Advertisment

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒഎംഎകെ) വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

New Update

publive-image

Advertisment

താമരശ്ശേരി: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓൺലൈൻ മാധ്യമ പ്രവർത്തകർ ഒത്തുചേർന്ന് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒഎംഎകെ) വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വൈത്തിരി വ്യാപാരഭവനിൽ വെച്ചായിരുന്നു കമ്മറ്റി രൂപീകരണം.

ഓരോ പ്രദേശത്തേയും വാർത്തകൾ ആദ്യം ലഭിക്കുക അതാത് പ്രദേശത്തെ പ്രദേശിക മാധ്യമ പ്രവർത്തകർക്കായിരിക്കുമെന്നും, കൂട്ടായ്മയിലൂടെ വേഗത്തിൽ വാർത്തകൾ പുറം ലോകത്ത് എത്തിക്കാൻ സാധിക്കുമെന്നും, എന്നാൽ തെറ്റായ വാർത്ത പ്രചരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചർ സംസാരിച്ചു. കെഎല്‍ 72 റിപ്പോർട്ടർ അൻവർ സാദിഖ് അധ്യക്ഷത വഹിച്ചു.

അസോസിയേഷന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ബിന്ദു ടീച്ചർ റഊഫിന് നൽകിക്കൊണ്ട് നിർവഹിച്ചു.

സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും, വാർത്തകളറിയുന്നതിനായി ജനങ്ങൾ കൂടുതൽ ആശ്രയിയിക്കുകയും ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് രജിസ്ട്രേഷൻ നടപ്പാക്കി മാധ്യമ പ്രവർത്തകർക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ഒമാക് സംസ്ഥാന പ്രസിഡന്റ് സത്താർ പുറായിൽ അഭ്യർത്ഥിച്ചു.സെക്രട്ടറി ഫാസിൽ തിരുവമ്പാടി അസോസിയേഷന്റെ പ്രവർത്തങ്ങൾ വിശദീകരിച്ചു.

പരിപാടിയിൽ രക്ഷാധികാരി അബീഷ് ഓമശ്ശേരി, വർക്കിംഗ്‌ പ്രസിഡന്റ് റഊഫ് എളേറ്റിൽ, ട്രഷറർ ജോൺസൺ ഈങ്ങാപ്പുഴ,എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌ഹർ എളേറ്റിൽ, റമീൽ മാവൂർ, ഷിബു എന്നിവർ ആശംസകളർപ്പിച്ചു. ജാസിർ. പി. സ്വാഗതവും, സിജു പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.

ഒഎംഎകെ വയനാട് കമ്മിറ്റിയുടെ ഭാരവാഹികൾ: പ്രസിഡൻ്റ് - ഷിബു വയനാട് ന്യൂസ്‌, സെക്രട്ടറി - അൻവർ സാദിഖ്, ട്രഷറർ - സിജു പടിഞ്ഞാറത്തറ, വൈസ് പ്രസിഡൻ്റ് - നയിം സി.എ, ജാസിർ പി, ജോയിൻ്റ് സെക്രട്ടറി - ഡാമിൻ ജോസഫ്, ആര്യ ഉണ്ണി.

എക്സിക്യൂട്ടീവ് അംഗങ്ങൾ: റോബിൻ ഇരുട്ടി, സൈഫു മെട്രോ, ജെയ്സൺ, സിദ്ധീഖ് പെരിയ.

kozhikode news
Advertisment