Advertisment

വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ ചൈന ദൗത്യം, മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിച്ച രക്ഷാദൗത്യം

New Update

കോട്ടയം: അതിര്‍ത്തിക്ക് അപ്പുറത്ത് ചൈനയില്‍ നിന്നുള്ള മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ മൂലം നാട്ടില്‍ എത്താന്‍ സാധിച്ചു. കോട്ടയം സ്വദേശനിയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെയുള്ള മുപ്പത്തിനാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥ കോണ്‍ഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിന്‍ നീറുംപ്ലാക്കലാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ എത്തിച്ചത്.

Advertisment

publive-image

ലോകത്ത് ആദ്യമായി കോവിഡ് സ്ഥിതീകരിച്ച ചൈനയിലെ വുഹാനില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയുള്ള സിചുവാന്‍ പ്രവിശ്യയിലെ ചെംഗ്ഡുവില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ചൈന മെഡിക്കല്‍ സെന്റര്‍ ഓഫ് സിചുവാന്‍ യൂണിവേഴ്‌സിറ്റിയിലെ മുപ്പത്തിനാല് മലയാളി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ഡല്‍ഹി വഴി കൊച്ചിയില്‍ എത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്ന് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ അതിര്‍ത്തി കടന്ന് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരില്‍ എത്തിച്ച വാര്‍ത്ത നവ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് ചൈനയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ സുബിന്‍ നീറുംപ്ലാക്കലിനെ വിളിച്ച് താങ്കളുടെ ദുരിതം അറിയിച്ചത്. വിഷയം ശ്രദ്ധയില്‍ എത്തിയതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇവരെ നേരില്‍ വിളിച്ച് കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുകയായിരുന്ന്.

തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പൂരിയുമായും വിദേശ മന്ത്രാലയവുമായി ഉമ്മന്‍ ചാണ്ടി നേരിട്ട് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വന്ദേ ഭാരത് മിഷനില്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് വരുന്നതിന് ക്രമീകരണങ്ങള്‍ ചെയ്യുകയായിരുന്നു.

ഗ്വാങ്ഷോ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ ഇവരെ ഹൈദരാബാദ് കൊച്ചി വിമാനത്തില്‍ നാട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment