Advertisment

ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ 2020 സെപ്റ്റംബർ - ഒക്ടോബർ മുതൽ മാർക്കറ്റിലെത്തും !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വാക്‌സിൻ അടുത്ത ശൈത്യകാലത്തിനുമുമ്പ് അതായത് സെപ്റ്റംബർ മാസം മുതൽ മാർക്കറ്റിൽ ലഭ്യമാകുമെന്ന് ഓക്സ്ഫോർഡ് ശാസ്ത്രജ്ഞയായ സാറാ ഗിൽബർട്ട് അറിയിച്ചു.

Advertisment

കോവിഡ് വാക്സിൻ സംബന്ധമായി കൂടുതൽ വിവരങ്ങൾ ഇന്നലെ രാത്രി പുറത്തുവിട്ട Lancet Research Paper പ്രകാരം ഓക്സ്ഫോർഡ് ശാസ്ത്രജ്ഞയായ സാറാ ഗിൽബർട്ടാണ് വാക്സിന്റെ മൂന്നാമത്തെയും അവസാന ത്തെയും ( Phase III ) ട്രയലിന് ഇപ്പോൾ നേതൃത്വം നൽകുന്നത്.

publive-image

ChAdOx1 nCoV-19 എന്ന് പേരുള്ള വാക്സിൻ ഇതുവരെയുള്ള പരീക്ഷണങ്ങളിൽ 80 % വിജയം കൈവരി ച്ചിരിക്കുകയാണ്. വാക്സിൻ കുത്തിവച്ച ആളുകൾക്ക് ചെറിയ പനിയും തലവേദനയും മാത്രമാണ് ലക്ഷണങ്ങളായി കാണപ്പെട്ടത്. അത് കേവലം പാരസിറ്റമോൾകൊണ്ട് മാറുന്നതാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.മറ്റുള്ള പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തരസാഹചര്യം കണക്കിലെ ടുത്തുള്ള നിരവധി പരീക്ഷണങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞു.

ഫൈനൽ സ്റ്റേജിൽ ഈ വാക്സിൻ ബ്രിട്ടനിൽ 10,000 പേർക്കും അമേരിക്കയിൽ 30,000 പേർക്കും ആഫ്രിക്കയിൽ 2000 വും ബ്രസീലിൽ 5000 വും ആളുകളിലാണ് ട്രയൽ നടത്തുക.രാപ്പകലില്ലാതെ ശാസ്ത്രജ്ഞരും വിദഗ്ദ്ധ രുമടങ്ങിയ വിശാലമായ ടീം ഈ മിഷനിൽ നിരന്തരം വർക്ക്‌ ചെയ്യുകയാണ്..

ഇതുവരെ നടത്തിയ ഹ്യൂമൻ ട്രയൽ വിജയകരമാക്കി വാക്സിൻ നിർമ്മണത്തിന് ഏറ്റവും മുൻപന്തിയി ലെത്തി യിരിക്കുന്നത് ഓക്സ്ഫോർഡ് മാത്രമാണ്. അവസാന ട്രയൽ പൂർത്തിയായശേഷം വാക്സിൻ എമർജൻസി ഉപയോഗത്തിനുള്ള അനുമതി ബ്രിട്ടീഷ് സർക്കാർ നൽകാൻ സാദ്ധ്യതയുമുണ്ട്..

ഈ വർഷം ഒക്ടോബർ - നവംബർ മാസത്തിൽത്തന്നെ കോവിഡ് വാക്സിൻ ഇന്ത്യയിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പൂനെയിലെ The Serum Institute of India (SII) ആണ് ഓക്സ്ഫോർഡ് വാക്സിന്റെ ഇന്ത്യയിലെ നിർമ്മാ താക്കൾ. ഇതിനുള്ള കരാർ കഴിഞ്ഞമാസം ( June 13) ഇവർ ഒപ്പുവച്ചിരുന്നു.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നിർമ്മിക്കുന്ന കോവിഡ് വാക്സിൻ ട്രയലുകൾ ഇതുവരെ വിജയകരമാകുകയും ഇപ്പോൾ അവസാനത്തെ Phase III സ്റ്റേജിൽ എത്തുകയും ചെയ്തതിനെത്തുടർന്ന് പൂണെയിലെ SII CEO Adar Poonawalla വലിയ ഉത്സാഹത്തിലാണ്.

ഇക്കൊല്ലം അവസാനത്തോടെ ഇന്ത്യയിലും മറ്റുള്ള വിവിധ LOW INCOME രാജ്യങ്ങളിലേക്കുമായി 400 മില്യൺ വാക്സിൻ ഡോസുകൾ സപ്ലൈ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ യുദ്ധഗ തിയിൽ SII യിൽ പുരോഗമിക്കുകയാണ്.

oxfored covid
Advertisment