'മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു' വി ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് തകരാറിലായത് അട്ടമറിയാണെന്നാണ് പൊലീസ് കരുതുന്നത്.

author-image
shafeek cm
New Update
vt balram

തിരുവനന്തപുരം; കെ പി സി സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മൈക്ക് കേടായി പോയ സംഭവത്തില്‍ പൊലീസ് കേസെടുത്ത സംഭവത്തെ വിമര്‍ശിച്ച് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് തകരാറിലായത് അട്ടമറിയാണെന്നാണ് പൊലീസ് കരുതുന്നത്. അത് കൊണ്ടാണ് സംഭവത്തില്‍ കേസെടുത്തത്.

Advertisment

‘പരിപാടിയില്‍ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങള്‍ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികള്‍ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിഹാരമുണ്ടാക്കാന്‍ കൂടെയുണ്ടാവും.’ എന്നാണ് ബല്‍റാം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

latest news vt balram
Advertisment