Advertisment

''ആരാണ് നിത്യാനന്ദ?'', തലവര മാറ്റിയത് രഞ്ജിത

New Update

പള്ളിക്കൂടത്തിന്റെ പടി കാണാത്ത ഒരാള്‍ക്ക് എങ്ങനെ സ്വന്തമായി ഒരു ദ്വീപ് വാങ്ങാനുള്ള പണമുണ്ടായി? വിവാദങ്ങളള്‍ പുകയുമ്പോഴും ഇയാളെ വിശ്വസിച്ച് കാല്‍ച്ചുവട്ടില്‍ ഇരിക്കാന്‍ ആളുകള്‍ എങ്ങനെയാണ് ഉണ്ടാകുന്നത്? ഉത്തരമില്ലാത്ത ഒരു സമസ്യയാണ് നിത്യാനന്ദ എന്ന വിവാദ ആള്‍ ദൈവം.

Advertisment

publive-image

കോടതിയും പൊലീസും ഒരുപോലെ ചോദിക്കുന്നു എവിടെയാണ് നിത്യാനന്ദ ഇപ്പോള്‍? ഉത്തരമില്ലാതെ നില്‍ക്കുമ്പോഴും സ്വന്തം യൂട്യൂബ് ചാനലില്‍ അയാള്‍ പുതിയ വിഡിയോകള്‍ പങ്കുവയ്ക്കുന്നു.

'അയ്യാ.. പുറംപോക്ക് പയ്യനെ ഭയപ്പെടുത്ത മുടിയാത്.. അതു തെരിഞ്ചിക്കണം.. ഞാനൊരു പുറംപോക്കയ്യ..' എന്തും ചെയ്യാന്‍ മടിക്കാത്ത വെറും ലോക്കലാണ് ഞാനെന്ന് ചിരിയോടെ പറയുന്ന സന്ന്യാസി. നിത്യാനന്ദ കോമഡികള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇയാള്‍ എന്തു മണ്ടത്തരമാണ് പറയുന്നതെന്ന് അക്ഷരാഭ്യാസമുള്ള ആരും ചിന്തിക്കും. എന്നിട്ടും എങ്ങനെ നിത്യാനന്ദ ഈ നിലയിലെത്തി. കോടാനുകോടിയുടെ സമ്പാദ്യം. ടണ്‍ കണക്കിന് സ്വര്‍ണം, വെള്ളി. ലക്ഷക്കണക്കിന് ആരാധകര്‍.

2000-ല്‍ ആശ്രമം തുടങ്ങിയ നിത്യാനന്ദ, 2020-ല്‍ 50 രാജ്യങ്ങളില്‍ ആശ്രമങ്ങളും പിന്തുടര്‍ച്ചക്കാരുമുള്ള സന്ന്യാസിയാണ്. 20 വര്‍ഷം കൊണ്ട് കണ്ണടച്ച് തുറക്കുന്നതു പോലെയുള്ള വളര്‍ച്ച. 2010-ല്‍ പുറത്തുവന്ന അശ്ലീല വിഡിയോ തലവര മാറ്റി എന്നുതന്നെ പറയാം. നടി രഞ്ജിതയുമായുള്ള വിഡിയോ പുറത്തുവന്നതോടെ നിത്യാനന്ദ 'പ്രശസ്തനാ'യി. ഇന്നു രാജ്യത്തെ ആള്‍ദൈവങ്ങളില്‍ ഓള്‍റൗണ്ടര്‍ എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന നിലയില്‍ എത്തിയ വളര്‍ച്ച.

1977-ല്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്ത് കീഴ്ക്കച്ചിറാപ്പട്ട് എന്ന സ്ഥത്ത് ജനിച്ച രാജശേഖരന്‍ 'നിത്യാനന്ദ'യായത് തികച്ചും നാടകീയമായാണ്. ഇടത്തരം കുടുംബത്തില്‍ ജനിച്ച രാജശേഖര്‍ സ്‌കൂളില്‍ പോകാന്‍ മടിയനായിരുന്നു. നാട്ടുകള്‍ നിത്യാനന്ദയെക്കുറിച്ച് പറയുന്നത് നിറഞ്ഞ അമ്പരപ്പോടെയാണ്. പാരമ്പര്യമായി കൈമാറി വന്ന സ്ഥലത്ത് നിത്യാനന്ദയുടെ അച്ഛന്റേയും അമ്മൂമ്മയുടെയും ശവക്കല്ലറകള്‍ ഉണ്ട്. നിത്യാനന്ദയുടെ ഏറ്റവും പ്രിയ സ്ഥലങ്ങളിലൊന്നാണ് ഇതെന്നു സമീപവാസികള്‍ പറയുന്നു.

