ആദ്യം അഭിഷേക് ബാനര്‍ജിക്കെതിരെ മത്സരിച്ച് ജയിക്ക്, എന്നിട്ട് മതി തന്നോട് മുട്ടാന്‍ ! അമിത് ഷായെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി

New Update

publive-image

Advertisment

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിത് ഷായ്‌ക്കെതിരെ വെല്ലുവിളി മുഴകി മമതാ ബാനര്‍ജി രംഗത്ത്. ആദ്യം തന്റെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയോട് മത്സരിച്ച് ജയിക്കാന്‍ മമത അമിത് ഷായെ വെല്ലുവിളിച്ചു. എന്നിട്ട് മതി തന്നോട് മുട്ടുന്നതെന്നും മമത പറഞ്ഞു.

ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി കൂടിയായ അഭിഷേക് ബാനര്‍ജിക്ക് മമത പ്രത്യേക പരിഗണന നല്‍കുന്നുവെന്നാരോപിച്ച് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇതിനെക്കുറിച്ചും മമത പ്രതികരിച്ചു.

അഭിഷേക് ബാനര്‍ജിക്ക് താന്‍ പ്രത്യേക പരിഗണന നല്‍കുന്നില്ലെന്ന് മമത പറഞ്ഞു. 'ഒരു അപകടത്തിലൂടെ അവനെ ഇല്ലാതാക്കനുള്ള ശ്രമം നടത്തിയില്ലേ? അദ്ദേഹത്തിന് ഇപ്പോഴും ഒരു കണ്ണിന് ശരിയായി കാഴ്ചയില്ല. എന്റെ കുടുംബം നിങ്ങളെ നിരാശപ്പെടുത്തുന്ന ഒന്നും ചെയ്യില്ല. അവനോട് ഞാന്‍ രാജ്യസഭയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ തിരഞ്ഞെടുപ്പിലൂടെയല്ലാതെ പാര്‍ലമെന്റിലേക്കില്ല എന്നാണ് അവന്‍ പറഞ്ഞത്', മമത കൂട്ടിച്ചേര്‍ത്തു.

Advertisment