Advertisment

കള്ള് കുടിച്ചാല്‍ കൊറോണ മരിക്കുമോ?; കൊറോണയെ തുരത്താമെന്ന് വിശ്വസിച്ച് മദ്യം അകത്താക്കിയത് 10നും 12 നും ഇടയില്‍ പ്രായമുള്ള അമ്പതോളം കുട്ടികള്‍; ഒഡീഷയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു..!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഒഡീഷ: കള്ള് കുടിച്ചാല്‍ കൊറോണ മരിക്കുമോ. ഇല്ലെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മദ്യത്തിന് കൊറോണയെ നശിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ച് മദ്യപിച്ച 50 ഓളം കുട്ടികളുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഒഡീഷയിലാണ് സംഭവം. മദ്യത്തിന് നൊവല്‍ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചാണ് 10നും 12നും ഇടയില്‍ പ്രായമുള്ള 50 ഓളം കുട്ടികള്‍ കൂട്ടംകൂടിയിരുന്ന് മദ്യപിച്ചത്.

Advertisment

publive-image

ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലാണ് സംഭവം നടന്നത്. പ്രാദേശിക മദ്യമായ സലാപയാണ് ഇവര്‍ കുടിച്ചത്. മദ്യം കുട്ടികളില്‍ കൊവിഡ് 19 ബാധിക്കുന്നതിനെ തടയുമെന്നാണ് പാര്‍സന്‍പാലി ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. തുടര്‍ന്നാണ് കുട്ടികള്‍ കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നത്, സംഭവം കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മദ്യത്തിന് കൊറോണയെ തടയാന്‍ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങളും ആരും പാലിച്ചിട്ടില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്.മദ്യപാനം കൊവിഡ് 19നെ തടയുമെന്ന് കരുതുന്നതും രോഗം സുഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതും ശുദ്ധ അസംബന്ധമാണെന്ന് പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോ. അരിജിത് മോഹന്‍പത്ര ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി.

മദ്യം ഒരിക്കലും കൊറോണയെ സുഖപ്പെടുത്തുന്നില്ല. കാരണം ഇത് നിങ്ങളുടെ ജിഐ ട്രാക്റ്റിലൂടെ കടന്നു പോകുന്നില്ല. ഇത് ഒരാളുടെ കണ്ണ് , മൂക്ക്, വായ എന്നിവയിലൂടെയാണ് കടന്നു പോകുന്നത്. കൊറോണ ബാധിച്ച എന്തെങ്കിലും നിങ്ങള്‍ എടുക്കുകയാണെങ്കില്‍ വൈറസ് നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് ശ്വാസകോശനാളി വഴിയാണെന്നും ജിഐ ട്രാക്ട് വഴിയല്ലെന്നും മോഹന്‍പത്ര വ്യക്തമാക്കി.

കൂടാതെ കുട്ടികള്‍ക്ക് മദ്യം നല്‍കുന്നത് കുറ്റകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച ആരെയും മദ്യം സുഖപ്പെടുത്തുകയോ വൈറസില്‍ നിന്ന് സംരക്ഷിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

പുറത്തായ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ സംഭവിച്ചതല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും എക്‌സൈസ് സൂപ്രണ്ടിന്റെ വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ മനീഷ് അഗര്‍വാളും വ്യക്തമാക്കി.

covid 19 viral video
Advertisment