തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെതിരെ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചാരണം.
'അച്ഛനെ കാണാനോ അനുഗ്രഹം വാങ്ങാനോ എം സ്വരാജ് തയായറായില്ല എന്നത് അത്യന്തം ഖേദകരമാണ്'- എന്ന തലക്കെട്ടോടെ വി എസ് അച്യുതാനന്ദന്റെയും മകന്റെയും ചിത്രമടങ്ങിയ വ്യാജ കാർഡാണ് വ്യാപകമായി പ്രചരിച്ചത്.
വ്യാജ പ്രചരണത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് തന്നെ രംഗത്തെത്തി.