 പുരുഷന്മാരിലും ഒരാൾ ഗാർഹിക പീഡനത്തിനോ ദുരുപയോഗത്തിനോ ഇരയാകുന്നുവെന്ന് സ്ഥിതിവിവര കണക്കുകൾ ഇപ്പോഴും കാണിക്കുന്നു.]

nov 18 six.jpg

*കാനഡ : ഭവന ദിനം !

[ Housing Day ; ലോകത്തുള്ള ഓരോ പരനേയും പോലെ ഓരോ കനേഡിയൻ പൗരന്റേയും അവകാശമാണ്‌ സുരക്ഷിതമായ സ്വന്തം ഭവനം എന്ന് ടൊറോന്റൊ മേയറുൾപ്പടെയുള്ള കാനഡയിലെ പ്രമുഖരായ മേയർമാർ ചേർന്ന് പ്രഖ്യാപിച്ച ദിനം !

* ഒമാൻ: ദേശീയ ദിനം !

* മൊറാക്കൊ : സ്വാതന്ത്ര്യ ദിനം!

* ലാത്വിയ: പ്രജാതന്ത്ര ദിനം!

* ഹെയ്ത്തി: സേനയുടെയും

   വിജയത്തിന്റെയും ദിനം !

* USA ;

* മിക്കി മൗസ്  ദിനം !

[Mickey Mouse Day ; വൃത്താകൃതിയിലുള്ള ചെവികളോടെയും വലിയ പുഞ്ചിരിയോടെയും പ്രതീകാത്മക കഥാപാത്രത്തെ ആഘോഷിക്കുന്നു - ഒരു പ്രശസ്ത തീം പാർക്കിന്റെയും പ്രിയപ്പെട്ട കാർട്ടൂണുകളുടെയും പ്രതീകം. വാള്ട്ട് ഡിസ്നി, ലോകത്തിലെ എല്ലാവർക്കും തിരിച്ചറിയാൻ കഴിയുന്ന ഒരു ചിത്രമുണ്ടെങ്കിൽ, അത് ആ പ്രിയപ്പെട്ട എലിയായ ഡിസ്നിയുടെ മിക്കി മൗസിന്റെ എക്കാലത്തും ഭീമാകാരമായ ചെവികളാണ്. സെറാമിക് മഗ്ഗുകൾ മുതൽ ബലൂണുകൾ വരെ അവന്റെ മുഖം (അത് വളരെ നാടകീയമായ ചെവികൾ) മനോഹരമാക്കുന്നു, ഗ്രഹത്തിലെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിന്റെ എല്ലാ വ്യവസായത്തെയും മേഖലയെയും സ്പർശിക്കുന്നു.]

  • മിനി മൗസിന്റെ  ജന്മദിനം!

     [Minnie Mouse’s Birthday ; ചില തീം പാർക്ക് വിനോദത്തിനും കാർട്ടൂൺ നൊസ്റ്റാൾജിയയ്ക്കും അനുയോജ്യമായ പങ്കാളിയായ മിന്നു, അവൾ അതിശയകരവും മിടുക്കിയും   ഒരു കൂട്ടം സുഹൃത്തുക്കൾക്ക് പ്രിയപ്പെട്ടവളാണ്, കൂടാതെ അവളുടെ സ്വന്തം ഫാഷൻ ബോധവുമുണ്ട്. അവൾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ എലിയുടെ മിക്കിയുടെ ഏറ്റവും നല്ല സുഹൃത്തും പങ്കാളിയുമാണ് - അവൾ മിനി മൗസ് ആണ്!]
  • nov 18 seven.jpg

* ദേശീയ ദത്തെടുക്കൽ ദിനം. !

[National Adoption Day ; ദത്തെടുക്കലിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്നേഹ വീടുകൾക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുട്ടികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന വാർഷിക പരിപാടിയാണ് ദേശീയ ദത്തെടുക്കൽ ദിനം. ദത്തെടുക്കുന്ന മാതാപിതാക്കൾ, സാമൂഹിക പ്രവർത്തകർ, എണ്ണമറ്റ കുട്ടികൾക്കായി ദത്തെടുക്കൽ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന അഭിഭാഷകർ എന്നിവരുടെ സമർപ്പണത്തെയും ഇത് അംഗീകരിക്കുന്നു.]

* ദേശീയ രാജകുമാരി ദിനം !

