Advertisment

ന്യൂസിലാൻഡ് ലോകത്തിനു സമ്മാനിച്ച സോഷ്യൽ ബബ്ബിൽസ് !എന്താണ് ന്യൂസിലാൻഡ് പരീക്ഷിച്ചു വിജയിച്ച സോഷ്യല്‍ ബബ്ബിൽസ്?

New Update

കോവിഡ് ലോക്ക് ഡൗൺ കാലത്ത് രോഗം, ഒറ്റപ്പെടൽ, മാനസികസമ്മർദ്ദം ഒക്കെ അനുഭവിക്കുന്നവർ പരസ്പ്പരം കുടുംബാംഗങ്ങളുമായോ ബന്ധുക്കൾ ഉൾപ്പെടെ സുഹൃത്തുക്കളുമായോ സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ നടത്തുന്ന ദിവസവുമുള്ള ഒത്തുചേരലുകൾ കോവിഡ് വ്യാപനം തടയുന്നതിന് പ്രധാനപങ്കുവഹിച്ചെന്നാണ് കണ്ടെത്തൽ. ഇത്തരത്തിലുള്ള കൂടിച്ചേരലുകൾ പരസ്പ്പര സഹായത്തിനും മാനസിക പിരിമുറക്കം ഇല്ലാതാക്കുന്നതിനും അനിവാര്യമാണെന്നാണ് പഠനങ്ങളും തെളിയിക്കുന്നത്.

Advertisment

publive-image

( Social Bubbles - Allowing exclusive social networks of people (bubbles) to meet during the coronavirus crisis can provide important support to isolated people or those with emotional or care needs.)

ന്യൂസിലാൻഡിലെ ജനസംഖ്യ 50 ലക്ഷത്തിലും താഴെയാണ്. ഫെബ്രുവരി അവസാനവാരമാണ് അവിടെ കൊറോണയുടെ രംഗപ്രവേശം നടക്കുന്നത്. 7 ആഴ്ച അവിടെ ലോക്ക് ഡൗൺ ആയിരുന്നു.

ഓരോ ആഴ്ചയും സർക്കാരും ആരോഗ്യവകുപ്പും അവലോകന മീറ്റിങ് നടത്തിയിരുന്നു. അതിലൂടെയാണ് സുഹൃത്തുക്കൾക്കും,കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പരസ്പ്പരം സമൂഹങ്ങളായി കണ്ടുമുട്ടാനും കൂടിച്ചേരാനും അവസരം നൽകപ്പെട്ടത്. ഇത് രോഗവ്യാപനം തടയുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. പരസ്പ്പരം ആശയവിനിമയം നടത്താനും മനസുതുറന്നു സംസാരിക്കാനും സഹായിക്കാനും ഉപദേശങ്ങൾ നൽകാനും സ്വീകരിക്കാനുമൊക്കെ അതുപകരിച്ചൂ. ഈ രീതിയാണ് ഇന്ന് ലോകമെല്ലാം പ്രസിദ്ധമായി രിക്കുന്ന Social Bubbles...

സോഷ്യൽ ഡിസ്റ്റൻസിംഗിൽ വ്യക്തികൾക്ക് കൂട്ടമായി സംഘടിക്കാൻ അനുവാദമില്ല എന്നാൽ Social Bubbles ൽ വീടുകളിൽ കുടുംബാംഗങ്ങൾ ,സുഹൃത്തുക്കൾ,ബന്ധുക്കൾ എന്നിവർക്ക് ഒന്നിച്ചുചേരാൻ അവസരം നൽകപ്പെടുന്നു എന്നതാണ്. അപ്പോഴും അവർ തമ്മിൽ തമ്മിൽ നിശ്ചിതം അകലം പാലിക്കേണ്ടത് അനിവാ ര്യവുമാണ്‌.

publive-image

Social Bubbles ഒറ്റപ്പെടലും. സാമ്പത്തിക ബുദ്ധിമുട്ടുകളും, രോഗങ്ങളും മൂലം വിഷമിക്കുന്നവർക്കും ഐസുലേഷനിൽ കഴിയുന്നവർക്കും വളരെ ഉപകാരപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്.ന്യൂസിലാൻഡ് പരീക്ഷിച്ചു വിജയിച്ച സോഷ്യൽ ബബ്ബിൽസ് രീതി ഇപ്പോൾ ജർമ്മനിയും നടപ്പാക്കിവരുകയാണ്. അടുത്തതായി ബ്രിട്ടനും ഇത് നടപ്പാക്കാൻ പോകുന്നു..

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റിസേർച് നേച്ചർ ഹ്യൂമൻ ബിഹേവിയർ ജേർണലിൽ Social Bubbles രീതി രോഗവ്യാപനം തടയുന്നതിനും മാനസിക ഉല്ലാസത്തിനും വളരെ അനുയോജ്യമാണെന്ന് വിവരിച്ചിട്ടുണ്ട്.

വീടിനു പുറത്തെ Social Bubbles കൂടിച്ചേരലുകൾക്കായി ഭാവിയിലും ഉപകാരപ്രദമായ രീതിയിൽ വൃത്താകാര ത്തിലുള്ള ഉപകരണങ്ങൾ ഇപ്പോൾ പല യൂറോപ്യൻ കമ്പനികളും നിർമ്മിച്ചുവരുകയാണ്. മറ്റുള്ളവരുമായി നിർദ്ദിഷ്ട അകലം പാലിച്ചുകൊണ്ട്‌ വൃത്തത്തിനുള്ളിൽ കുടുംബവും സുഹൃത്തുക്കളും തമ്മിൽ അകലം പാലിച്ചുകൊണ്ടുള്ള കൂടിച്ചേരലുകളാകും ഇനി ഭാവിയിലും ഉണ്ടാകുക.

newsiland4
Advertisment