Advertisment

കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

New Update

publive-image

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലയാളി ഒമാനിൽ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുളയ്​ക്കൽ കൈപ്പള്ളി ജങ്​ഷൻ സ്വദേശി വിജയനാഥ്​ വിശ്വനാഥ്​ (68) ആണ്​ മരണപ്പെട്ടത്​. ഞായറാഴ്​ച ഉച്ചയോടെയാണ്​ ആരോഗ്യ മന്ത്രാലയം മരണവിവരം സ്​ഥിരീകരിച്ചത്​.

റോയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മസ്​കത്തിൽ വാദികബീറിൽ താമസിക്കുന്ന മകനെ സന്ദർശിക്കാനെത്തിയതായിരുന്നു. ഇടമുളയ്​ക്കൽ പഞ്ചായത്ത്​ പ്രസിഡന്റെ​ രവീന്ദ്രനാഥിന്റെ ജ്യേഷ്​ഠനാണ് മരണപ്പെട്ട വിജയനാഥ്​. ഒമാനിലെ 44ാമത്തെ കോവിഡ്​ മരണമാണിത്​.

Advertisment