[National Princess Day ; 1937-ലെ സ്‌നോ വൈറ്റും സെവൻ ഡ്വാർഫുകളും എന്ന ചിത്രത്തിലെ സ്‌നോ വൈറ്റ് ആയിരുന്നു ഞങ്ങളുടെ ടിവി സ്‌ക്രീനുകളിൽ ആദ്യമായി വന്ന രാജകുമാരി. ബ്രദേഴ്സ് ഗ്രിമ്മിന്റെ യക്ഷിക്കഥയെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമ, ആദ്യത്തെ മുഴുനീള പരമ്പരാഗത ആനിമേഷൻ ചിത്രവും അതുപോലെ തന്നെ ആദ്യകാല ഡിസ്നി ആനിമേറ്റഡ് ഫീച്ചർ ഫിലിം കൂടിയായിരുന്നു.]

* ദേശീയ വിചിസോയിസ് ദിനം !

[National Vichyssoise Day ; നവംബർ 18 ന് പലരും ഇഷ്ടപ്പെടുന്ന ഒരു തണുത്ത സൂപ്പ് തിരിച്ചറിയുന്നു. ദേശീയ വിക്കിസോയിസ് ദിനമാണ്. ശുദ്ധമായ ലീക്ക്, ഉള്ളി, ഉരുളക്കിഴങ്ങ്, ക്രീം, ചിക്കൻ സ്റ്റോക്ക് എന്നിവ ഉപയോഗിച്ച് കട്ടിയുള്ള വിച്ചിസോയിസ് പരമ്പരാഗതമായി തണുത്ത സൂപ്പ് വിളമ്പുന്നു, എന്നിരുന്നാലും ചിലപ്പോൾ ചൂടോടെയാണ് കഴിക്കുന്നത്.]

നിഗൂഢ ദിനം !

[Occult Day ; നിഗൂഢത എന്ന വാക്ക് തന്നെ ലാറ്റിനിലെ ഒക്‌ൾട്ടസ് എന്ന വാക്കിനെ അടിസ്ഥാനമാക്കി- യുള്ളതാണ്, ഈ പദത്തിന് "രഹസ്യം മറഞ്ഞിരിക്കുന്ന രഹസ്യം" എന്നർത്ഥം വരുന്നതും "മറഞ്ഞിരിക്കുന്നതിനെ- ക്കുറിച്ചുള്ള അറിവ്" എന്ന അർത്ഥത്തിൽ നിഗൂഢതയിലേക്ക് വ്യാപിപ്പിച്ചതുമാണ്. പരാമർശിക്കപ്പെടുന്ന മറഞ്ഞിരിക്കുന്നത് കേവലം കല്ലിനടിയിൽ കിടക്കുന്നതോ ഇരുട്ടിൽ മറഞ്ഞതോ അല്ല, മറിച്ച് നമ്മുടെ വന്യമായ നിമിഷങ്ങളിൽ വിളിച്ചുപറയുന്ന നമ്മുടെ ഉള്ളിലെ സ്ഥലങ്ങളാണ്, നമ്മുടെ ആത്മീയതയെയും അത് പകർന്നു നൽകേണ്ട രഹസ്യങ്ങളെയും ആണ്‌ യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ ആവശ്യപ്പെടുന്നത്. നിഗൂഢ ദിനം അവസാനമായി കേൾക്കാനും നിങ്ങളുടെ വലിയ അറിവിലേക്ക് മുന്നേറാനുമുള്ള അവസരമാണ്.]

ആപ്പിൾ സിഡെർ  ദിനം !

[ Apple Cider Day ; പ്രകൃതിയുടെ ഔദാര്യത്തിൽ നിന്ന് പിറന്ന ഈ കാലാതീതമായ അമൃതം, ഓരോ സിപ്പിലും തോട്ടങ്ങളുടെ സാരാംശം പകർത്തുന്നു, ശാന്തതയുടെയും ഊഷ്മളതയുടെയും ആശ്വാസകരമായ ആലിംഗനം.  ക്രിസ്മസ് വേളയിൽ നിങ്ങൾക്ക് ഈ പാചകം ഇഷ്ടപ്പെട്ടേക്കാം, എല്ലാം ചൂടുള്ള ആപ്പിൾ സിഡെർ, ചൂടുള്ള മസാലകൾ ചേർത്ത വൈൻ പോലെ മണക്കുന്നു.]

