Advertisment

ഒമേഗ സെയ്കി കൊവിഡ് വാക്‌സിന്‍ വിതരണത്തിന് റഫ്രിജറേഷനോടു കൂടിയ ഇലക്‌ട്രിക് ത്രീ വീലര്‍ പുറത്തിറക്കി

author-image
admin
New Update

ഡല്‍ഹി ആസ്ഥാനമായുള്ള ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പ് മൊബിലിറ്റി റേജ് പ്ലസ് ഫ്രോസ്റ്റ് പുറത്തിറക്കി.ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫുഡ് ഡെലിവറി എന്നീ വിപണികള്‍ ലക്ഷ്യംവെച്ചാണ് റഫ്രിജറേറ്റഡ് യോടുകൂടിയ ഇലക്‌ട്രിക് ത്രീ വീലര്‍ കമ്പനി അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ്-19 വാക്‌സിന്‍ വിതരണത്തിനും ഈ വാഹനം ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കി.

Advertisment

publive-image

റിപ്പോര്‍ട്ട് അനുസരിച്ച്‌ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി റേജ് പ്ലസ് ഫ്രോസ്റ്റ് മോഡലിന് 72 മണിക്കൂര്‍ വാക്‌സിനുകള്‍ നിശ്ചലാവസ്ഥയില്‍ -20 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയും.

ഡ്രൈവരുടെ സുരക്ഷയ്ക്കായി പൈലറ്റിന്റെ ക്യാബിന്‍ ഒരു റോള്‍ കേജ് ഘടനയെ പിന്തുണയ്ക്കുന്നു. സ്വാപ്പ് ചെയ്യാവുന്ന ഓപ്ഷനുമായി സീറോ മെയിന്റനന്‍സ് ലി-അയണ്‍ ബാറ്ററിയിലാണ് ഇവി പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയും 960 ജിവിഡബ്ല്യു ലോഡിംഗ് ശേഷിയും വാഹനം വാഗ്ദാനം ചെയ്യുന്നു. കിലോമീറ്ററിന് 0.5 രൂപയ്ക്ക് കുറഞ്ഞ നിരക്കില്‍ വാഹനം ഓടിക്കാമെന്നാണ് റിപ്പോര്‍ട്ട്.

omega three wheel
Advertisment