Advertisment

ആരാച്ചാര്‍ക്കും പാറാവുകാര്‍ക്കുമെതിരെ അസഭ്യം വിളി. സെല്ലിന്‍റെ ഇരുമ്പഴിയിൽ ചവിട്ടിയും തൊഴിച്ചും ക്ഷോഭപ്രകടനം. പ്രതികള്‍ മരണത്തെ ഭയന്ന് കഴിഞ്ഞത് തൂക്കുമരത്തിൽനിന്ന് 5 മീറ്റർ മാത്രം ദൂരത്തില്‍. നിര്‍ഭയയുടെ മരണത്തിനു 7 വർഷവും 3 മാസവും 3 ദിവസവും കഴിഞ്ഞ് തൂക്കിലേറ്റുന്നതിനു തൊട്ടുമുന്‍പ് പ്രതികള്‍ പ്രതികരിച്ചതിങ്ങനെ.. ഇനിയില്ല ഇവർക്കായി ഈ മണ്ണിലൊരു പുലരി !

New Update

publive-image

Advertisment

< ഇക്കഴിഞ്ഞ ലോകവനിതാദിനത്തിൽ ഈ നാല് കുറ്റവാളികളുടെയും ഡമ്മികളെ തൂക്കിലേറ്റിയാണ് വാരണാസിയിലെ ജനങ്ങൾ തങ്ങളുടെ ആക്രോശം നീതിപപീഠങ്ങളെ അറിയിച്ചത് >

ഇനിയില്ല ഇവർക്കായി ഈ മണ്ണിലൊരു പുലരി ! നിർഭയയുടെ ഘാതകരുടെ ഇഹലോകവാസം അവസാനിച്ചത് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ്. തൂക്കുകയറിനു മുന്‍പില്‍ നില്‍ക്കുമ്പോഴും ഇവരുടെ വധശിക്ഷ തടയാനായി അഭിഭാഷകരുടെ ശ്രമം തുടര്‍ന്നു , പ്രതികളുടെ ചെറുത്തു നില്‍പ്പും .

മകൾക്കു നീതിയുറപ്പാക്കാനായുള്ള നിർഭയയുടെ മാതാപിതാക്കളുടെ കാത്തിരിപ്പിന് ഫലം കണ്ടത് 7 വർഷവും 3 മാസവും 3 ദിവസവും കൊണ്ടാണ് . നിയമത്തിന്‍റെ എല്ലാ പഴുതുകളും സമര്‍ഥമായി പ്രതികള്‍ ഉപയോഗിച്ചു. പ്രതികളെ തൂക്കിലേറ്റുമ്പോഴും അവരിലൊരാളുടെ ഭാര്യ നല്‍കിയ വിവാഹമോചന ഹര്‍ജി കോടതിയില്‍ കിടക്കുകയാണ്. ഭര്‍ത്താവിന്‍റെ 'അസാനിധ്യത്തിലും' ഈ ഹര്‍ജി തീര്‍പ്പാക്കാം എന്നാണ് അതിനു കോടതി നല്‍കിയ വിശദീകരണം.

ഇന്നലെയൊരു ദിവസം മാത്രം കുറ്റവാളികൾ സമർപ്പിച്ച 5 ഹർജികളാണ് കോടതി തള്ളിയത്. കുറ്റവാളി അക്ഷയ്‌ താക്കൂറിനെ ഭാര്യ നൽകിയ വിവാഹമോചനഹർജിയില്‍ അഭിഭാഷകർക്കുവരെ വലിയ പ്രതീക്ഷയായിരുന്നു. അക്ഷയിയുടെ ഭാര്യ പുനിതക്ക് നീതിലഭിച്ചില്ലെന്ന് വക്കീൽ എ പി സിംഗ് പറഞ്ഞു. അവർക്ക് ഭർത്താവിൽനിന്നും വിവാഹമോചനം നേടാനുള്ള അധികാരമുണ്ട്. അത് നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

publive-image

പ്രതികള്‍ മരണവും ഭയന്ന് കഴിഞ്ഞത് തൂക്കുമരത്തിൽനിന്ന് കേവലം 5 മീറ്റർ ദൂരത്തില്‍

തീഹാറിലെ എ ബ്ലോക്കിൽ വെവ്വേറെ നാല് സെല്ലുകളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. അവിടെ ആകെ 10 സെല്ലുകളുള്ളതിൽ 6 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. നാലുപേരെയും ദിവസം ഒരു മണിക്കൂര്‍നേരം പുറത്തിറക്കുമ്പോൾ പരസ്പ്പരം ഇരുമ്പഴി മറയ്ക്കപ്പുറം നിന്ന് സംസാരിക്കാൻ അവസരമുണ്ട്. നേരിട്ട് ഇടപഴകാൻ അനുവദിക്കില്ല. ഈ ആവശ്യം പലതവണ അവരുന്നയിച്ചെങ്കിലും അനുവദിച്ചില്ല.

