ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ വിദഗ്ധരുമായി കൂടിയാലോചിക്കാതെയാണ് തയാറാക്കിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. കേന്ദ്രസര്‍ക്കാര്‍ 'പുതിയ സ്ലേറ്റി'ല്‍നിന്ന് എഴുതി തുടങ്ങാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 19ന് കര്‍ഷകരുമായി നടത്തുന്ന ചര്‍ച്ചക്ക് മുന്നോടിയായി കാര്‍ഷിക നിയമങ്ങളുടെ ഗുണത്തെയും ദോഷത്തെയും കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതിന് ശേഷമാണ് ചിദംബരത്തിന്‍റെ പ്രതികരണം.
കാര്‍ഷിക നിയമങ്ങള്‍ മതിയായ കൂടിയാലോചനകള്‍ നടത്താതെയാണ് തയാറാക്കിയതെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ രേഖകള്‍. സത്യം എന്താണെന്നാല്‍ സര്‍ക്കാര്‍ ആരുമായും കൂടിയാലോചിച്ചിട്ടില്ല. പ്രത്യേകിച്ച്, സംസ്ഥാന സര്‍ക്കാറുകളുമായി പോലും ആലോചിച്ചിട്ടിെല്ലന്നും അദ്ദേഹം ആരോപിച്ചു.