Advertisment

നിസാന്റെ മിഡ് സൈസ്‌ എസ്‌യുവി മോഡലായ കിക്‌സിന്റെ മുഖംമിനുക്കിയ ഹൈബ്രിഡ് പതിപ്പ് തായ്‌ലന്‍ഡിലാണ്ട് വിപണിയിൽ അവതരിപ്പിച്ചു!

New Update

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്റെ മിഡ് സൈസ്‌ എസ്‌യുവി മോഡലായ കിക്‌സിന്റെ മുഖംമിനുക്കിയ ഹൈബ്രിഡ് പതിപ്പ് തായ്‌ലന്‍ഡിലാണ്ട് വിപണിയിൽ അവതരിപ്പിച്ചു. ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്റെ കിക്‌സ് ഇ-പവര്‍ എന്നുപേരിട്ടിരിക്കുന്ന ഈ വാഹനത്തിന് ഏകദേശം 21 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

Advertisment

കിക്‌സ് ഇ-പവര്‍ തായ്‌ലന്‍ഡില്‍ എസ്, ഇ, വി, വിഎല്‍ എന്നീ നാല് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. ഇതിനൊപ്പം കിക്‌സിന്റെ മുഖം മിനുക്കിയ പതിപ്പിന്റെ അവതരണവും ഇ-പവറിനൊപ്പം നടന്നതായാണ് സൂചന. പുതിയ ഗിയര്‍ ലിവര്‍, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണില്‍ മാറ്റമുണ്ട്. ന്യു കളര്‍ കോഡഡ് ലെതര്‍ ഡാഷ്‌ബോര്‍ഡ്, സീറ്റുകളും ലെതറില്‍ പൊതിഞ്ഞതാണ്, കൂടുതല്‍ സാങ്കേതിക തികവുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.

publive-image

23.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ വാഹനത്തിന്റെ ഹൈ-ലൈറ്റ് നിസാന്റെ ഇ-പവര്‍ സീരീസ് ഹൈബ്രിഡ് സംവിധാനമാണ്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.57kWh ലിഥിയം അയേണ്‍ ബാറ്ററിയും നല്‍കിയിട്ടുണ്ട്. ഇത് 127 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും.

ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്സ് എന്ന് പേരില്‍ കോംപാക്റ്റ് എസ് യു വിയുടെ കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. കൺസെപ്റ്റ് മോ‍ഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് 2018ലാണു ബ്രസീല്‍ വിപണിയിലെത്തിയത്. വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെ ഇന്ത്യന്‍ സ്‌പെക്ക് കിക്സിനെ 2018 ഒക്ടോബറിലാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്.

പിന്നാലെ 2019 ജനുവരി 22-നാണ് വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇപ്പോള്‍ വാഹനത്തിന്‍റെ ബിഎസ്6 എഞ്ചിന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വിപണിയിൽ നേരത്തെ ഉണ്ടായിരുന്ന കെ9കെ ഡീസൽ എൻജിന്റെ ഉൽപ്പാദനം നിസ്സാൻ അവസാനിപ്പിച്ചിരുന്നു. ഇനിവരുന്ന മോഡലിൽ 106 ബിഎച്ച്പി കരുത്ത് നൽകുന്ന 1.5 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനും 156 ബിഎച്ച്പി കരുത്ത് നൽകുന്ന 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനും ആയിരിക്കും ഉണ്ടാവുക. നാല് വ്യത്യസ്ത വേരിയന്റുകളിലും 3 എൻജിൻ ഗിയർബോക്സ് ഓപ്ഷനുകളിലുമാണ് ഈ വാഹനം നിരത്തിൽ എത്തുക.

1.5 ലിറ്റർ പെട്രോൾ + മാനുവൽ ട്രാൻസ്മിഷൻ, 1.3 ലിറ്റർ ടർബോപെട്രോൾ + മാനുവൽ ട്രാൻസ്മിഷൻ, 1.3 ലീറ്റർ ടർബോ പെട്രോൾ + സി വി ടി ട്രാൻസ്മിഷൻ എന്നിങ്ങനെ മൂന്ന് എൻജിൻ ഗിയർ ബോക്സ് ഓപ്ഷനുകൾ ഈ വാഹനത്തിൽ നൽകും. പുതിയതായി വികസിപ്പിച്ചെടുത്ത 8 സ്റ്റെപ്പ് ടിവിടി ട്രാൻസ്മിഷനാണ് ഉപയോഗിച്ചിരിക്കുന്നത് . 1.5 ലീറ്റർ പെട്രോൾ എൻജിനിൽ 14.1 കിലോമീറ്റർ മൈലേജ്, 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനിൽ 16.3 കിലോമീറ്റർ മൈലേജുമാണ് എആർഎഐ അംഗീകരിച്ചിരിക്കുന്ന മൈലേജ്. എക്സ് എൽ, എക്സ് വി, എക്സ് വി പ്രീമിയം, എക്സ് വി പ്രീമിയം ഓപ്ഷണൽ എന്നിങ്ങനെ നാലു വേരിയന്റുകളിലും ഈ വാഹനം ലഭ്യമാകും.

എക്സ് എൽ, എക്സ് വി എന്നീ വേരിയന്റുകളിൽ 1.5 ലിറ്റർ പെട്രോൾ എൻജിൻ ആയിരിക്കും ഉണ്ടാവുക. എക്സ് വി, എക്സ് വി പ്രീമിയം വേരിയന്റുകളിൽ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.3 ലിറ്റർ പെട്രോൾ എൻജിൻ നൽകും. എന്നാൽ ടോപ്പ് വേരിയന്റായ എക്സ് വി ഓപ്ഷണലിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമായിരിക്കും ഉണ്ടാവുക.

വാഹനത്തിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിന്‍ ബിഎസ്6 -ലേക്ക് മാറ്റും എന്നത് ഒഴിച്ചാല്‍ ഡിസൈന്‍ ഉള്‍പ്പെടെ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

nissan kicks e power
Advertisment