ഇന്നത്തെ മൊഴിമുത്ത്

്്്്്്്്്്്്്്്്്്്്്

''ചോദിക്കേണ്ടതു ചോദിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമുള്ള കാലത്തോളം, താൻ ചിന്തിക്കുന്നതു തുറന്നു പറയാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം, തന്റെ ഇച്ഛയ്ക്കനുസരിച്ചു ചിന്തിക്കാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം സ്വാതന്ത്ര്യം നഷ്ടപ്പെടാൻ പോകുന്നില്ല, ശാസ്ത്രം പിന്നോട്ടടിക്കാനും.''

  [ - മാർസൽ പ്രൂസ്ത് ]

***********

ആധുനിക സാഹിത്യത്തിന്റെ ദർശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ   കെ.ശ്രീകുമാർ എന്ന ആഷാ  മേനോന്റെയും (1947),

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും   മലയാള ചലച്ചിത്ര പിന്നണി ഗായകനുമായ വി.ടി. മുരളിയുടെയും (1955) 

'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ

ചലച്ചിത്ര ലോകത്തെത്തുകയും പിന്നീട്‌ ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്ത്‌ മിന്നും താരമായി മാറുകയും 2011 ആഗസ്ത് 7ന് ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിക്കുകയും ചെയ്ത മലയാള ചലച്ചിത്ര നടി നയൻതാരയുടെയും  (ഡയാന മറിയം കുര്യൻ - 1984),

nov 18 two.jpg

തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് നോർവീജിയൻ   ദമ്പതികളും ഗവേഷകരുമായ   എഡ്വേഡ് മോസർ, മേയ് ബ്രിട്ട് മോസർ   എന്നിവരോടൊപ്പം 2014 ൽ   വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ച ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകൻ ജോൺ ഒകീഫിന്റെയും (1939),

ശ്രീലങ്കയുടെ മുൻപ്രസിഡണ്ടും, മുൻ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നറിയപ്പെടുന്ന പേർസി മഹേന്ദ്ര രാജപക്സയുടെയും(1945),

ബോളിവുഡ്ഡിലും ആസാമീസ് ഗാനരംഗത്തും  ശ്രദ്ധിക്കപെടുന്ന ഗായകനും വിവിധ തരത്തിലുള്ള സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ മികവ് തെളിച്ചയാളുമായ സുബിൻ ഗാർഗ് എന്ന ജീവൻ ബോർത്കൂറിന്റെയും (1972) ജന്മദിനം !

ഇന്നത്തെ സ്മരണ !!!

്്്്്്്്്്്്്്്്്്

കോട്ടക്കൽ പി.വി.കൃഷ്ണവാര്യർ മ.(1877-1958)

വി.ഒ. ചിദംബരം പിള്ള മ. (1872-1936)

കെ.എസ്‌. നീലകണ്‌ഠനുണ്ണി മ.(1897-1980)

എൻ. ഗോപാലകൃഷ്ണൻ മ. (1934-2014)

കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ മ.(1920-2014)

മാർസെൽ പ്രൂസ്ത്  മ.(1871-1922)

നീൽസ് ബോർ മ.(1885-1962)

മാൻ റേ മ. (1890-1976)

ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ ജ. (1891-1981)

വി. ശാന്താറാം ജ. (1901-1990)

പണ്ഡിറ്റ് തുളസീദാസ് ബോർക്കർ ജ. (1934-2018)

ബടുകേശ്വർ ദത്ത് ജ. (1910-1965)

പാട്രിക് സ്റ്റുവർട്ട് ബ്ലാക്കറ്റ് ജ. (1897-1974)

അലൻ ഷെപ്പേർഡ് ജ. (1923-1998)

ഷാക് മാരിറ്റയിൻ ജ. (1882-1973)

ഫ്രാങ്ക് ഡോബ്സൻ ജ. (1888-1963)

nov 18 three.jpg

ചരിത്രത്തിൽ ഇന്ന്…

്്്്്്്്്്്്്്്്്്

1477 - വില്യം കാക്സ്റ്റൺ ഇംഗ്ലണ്ടിലെ ആദ്യത്തെ പുസ്തകം പ്രിന്റ് ചെയ്തു.

1493 - ക്രിസ്റ്റഫർ കൊളംബസ് ഇന്നത്തെ പ്യൂർട്ടോറിക്കോ ആയിരുന്ന സ്ഥലം കടലിൽ നിന്നും ആദ്യമായി ദർശിച്ചു

1626 - ലോകത്തിലെ ഏറ്റവും വലിയ ബസിലിക്ക റഷ്യയിലെ സെന്റ് പീറ്റർസ് ബസിലിക്ക ആരാധനക്ക് തുറന്ന് കൊടുത്തു.

