Advertisment

നീറ്റ് 2021 റദ്ദാക്കില്ലെന്ന് കേന്ദ്രം; ജെഇഇ മെയിൻ പരീക്ഷ നാല് തവണയായി നടത്താനുള്ള നിര്‍ദ്ദേശം പരിശോധിക്കുന്നു

New Update

publive-image

Advertisment

ന്യൂഡൽഹി: നീറ്റ് 2021 റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ. 2021ലെ ജെഇഇ മെയിൻ പരീക്ഷ നാല് തവണയായി നടത്താനുള്ള നിർദ്ദേശം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇനി നടക്കാനിരിക്കുന്ന മത്സര പരീക്ഷകളുടെയും ബോര്‍ഡ് പരീക്ഷകളുടെയും പശ്ചാത്തലത്തിൽ അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർഥികൾ എന്നിവരുമായി വെർച്ച്വൽ ആശയവിനിമയം നടത്തവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നീറ്റ്, ജെ.ഇ.ഇ മെയിൻ പരീക്ഷാ സിലബസുകൾ കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

സി.ബി.എസ്.ഇ പരീക്ഷാ സിലബസ് കുറയ്ക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് നിലവിൽ സി.ബി.എസ്.സി 30 ശതമാനം വരെ സിലബസ് കുറച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ പരീക്ഷകൾ മാറ്റിവെക്കുമെന്നും മന്ത്രി പ്രതികരിച്ചു.

Advertisment