തൂക്കുമരത്തിൽനിന്ന് കേവലം 5 മീറ്റർ ദൂരമാണ് ഇവരുടെ സെല്ലുകളുമായുള്ളത്. നാലുപേരെയും ഒന്നിച്ചു തൂക്കിലേറ്റാനായി പുതിയ പ്ലാറ്റ് ഫോo തയ്യാറാക്കിയിട്ടുണ്ട്. പവൻ ജല്ലാദ് ഡമ്മി പരീക്ഷണങ്ങളെല്ലാം വിജയകരമായി നടത്തി കർത്തവ്യനിർവഹണത്തിനായി  കാത്തിരിക്കുകയായിരുന്നു . വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ രണ്ടു ഡെപ്യുട്ടി സൂപ്രണ്ടുമാരെക്കൂടി ജയിലിൽ നിയമിച്ചിരുന്നു.

ആരാച്ചാര്‍ക്കെതിരെ അസഭ്യം വിളി 

പവൻ ജല്ലാദിനെ ജയിലിലെ മറ്റു തടവുകാർ രൂക്ഷമായാണ് നോക്കി കണ്ടിരുന്നത് . ചിലർ അദ്ദേഹത്തെ അസഭ്യം പറയുന്നുമുണ്ടായിരുന്നു .

ഇന്നലെ  ജയിലിൽ പ്രതികൾക്കും പവൻ ജല്ലാദുൾപ്പെടെ പലർക്കും ഉറക്കമില്ലാത്ത രാത്രികളായിരുന്നു . പഴുതടച്ച വിധി നടപ്പാക്കലായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതും നാലുപേരെ ഒറ്റയടിക്ക് ഒരേസമയം.

publive-image

പാറാവുകാര്‍ക്കും തെറിവിളി, ഇരുമ്പഴിയിൽ ചവിട്ടിയും തൊഴിച്ചും പ്രതികരണം

ഹർജികളെല്ലാം തള്ളി നാളെ രാവിലെ വധശിക്ഷ ഉറപ്പായെന്നറിഞ്ഞ നിമിഷം മുതൽ നാലുപേരും അക്ഷമരായിരുന്നു . പാറാവുകാരെ തെറിപറയുകയും ഇരുമ്പഴിയിൽ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. സെല്ലിൽനിന്ന് പുറത്തിറക്കണമെന്ന ആവശ്യവുമായി പവൻ ഗുപ്ത ഒച്ചപ്പാടും ബഹളവുമുണ്ടാക്കി .

വിനയ് ശർമ തന്റെ സുഹൃത്തിനെ കാണണമെന്നുച്ചത്തിൽ ആക്രോശിക്കുകയായിരുന്നു . സ്റ്റാഫിനെ ഇടയ്ക്കിടെ തെറിവിളിച്ചു . ഭിത്തിയിൽ അടിക്കുകയും ഉച്ചത്തിൽ അലറുകയുമായിരുന്നു .

മുകേഷ് സിംഗ് ഒച്ചപ്പാടുണ്ടാക്കിയെങ്കിലും ഇടയ്ക്കിടെ സങ്കടപ്പെട്ടു  . പലപ്പോഴും നിശ്ശബ്ദനായി.

publive-image

അക്ഷയ് താക്കൂര്‍ പ്രതീക്ഷയര്‍പ്പിച്ചത് ഭാര്യയുടെ വിവാഹമോചന ഹർജിയിൽ

അക്ഷയ് താക്കൂർ നിരാശയിലാണ്. ഒച്ചപ്പാടൊന്നുമില്ല. വധശിക്ഷ ഏറ്റുവാങ്ങാൻ മാനസികമായി തയ്യാറെടുത്ത പ്രതീതിയിലാണ്. ഭാര്യ സമർപ്പിച്ച വിവാഹമോചനഹർജിയിൽ അയാൾക്ക് വലിയ പ്രതീക്ഷയായിരുന്നു. ഇക്കാര്യമയാൾ ജയിൽ ജീവനക്കാരോടും പറഞ്ഞിരുന്നു. പുലര്‍ച്ചെ മൂന്നരയ്ക്ക് വിധി നടപ്പിലാക്കാനായി വിളിച്ചെഴുന്നേല്‍പ്പിച്ച് കുളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല, പ്രഭാത ഭക്ഷണവും കഴിച്ചില്ല. അവസാന ആഗ്രഹം ചോദിച്ചെങ്കിലും അതിനും മറുപടിയുണ്ടായില്ല.

ഇവർ ചെയ്തുകൂട്ടിയ കൊടുംപാതകത്തിന് ഈ വൈകിയവേളയിലെങ്കിലും നിർഭയക്ക് നീതി നടപ്പായ ആശ്വസത്തിലാണ് മാതാപിതാക്കൾക്കൊപ്പം ജനങ്ങളും.

ഇക്കഴിഞ്ഞ ലോകവനിതാദിനത്തിൽ ഈ നാല് കുറ്റവാളികളുടെയും ഡമ്മികളെ തൂക്കിലേറ്റിയാണ് വാരണാസിയിലെ ജനങ്ങൾ തങ്ങളുടെ ആക്രോശം നീതിപീഠങ്ങളെ അറിയിച്ചത്.

kanappurangal
Advertisment