Advertisment

ഗുരുവായൂര്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; ഒരു ദിവസം 600 പേര്‍ക്ക് പ്രവേശനം

New Update

publive-image

Advertisment

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഒരുദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

രാവിലെ ഒമ്പത് മുതല്‍ ഒന്നര വരെ മാത്രമായിരിക്കും ദര്‍ശനം അനുവദിക്കുക. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാകുമെന്നും വിഐപി ദര്‍ശനം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേത്രനടയില്‍ ഒരു ദിവസം 60 വിവാഹം വരെ നടത്താം. 10 മിനിറ്റായിരിക്കും ഒരു വിവാഹത്തിനുള്ള സമയം. വധുവും വരനും ഉള്‍പ്പെടെ 10 പേര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു.

Advertisment