Advertisment

ഓട്സിന്‍റെ ഗുണങ്ങളറിയാം

New Update

ഭക്ഷണക്രമത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തിയാല്‍ എന്താണ് നേട്ടമെന്ന് സംശയിക്കുന്നവരുണ്ട്. ഓട്‌സിന്റെ ഗുണങ്ങള്‍ അറിയാത്തവരിലാണ് ഈ ആശങ്കകള്‍. സോഡിയം കുറവായ ഓട്‌സില്‍ വൈറ്റമിനുകള്‍, മിനറല്‍, ആന്റിക്സിഡന്റ് എന്നിവയും നാരുകളുമുണ്ട്.

Advertisment

publive-image

ഓട്സില്‍ 66 ശതമാനമാണ് കാര്‍ബോഹൈഡ്രേറ്റും 11 ശതമാനം നാരുകളുമുണ്ട്. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നല്‍ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്സിനുണ്ട്. ഓട്സ് ധാന്യത്തില്‍ 2.3 മുതല്‍ 8.5% വരെ ബീറ്റ ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്.

ഓട്‌സിന് ബീറ്റ ഗ്ലൂക്കന് കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും ആഗിരണം കുറച്ച്‌ ഡൈജസ്റ്റീവ് കണ്ടന്റിന്റെ വിസ്കോസിറ്റി കൂട്ടിയും ബൈല്‍ ആസിഡിന്റെ പുറംതള്ളല്‍ കൂട്ടുകയും ചെയ്താണ് കെളസ്ട്രോള്‍ കുറയ്ക്കുന്നത്. പ്രോട്ടീനും ഫാറ്റും ധാരാളമായി അടങ്ങിയിട്ടുള്ള ഓട്‌സ് വളര്‍ച്ചയ്‌ക്കും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും നല്ലതാണ്. വ്യായാമം ചെയ്യുന്നവര്‍ക്ക് ഉത്തമമായ ഭക്ഷണമാണിത്.

oats benefits
Advertisment