Advertisment

കോംപാക്ട് എസ്‌യുവിയെ നിരത്തിലെത്തിക്കാനൊരുങ്ങി നിസാന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മാഗ്നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയൊരു കോംപാക്ട് എസ്‌യുവിയെ നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ അവതരണം 2021 ജനുവരി മാസത്തിലേ ഉണ്ടായിരിക്കുകയുള്ളുവെന്ന് അടുത്തിടെ കമ്പനി സൂചന നല്‍കിയിരുന്നു. എന്നിരുന്നാലും വാഹനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

Advertisment

publive-image

റഷ്‌ലൈന്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണമായും മൂടികെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

ഇത് പ്രൊഡക്ഷന്‍ പതിപ്പാണിതെന്നും സൂചനയുണ്ട്. ബംഗളൂരുവിലാണ് വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്. നേരത്തെ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ക്രോം ആവരണത്തോടെയുള്ള ഗ്രില്ലും, L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും കമ്പനി വെളിപ്പെടുത്തിയിരുന്നു.

Nissan Magnite SUV nissan suv
Advertisment