Advertisment

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ തോറ്റു; ഇതര സംസ്ഥാന തൊഴിലാളി റോഡില്‍ ഇറങ്ങി പരാക്രമം കാട്ടി

New Update

കാസര്‍ഗോഡ് : ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ തോറ്റ ഇതര സംസ്ഥാന തൊഴിലാളി സംസ്ഥാന പാതയില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. ഉദുമ സഹകരണ ബാങ്കിന് സമീപമാണ് സംഭവം. ഉദുമയിലെ ഒരു ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവാണ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടിയത്.

Advertisment

publive-image

റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തുകയും റോഡില്‍ കിടക്കുകയും ചെയ്താണ് പരാക്രമം.

അതിനിടെ ടാങ്കര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുകയും ലോറിയുടെ താക്കോല്‍ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി. ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി. ഇതിനിടെ യുവാവിനെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കുനേരെയും കയ്യേറ്റ ശ്രമമുണ്ടായി

ONLINE GAME
Advertisment