1869 - മെഡിറ്ററേനിയനും ചെങ്കടലും ബന്ധിപ്പിക്കുന്ന യു.എസ് കനാൽ ഉദ്ഘാടനം.

1902 - കുട്ടികളുടെ കളിപ്പാട്ടത്തിന് teddy Bear എന്ന പേര് നൽകാൻ ഉപജ്ഞാതാവ് Morriട Mitchon തീരുമാനിച്ചു..

1918 - ലാത്വിയ റഷ്യയിൽ നിന്നും സ്വതന്ത്രമായി

1970 - Douglas Engelbart ന് കമ്പ്യൂട്ടർ മൗസിന് patent കിട്ടി.

1993 - 21 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ദക്ഷിണാഫ്രിക്കയിൽ പുതിയ ഭരണഘടന അംഗീകരിച്ചു.

2012 - അലക്സാണ്ട്രിയയിലെ തവാദോസ് രണ്ടാമൻ മാർപാപ്പ അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിന്റെ 118-ാമത് മാർപ്പാപ്പയായി .

2013 - നാസ ചൊവ്വയിലേക്ക് MAVEN പേടകം വിക്ഷേപിച്ചു .

2020 - 2016 ൽ എപ്പോഴോ നിർമ്മിച്ച യൂട്ടാ മോണോലിത്ത് , വന്യജീവി വിഭവങ്ങളുടെ യൂട്ടാ ഡിവിഷനിലെ സംസ്ഥാന ജീവശാസ്ത്രജ്ഞർ കണ്ടെത്തി.

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

ഇന്ന്; 

ധന്വന്തരി എന്ന മാസികയുടെ ചുമതലയും ലഷ്മി വിലാസം മാസികയും, ജന്മി എന്ന മാസികയുo, ലക്ഷ്മി സഹായം അച്ചുകൂടവും, കവന കൗമുദി മാസികയും വാർഷിക പതിപ്പും, പല ശാഖകളിലായി വളരെയേറെ പുസ്തകങ്ങളും രചിച്ച കോട്ടക്കൽ പി.വി. കൃഷ്ണവാര്യരെയും (1877 മെയ് 27-1958 നവംബർ 18 ),

nov 18 four.jpg

മാവേലിക്കര കൊയ്‌പളളി കാരാൺമ സംസ്‌ക്യത  സ്‌കൂൾ കോട്ടയം സി. എം. എസ്‌ ഹൈസ്‌കൂൾ, എം. ഡി. സെമിനാരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവിക്കുകയും ആട്ടക്കഥ,കിളിപ്പാട്ട്‌, നാടകം, ഖണ്ഡകാവ്യം,ഐതിഹ്യം തുടങ്ങിയ നാനാശാഖകളിലായി മുപ്പത്തിയഞ്ചോളം കൃതികൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത   മഹോപാദ്ധ്യായ കെ.എസ്‌. നീലകണ്‌ഠനുണ്ണിയെയും (1897 ഒക്‌ടോബർ 24-1980 നവംബർ 18 ),

നർമോക്തി കലർത്തി  എഴുതിയ അനുഭവകുറിപ്പുകളുടെ സമാഹാരമായ "വാഴ്‌വ് എന്ന പെരുവഴി" ,പെരുവഴിയിലെ നാടകങ്ങൾ, നമ്മൾ വാഴും കാലം, ദ ഇൻസൈഡർ (പി.വി. നരസിംഹറാവുവിന്റെ ഗ്രന്ഥത്തിന്റെ വിവർത്തനം), ഡീസി എന്ന ഡൊമനിക് ചാക്കോ, 'സൂഫി പറഞ്ഞ കഥ' (ഇംഗ്ലീഷ് പരിഭാഷ), പെരുവഴിയിലെ നാടകങ്ങൾ, നമ്മൾ വാഴും കാലം, ദ ഇൻസൈഡർ (പി.വി. നരസിംഹറാവുവിന്റെ ഗ്രന്ഥത്തിന്റെ വിവർത്തനം), ഡീസി എന്ന ഡൊമനിക് ചാക്കോ, 'സൂഫി പറഞ്ഞ കഥ' (ഇംഗ്ലീഷ് പരിഭാഷ) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ച എൻ. ഗോപാലകൃഷ്ണനെയും (1 ഫെബ്രുവരി 1934 - 18 നവംബർ 2014),

