Advertisment

ഞാണിന്മേൽക്കളിയിൽ ഇന്നലെ അവർ വിജയിച്ചു. ഒപ്പം ജനങ്ങളുടെ മനസ്സും കീഴടക്കി

New Update

publive-image

Advertisment

Nik Wallenda (40) യുടെ സഹോദരിയാണ് Lijana Wallenda (42) . ഇരുവരുടെയും സ്വപ്‍നമായിരുന്നു ആകാശത്തു കൂടെ അതിസാഹസികമായി കേബിളിൽ നടന്ന് പരസ്പ്പരം ക്രോസ്സ് ചെയ്യുക എന്നത്.

ന്യൂ യോർക്കിലെ ടൈം സ്‌ക്വയറിൽ ഇന്നലെ രണ്ട് 25 നില കെട്ടിടങ്ങളിൽ പരസ്പ്പരം കേബിൾ ബന്ധിപ്പിച് അതിലൂടെ ഇരുവരും രണ്ടുദിശയിൽനിന്നും നടന്ന് പരസ്പ്പരം ക്രോസ്സ് ചെയ്താണ് ഈ High Wire Walk പൂർത്തിയാക്കിയത്.

ആളുകൾ ശ്വസമടക്കി നോക്കിനിൽക്കവേ 36 മിനിറ്റുനേരം കൊണ്ടാണ് ഈ സാഹസികദൗത്യം അവർ പൂർത്തിയാക്കിയത്. കേബിളിലെ നടത്തത്തിൽ എല്ലായ്‌പ്പോഴും നിക്കിന്റെ ശ്രദ്ധമുഴുവൻ സഹോദരി ലിജാനയിലായിരുന്നു. അതിനു കാരണമുണ്ട്...

നിക്ക് മുൻപ് നയാഗ്രാ വെള്ളച്ചാട്ടത്തിലും ഷിക്കാഗോ യിലും ഇതുപോലെ High Wire Walk നടത്തി വിജയച്ചി ട്ടുണ്ട്. എന്നാൽ ലിജാനയ്ക്കു High Wire Walk ഇതാദ്യമായിരുന്നു.

2012 ൽ ഒരു പിരമിഡിൽ പ്രാക്ടീസ് ചെയ്യവേ ലിജാന മുഖമടച്ചു താഴെവീണതിന്റെ ഫലമായി മരണാസന്നയായി മാസങ്ങളോളം അവർ ആശുപത്രിയിൽ കഴിയുകയുണ്ടായി.67 ലധികം തുന്നലുകളായിരുന്നു മുഖത്ത്.

എന്നിട്ടും തോൽക്കാൻ തയ്യാറല്ലാത്ത ലിജാന വീണ്ടും സാഹസികതയ്ക്കായി സഹോദരനൊപ്പം കൂടി. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ വിലപ്പോയില്ല. ഒടുവിൽ നിക്കും സഹോദരിയുടെ ഉറച്ചതീരുമാനത്തെ അംഗീകരിക്കാൻ നിർബന്ധിതനാകു കയായിരുന്നു ..

ചിത്രത്തിൽ നിക്കിന് തന്നെ ക്രോസ്സ് ചെയ്യാൻ വേണ്ടി ലിജാന കേബിളിൽ ഇരുന്നുകൊടുക്കുന്നു.

kanappurangal
Advertisment