Advertisment

ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ ഇന്ന് പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം: വിശ്വാസികൾക്ക് വരാമെങ്കിലും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളിൽ പ്രവേശിപ്പിക്കില്ലെന്ന് ഓർത്തഡോക്സ് സഭ: മുളന്തുരുത്തി, പിറവം അടക്കമുളള പളളികളിൽ പ്രവേശിക്കുമെന്ന നിലപാട് അറിയിച്ച് യാക്കോബായ വിഭാഗം

New Update

publive-image

കോട്ടയം: സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ ഇന്ന് പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം. മുളന്തുരുത്തി, പിറവം അടക്കമുളള പളളികളിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുളന്തുരുത്തി പളളിയിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് സമരം ഉദ്ഘാടനം ചെയ്യും.

എന്നാൽ വിശ്വാസികൾക്ക് പളളികളിലേക്ക് വരുന്നതിന് യാതൊരു തടസവും ഇല്ലെന്ന് ഓർത്ത‍ഡോക്സ് സഭ നിലപാട് അറിയിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് വരാമെങ്കിലും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളിൽ പ്രവേശിപ്പിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.

എന്നാൽ വിശ്വാസികൾക്ക് പളളികളിലേക്ക് വരുന്നതിന് യാതൊരു തടസവും ഇല്ലെന്ന് ഓർത്ത‍ഡോക്സ് സഭ നിലപാട് അറിയിച്ചിട്ടുണ്ട്. പളളികൾ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് പളളികളിൽ പ്രവേശിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

Advertisment