Advertisment

യുകെയില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

New Update

publive-image

Advertisment

ലണ്ടന്‍: യുകെയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം കല്ലറ വരപ്പടവില്‍ അജി ജോസഫ് (41) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോര്‍ട്ട്‌സ്മിത്തിലാണ് താമസിച്ചിരുന്നത്.

അജിയുടെ ഭാര്യ ദീപമോള്‍ പോര്‍ട്ട്‌സ്മിത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ആശുപത്രിയിലെ നഴ്‌സാണ്. ക്രിസ്റ്റിന (11), ക്രിസ്റ്റോ (9), കസിന്‍ (5) എന്നിവര്‍ മക്കളാണ്.

Advertisment