Advertisment

തൂക്കുകയറിന് ഇനിയും കടമ്പകൾ !! കുറ്റവാളികൾ ജയിലിൽ സമ്പാദിച്ച തുക ആർക്കു കൈമാറും ?

New Update

നിർഭയയുടെ ഘാതകർക്ക് നിയമത്തിന്റെ വാതിലുകൾ ഇനിയും തുറന്നുകിടക്കുകയാണ്. മൂന്നു പ്രതികൾക്ക് ദയാഹർജിക്കുള്ള അവസരവും അവരിൽത്തന്നെ രണ്ടുപേർക്ക് ക്യൂറേറ്റീവ് പെറ്റിഷൻ നൽകാനുമുള്ള അവസരങ്ങൾ ഇനിയും ബാക്കിയാണ്.

Advertisment

publive-image

രാഷ്ട്രപതി ദയാഹർജി തള്ളിക്കഴിഞ്ഞാലും 14 ദിവസം കഴിഞ്ഞുമാത്രമേ അവരെ തൂക്കിലേറ്റാൻ പാടുള്ളു എന്നാണ് നിയമം അനുശാസിക്കുന്നത്.കുടുംബാംഗങ്ങളെ അവസാനമായി കാണുന്നതിനും വിൽപ്പത്രം തയ്യാറാക്കുന്നതിനും മറ്റുള്ള ആവശ്യമായ നടപടികൾക്കും വേണ്ടിയാണ് ഈ സമയം അനുവദിക്കുന്നത്.

നിയമപരമായ എല്ലാ നടപടികളും നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങളും പൂർണ്ണമായും വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികൾക്ക് നൽകാതെ നിയമം നടപ്പാക്കരുതെന്നാണ് ഡൽഹി പ്രിസൺ മാനുവൽ 2018 അനുശാസിക്കുന്നത്.

ഒരു കുറ്റകൃത്യത്തിന്‌ ഒന്നിൽക്കൂടുതലുള്ള പ്രതികൾക്ക് വധശിക്ഷ വിധിച്ചാൽ അതിലാരുടെയെങ്കിലും പരാതിയോ പെറ്റിഷനോ തീർപ്പാകാതെ നിലനിൽക്കുന്നുവെങ്കിൽ മറ്റുള്ളവരുടെയും വധശിക്ഷ നടപ്പാക്കാൻ ഇന്ത്യയിൽ നിയമമില്ല. എല്ലാവർക്കും ഒരേദിവസം ഒന്നിച്ചുമാത്രമേ വധശിക്ഷ നൽകാൻ കഴിയുകയുള്ളു.

നിർഭയയുടെ കുറ്റവാളികൾ നാലുപേരും ഒന്നിച്ചല്ല ക്യൂറേറ്റീവ് പെറ്റിഷനും ദയാഹർജിയും സമർപ്പിക്കുന്നത്. അതിനുള്ള കാരണവും വ്യക്തമാണ്. സമയം നീട്ടിക്കിട്ടുക,അതുവഴി വധശിക്ഷ മുന്നോട്ട് നീക്കുക എന്നതുതന്നെ.ചിലപ്പോൾ അതിനു മറ്റു ലക്ഷ്യങ്ങളും ഉണ്ടാകാം.

നാലുകുറ്റവാളികളിൽ മൂന്നുപേർ ജയിലിൽ ജോലിചെയ്ത വകയിൽ ലഭിച്ച കൂലി ഇപ്രകാരമാണ്. വിനയ് -39000 രൂപ. അക്ഷയ് 69000 രൂപ,പവൻ 29000 രൂപ എന്നിങ്ങനെയാണ്. മറ്റൊരു കുറ്റവാളിയായ മുകേഷ് ജയിലിൽ ജോലിചെയ്യാൻ തയ്യാറല്ലെന്ന് അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നു.

അവർ ജോലിചെയ്ത ഈ തുക ഇതുവരെ ആർക്കുനൽകണമെന്നവർ പറഞ്ഞിട്ടില്ല. തോക്കിലേറ്റുന്ന നിമിഷം വരെ അത് പറയുന്നില്ലെങ്കിൽ അവരുടെ കുടുംബങ്ങൾക്ക് ഈ തുക പ്രതികളുടെ മരണശേഷം കൈമാറപ്പെടും..

നിയമത്തിന്റെ നൂലാമാലകൾ മൂലം നിർഭയയ്ക്കു നീതിക്കായി കാത്തിരിക്കുന്ന വലിയൊരുവിഭാഗം ജനസമൂഹം നിരാശയിലാണ്.

nirbhaya case
Advertisment