Advertisment

ഉറക്കമുണര്‍ന്നു വന്ന ഒമ്പതുവയസുകാരന്‍ അമ്മയേയും അന്യപുരുഷനേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു: സംഭവം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

New Update

ഹൈദരാബാദ്: രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയ ഒമ്പതുവയസുകാരനെ അമ്മ തന്നെ ശ്വാസംമുട്ടിച്ച്‌ കൊന്നു.

Advertisment

publive-image

ഇവരും 60 വയസുകാരനായ ഒരാളും തമ്മിലുള്ള ബന്ധം പുറത്തുപറയും എന്ന് പറഞ്ഞതിനായിരുന്നു അമ്മ സ്വന്തം മകനെ കൊല ചെയ്തത് .തെലങ്കാന നല്‍ഗോണ്ടയിലെ ബുദ്ദറാം എന്ന് പേരുള്ള ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭര്‍ത്താവില്ലാത്ത സമയം വീട്ടിലെത്തിയ 60 വയസ്സുകാരനെയും സ്ത്രീയെയും മകന്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഒന്‍പതുവയസുകാരന്‍ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് ഇതിന് സാക്ഷിയായത്.

സംഭവം കണ്ടതോടെ മകന്‍ ഒച്ചവെയ്ക്കുകയും ഇത് അച്ഛനോട് പറയുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ സ്ത്രീ മകനെ തുണി കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായ 30 വയസുകാരിയും 60 വയസുകാരനും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലാണ്. ഈ ബന്ധം നേരത്തെ ഭര്‍ത്താവ് അറിഞ്ഞിരുന്നു. തുടര്‍ന്ന് 60 വയസ്സുകാരനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് അവഗണിച്ച്‌ സ്ത്രീ കാമുകനുമായുള്ള അടുപ്പം തുടരുകയായിരുന്നു.

മകന്റെ മരണം ഉറപ്പായശേഷം സ്ത്രീ അയല്‍ക്കാരെ വിളിച്ചുകൂട്ടുകയും മകന്‍ എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞ് കരയുകയും ചെയ്തു. തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഒമ്ബതുവയസുകാരന്‍ മരിച്ചനിലയിലായിരുന്നു. മകന് എന്തോ അസുഖമുണ്ടെന്നായിരുന്നു ഇവര്‍ അയല്‍ക്കാരോട് പറഞ്ഞത്.

മകന്റെ മരണവിവരമറിഞ്ഞെത്തിയ പിതാവ് സംഭവത്തില്‍ തുടക്കം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്.

nine years boy murder mother
Advertisment