publive-image

ചെറുപ്പം മുതല്‍ ആത്മീയതയോടു താല്‍പര്യം കാണിച്ചിരുന്നു. തനിക്ക് സന്ന്യാസിയാകണം എന്നായിരുന്നു രാജശേഖരന്റെ ചിന്ത. അതുകൊണ്ടു സ്‌കൂളിലും പോയില്ല. പഠിക്കാന്‍ താല്‍പര്യവും കാണിച്ചില്ല. നാട്ടിലും വീട്ടിലും ക്ഷേത്രങ്ങളിലുമായി കഴിയാനായിരുന്നു ഇഷ്ടം. തിരുവണ്ണാമലൈയിലെത്തുന്ന സന്ന്യാസിമാര്‍ നിത്യാനന്ദയെ ഒരുപാട് സ്വാധീനിച്ചു. 1995 സന്ന്യാസം സ്വീകരിക്കാന്‍ ചെന്നൈയിലെ രാമകൃഷ്ണ മഠത്തില്‍ എത്തി.

പത്തുവര്‍ഷം അവിടെ നിന്നു പഠിച്ചെങ്കില്‍ മാത്രമേ സന്ന്യാസം സ്വീകരിക്കാന്‍ സാധിക്കൂ എന്ന് മനസിലാക്കിയ രാജശേഖരന്‍, നാലുവര്‍ഷം കൊണ്ട് പഠനം നിര്‍ത്തി മടങ്ങി. പിന്നീട് പല ജോലികള്‍ ചെയ്തു. മെക്കാനിക്കല്‍ ജോലിയും നോക്കി. അങ്ങനെ തുടരുമ്പോഴാണ് പവിഴക്കുണ്ട് മലയില്‍ സ്ത്രീകള്‍ നടത്തുന്ന ആശ്രമത്തെ കുറിച്ച് അറിയുന്നതും സന്ന്യസിക്കാന്‍ അവിടെ എത്തുന്നതും. അവിടെയും സ്ഥിരമായി നിന്നില്ല.

പല കാരണങ്ങള്‍ കൊണ്ട് അവിടെ നിന്നു പുറത്താക്കി. ആശ്രമം ഇയാള്‍ കൈക്കലാക്കുമോ എന്നായിരുന്നു ഭീതി. പിന്നീട് ബംഗളൂരുവിലെത്തി. അവിടെ നിന്നാണ് ഇന്നു കാണുന്ന നിത്യാനന്ദയുടെ വളര്‍ച്ച. താന്‍ ശിവനാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.

ബംഗളൂരു ആശ്രമത്തിലേക്ക് സ്ത്രീകളുടെ ഒഴുക്കായി. സുന്ദരിമാരായ സ്ത്രീകള്‍ സദാസമയവും ചുറ്റിനും. പലപ്പോഴും തന്റെ വാക്കുകള്‍ക്കു കിട്ടിയ നെഗറ്റീവ് പബ്ലിസിറ്റി വേണ്ടവിധം മുതലെടുത്തു. മറ്റാര്‍ക്കും കിട്ടാത്ത ശ്രദ്ധ ഇതിലൂടെ നിത്യാനന്ദ നേടി. പണവും സ്വര്‍ണവും കുന്നുകൂടി. അതിനൊപ്പം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും.

ഒടുവില്‍ ആശ്രമത്തില്‍ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും സാമ്പത്തിക തട്ടിപ്പുകളും അടുപ്പക്കാര്‍ തന്നെ പുറത്തുവിട്ടു. എന്നിട്ടും രാജ്യത്തെ നിയമവ്യവസ്ഥയെ ഇപ്പോഴും എവിടെയോ ഇരുന്നു വെല്ലുവിളിക്കുകയാണ് നിത്യാനന്ദ.

nithyananda who biography ranjitha
Advertisment