Advertisment

നിര്‍ഭയ കേസ് പ്രതികളെ ഡിസംബര്‍ 16-ന് തൂക്കിലേറ്റും?

New Update

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ ഡിസംബര്‍ 16-ന് പുലര്‍ച്ചെ അഞ്ചിന് തൂക്കിലേറ്റും?. ബിഹാറിലെ ബക്സര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു.

Advertisment

publive-image

നിര്‍ഭയ കേസിലെ പ്രതികള്‍

ഈയാഴ്ച അവസാനത്തോടെ തൂക്കുകയര്‍ നിര്‍മിച്ചുനല്‍കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ബസില്‍ 'നിര്‍ഭയ' ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് തിങ്കളാഴ്ച്ച ഏഴുവര്‍ഷം തികയുകയാണ്. കേസില്‍ പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം, പവന്‍ ഗുപ്ത എന്നിവാണ് വധശിക്ഷ കാത്തു തിഹാര്‍ ജയിലില്‍ കഴിയുന്നത്.

publive-image

ബക്‌സര്‍ സെന്‍ട്രല്‍ ജയില്‍

ഡിസംബര്‍ 14-നുള്ളില്‍ തൂക്കുകയറുകള്‍ സജ്ജമാക്കാന്‍ ജയില്‍ ഡയറക്ടറേറ്റില്‍നിന്ന് നിര്‍ദേശം ലഭിച്ചതായി ബക്സര്‍ ജയില്‍ സുപ്രണ്ട് വിജയ് കുമാര്‍ അറോറ പറഞ്ഞു. വര്‍ഷങ്ങളായി തൂക്കുകയറുകള്‍ നിര്‍മിക്കുന്നത് ബക്സര്‍ ജയിലിലെ തടവുകാരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തൂക്കുകയര്‍ നിര്‍മിക്കാന്‍ കുറഞ്ഞത് മൂന്നുദിവസമെങ്കിലും വേണ്ടിവരും.

വളരെ കുറച്ചു മാത്രം യന്ത്രസഹായമേ കയര്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാറുള്ളു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായിരുന്ന അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയറും ബക്സര്‍ ജയിലിലാണു നിര്‍മിച്ചത്. 1725 രൂപയ്ക്കാണ് അവസാനം ഇവിടെനിന്നു കയര്‍ നല്‍കിയത്. ഇരുമ്പും പിത്തളയുയുമാണ് കയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

nirbhaya case convicts
Advertisment