ലോകത്തിലെ ഏറ്റവും പ്രശസ്തനായ, അല്ലെങ്കിൽ പ്രായം ചെന്ന ഹോട്ടൽ പരിചാരകൻ എന്ന വിശേഷണത്തിനു ഉടമയും, ഒട്ടനധികം വിശിഷ്ടവ്യക്തികളേ പരിചരിച്ചതിലൂടെയും, ഒട്ടനധികം സഞ്ചാരമാസികളുടെ മുഖചിത്രമായതിലൂടെയും ശ്രീലങ്കയിലെ വളർന്നു കൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായത്തിന്റെ തന്നെ മുഖമുദ്രയായി  മാറുകയും ചെയ്ത കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ (ഫെബ്രുവരി 15, 1920 - നവംബർ 18, 2014),

പാരീസ് കമ്യൂണിനെ അടിച്ചമർത്തി പരക്കെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ പറ്റിയും, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും ഫിൻ ദ് സീക്ലിന്റെ കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവർഗ്ഗത്തിന്റെ ഉയർച്ചയെയും, പ്രതിപാദിക്കുന്ന ഏഴ് വാല്യങ്ങളിൽ ആയി ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയിൽ À la recherche du temps perdu, അല്ലെങ്കിൽ റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന കൃതിയുടെ രചയിതാവ് എന്ന  നിലയിൽ പ്രശസ്തനായ ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമർശകനുമായിരുന്ന വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത്  എന്ന മാർസെൽ പ്രൂസ് തിനെയും (ജൂലൈ 10, 1871 – നവംബർ 18, 1922),

ശാസ്ത്രലോകത്തിന് വളരെയധികം സംഭാവനകൾ ചെയ്യുകയും, ക്വാണ്ടം ബലതന്ത്രത്തെയും ആണവ ഘടനയെയും സംബന്ധിച്ച കണ്ടുപിടുത്തങ്ങൾക്ക്, 1922ലെ ഊർജതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച  ഡാനിഷ് ഊർജ്ജതന്ത്രഞ്ജനാണ് നീൽസ് ഹെന്രിക് ഡേവിഡ് ബോറിനെയും (7 ഒക്ടോബർ 1885 - 18 നവംബർ 1962),

പയനിയറിംഗ് ഫോട്ടോഗ്രാഫി,

 പ്രശസ്ത ഫാഷൻ /പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി എന്നിവയിൽ ഏറെ  പ്രശസ്തനായിരുന്ന, ഒപ്പം ദാദ , സർറിയലിസ്റ്റ് പ്രസ്ഥാനങ്ങളിൽ  കാര്യമായ സംഭാവന നൽകിയിരുന്ന, തന്റെ കരിയറിന്റെ ഭൂരിഭാഗവും പാരീസിൽ ചെലവഴിച്ച ഒരു അമേരിക്കൻ വിഷ്വൽ ആർട്ടിസ്റ്റ്‌  ആയിരുന്ന മാൻ റേയുടേയും (ഇമ്മാനുവൽ റാഡ്‌നിറ്റ്‌സ്‌കി ഓഗസ്റ്റ് 27, 1890 - നവംബർ 18, 1976)

nov 18 five.jpg

എണ്ണച്ഛായ ചിത്രമെഴുത്തിൽ വിദഗ്ദനും, കൊച്ചി രാജ്യസഭയുടെ ആസ്ഥാന കലാകാരനും ചിത്രമെഴുത്തുകാരനും ചിത്രമെടുപ്പുകാരനും , കേരളത്തിൽ സ്ഥിരം നാടകവേദി എന്ന ആശയം ആദ്യമായി അവതരിപ്പിക്കുകയും, ഞാറയ്ക്കൽ സന്മാർഗ വിലാസ നടനസഭയും  സ്ഥാപിക്കുകയും ചെയ്ത ചിത്രകാരൻ, വാസ്തുശില്പി, ഫോട്ടോഗ്രാഫർ, നടൻ, നാടകപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന മലയാളിയായ ആദ്യ മലയാളചലച്ചിത്രനിർമ്മാതാവും ആയിരുന്ന ഷെവലിയർ ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ എന്നറിയപ്പെടുന്ന പി.ജെ. ചെറിയാനെയും (1891 നവംബർ 18-1981 ),

