Advertisment

ഒമാനില്‍ ഇന്ന്‍ പുതിയ 48 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 419 .

New Update

മസ്ക്കത്ത്:  ഒമാനിൽ പുതുതായി 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 419 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധനവുണ്ടെന്ന് ബുധനാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു .

Advertisment

publive-image

ഇന്ന് രോഗം സ്ഥിരീകരിച്ച 48 ൽ 41 പേരും മസ്കത്ത് മേഖലയിലാണ്. ഇതുവരെ ഒമാനിൽ രണ്ട് പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. രോഗമുക്തി നേടിയവരുടെ  എണ്ണം 72 ആണ്.

അതിനിടെ ഒമാനിൽ 599 തടവുകാർക്ക്​ മാപ്പുനൽകി. വിവിധ കേസുകളിൽ ശിക്ഷയനുഭവിക്കുന്ന തടവുകാർക്കാണ്​ ഒമാൻ രാജാവ് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് മാപ്പ് നൽകിയത്. ഇതിൽ 336 പേർ വിദേശികളാണ്.

Advertisment