ന്യൂഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ഭഗത് സിങ്ങിനൊപ്പംരണ്ട് ബോംബുകൾ പൊട്ടിച്ചതിന് ബ്രീട്ടീഷ് സർക്കാർ ജീവപര്യന്തം തടവിലിടുകയും ചെയ്ത ബടുകേശ്വർ ദത്തിനെയും  (18 നവംബർ 1910 - 20 ജൂലൈ 1965),

ഡോക്റ്റർ കോട്ട്നിസ് കി അമർ കഹാനി (1946), അമർ ഭൂപാലി (1951), ജനക് ജനക് പായൽ ബജേ (1955), ദോ ആഖേൻ ബാരാ ഹാത്ത് (1957), നവരംഗ് (1959), ദുനിയാ നേ മാനേ (1937), പിൻജരാ (1972) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്ത പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, നടനുമായിരുന്ന വി. ശാന്താറാം എന്ന ശാന്താറാം വാൻ കുദ്രെയെയും (1901- നവംബർ 18-1990 ഒക്ടോബർ 30),

ഹിന്ദുസ്ഥാനി സംഗീതജ്ഞനും   ഹാർമോണിയം വാദകനുമായ പണ്ഡിറ്റ് തുളസീദാസ് ബോർക്കറിനെയും (18 നവംബർ 1934 - 29 സെപ്റ്റംബർ 2018)

1948-ൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ രചയിതാക്കളിൽ പ്രമുഖനും,ഇരുപതാം നൂറ്റാണ്ടിൽ ഒരു ക്രിസ്തീയ നവോത്ഥാനം സ്വപ്നം കണ്ട ഒരു ഫ്രഞ്ച് കത്തോലിക്കാ ദാർശനികനായിരുന്ന ഷാക് മാരിറ്റയിനെയും (18 നവംബർ 1882- 28 ഏപ്രിൽ 1973),

കല്ല്, പിച്ചള, ഓട്, കണ്ണാടി, കോൺക്രീറ്റ് തുടങ്ങിയ പല മാധ്യമങ്ങളിലും ശില്പാവിഷ്കരണം നിർവഹിച്ച  ഇംഗ്ലണ്ടിലെ ശില്പിയായിരുന്ന ഫ്രാങ്ക് ഡോബ്സണെയും (18 നവംബർ1888- 22 ജൂലൈ 1963), 

ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയും ആദ്യത്തെ അമേരിക്കക്കാരനുമായ, 1971-ൽ, 47-ാം വയസ്സിൽ ചന്ദ്രനിൽ നടന്ന അഞ്ചാമത്തെയും ഏറ്റവും പ്രായമേറിയതുമായ വ്യക്തിയായ ബഹിരാകാശയാത്രികൻ, നാവിക വ്യോമസേനാനി, ടെസ്റ്റ് പൈലറ്റ് എന്നി നിലകളിൽ സേവനം അനുഷ്ടിച്ച അലൻ ഷെപ്പേർഡിനെയും . (നവംബർ 18, 1923 – ജൂലൈ 21, 1998) 

1925-ൽ റേഡിയോ ആക്റ്റിവിറ്റി ഒരു രാസ മൂലകത്തിന്റെ ന്യൂക്ലിയർ പരിവർത്തനത്തിന് കാരണമാകുമെന്ന് തെളിയിക്കുന്ന ആദ്യത്തെ വ്യക്തിയും ക്ലൗഡ് ചേമ്പറുകൾ , കോസ്മിക് കിരണങ്ങൾ, പാലിയോ മാഗ്നറ്റിസം എന്നിവയെക്കുറിച്ചുള്ള തന്റെ പ്രവർത്തനത്തിന് പേരുകേട്ട ഒരു ബ്രിട്ടീഷ് പരീക്ഷണാത്മക ഭൗതിക ശാസ്ത്രജ്ഞനും 1948 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനജേതാവുമായ പാട്രിക്  ബ്ലാക്കറ്റ് എന്ന പാട്രിക് മെയ്‌നാർഡ് സ്റ്റുവർട്ട് ബ്ലാക്കറ്റ്, ബാരൺ ബ്ലാക്കെറ്റിനേയും (18 നവംബർ 1897 - 13 ജൂലൈ 1974) ഓർമ്മിക്കാം !

#nayanthara #mahinda rajapakse
Advertisment