Advertisment

സമരം ചെയ്യണം സതീശാ..സമരം ചെയ്യണം. അറിയില്ലെങ്കിൽ സമരമാർഗ്ഗം ഞാൻ പറഞ്ഞ്‌ തരാം. ഈ വിഷയം അടിയന്തരമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ അടുത്ത സഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നിൽ കുത്തി ഇരിക്കണം .എന്തിനും കൂടെ ഈ ഞാനുണ്ടാവും. ഒരു സുഹൃത്തായി-വി.ഡി. സതീശനോട് പി.വി. അന്‍വര്‍

New Update

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പി.വി അന്‍വര്‍ എം.എൽ.എ. ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ ഏതോ ഒരു വോട്ടര്‍ കമന്റ് ഇട്ടുവെന്ന് ആരോപിച്ച് വോട്ടറെ തെറിവിളിച്ച് വി.ഡി സതീശന്റെ അത്രയും നിലവാരത്തകര്‍ച്ച തനിക്കില്ലെന്ന് പി.വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എൽ.എയുടെ മറുപടി.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

പി.വി.അൻവർ ഒരു ചിട്ടികമ്പനിയും പൊട്ടിച്ചിട്ട്‌ നിലമ്പൂരിൽ നിന്ന് മുങ്ങിയതല്ല.മാന്യമായി ഒരു കച്ചവടം നടത്താനായി കുറച്ച്‌ ദിവസത്തേക്ക്‌ മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്‌.അതിനെ #മുങ്ങി എന്ന പേരിൽ അവതരിപ്പിച്ചവന് അവൻ അർഹിക്കുന്ന രീതിയിൽ തന്നെയുള്ള മറുപടി കൊടുത്തിട്ടുണ്ട്‌.അതിൽ നിന്ന് ഒരടി പിന്നോട്ട്‌ പോകാൻ തയ്യാറുമല്ല.ഇനി ഭൂലോകം ഇടിഞ്ഞ്‌ വീണാൽ പോലും.

ഈ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കണ്ടു.വായിച്ചപ്പോൾ ശരിക്കും ചിരി വന്നു സതീശാ.. നമ്മൾക്ക്‌ ഒരു ഫ്ലാഷ്‌ ബാക്കിലേക്ക്‌ പോകാം.കുറച്ച്‌ മാസങ്ങൾക്ക്‌ മുൻപ്‌ അങ്ങയുടെ വെരിഫൈഡ്‌ പേജിൽ നടന്ന ഒരു സംഭവം പറയാം.എന്തോ വിഷയത്തിൽ താങ്കളുടെ പോസ്റ്റിൽ ഒരു കമന്റിട്ടതിന്റെ പേരിൽ താങ്കളുടെ ഒരു വോട്ടറെ താങ്കൾ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത്‌ മറന്നിട്ടില്ലല്ലോ!വോട്ടറേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും താങ്കൾ വെറുതെ വിട്ടില്ല.സംഭവം വിവാദമായി.

താങ്കൾ അന്ന് ഒരു പരാതി ആലുവ റൂറൽ എസ്‌.പിക്ക്‌ നൽകിയിരുന്നു.താങ്കളുടെ പേജ്‌ ആരോ ഹാക്ക്‌ ചെയ്തെന്നും അന്വേഷിക്കണം എന്നുമായിരുന്നു പരാതി. മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടിയും ഈ ആരോപണം താങ്കൾ ഉന്നയിച്ചിരുന്നു. പി.വി.അൻവർ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെങ്കിൽ ഇന്നും അത്‌ അവിടെ തന്നെ ഉണ്ട്‌.പിൻവലിക്കുകയുമില്ല. ആരും ഹാക്ക്‌ ചെയ്തു എന്നും പറഞ്ഞ്‌ കരഞ്ഞ്‌ നടക്കുകയുമില്ല.

https://www.facebook.com/pvanvar/posts/377159757110256

പ്രതിപക്ഷ നേതാവായ താങ്കൾ ഇത്ര സീരിയസായി ഒരു പരാതി നൽകിയെങ്കിൽ അതിന്റെ സ്റ്റാറ്റസ്‌ എന്താണെന്ന് വ്യക്തമാക്കാമോ?ആ പരാതി ഇതുവരെ ആരും അന്വേഷിച്ച്‌ നടപടി സ്വീകരിച്ചില്ലേ?? സമരം ചെയ്യണം സതീശാ..സമരം ചെയ്യണം.അറിയില്ലെങ്കിൽ സമരമാർഗ്ഗം ഞാൻ പറഞ്ഞ്‌ തരാം.ഈ വിഷയം അടിയന്തരമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ അടുത്ത സഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നിൽ കുത്തി ഇരിക്കണം.എന്തിനും കൂടെ ഈ ഞാനുണ്ടാവും.ഒരു സുഹൃത്തായി..ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കണം.അൽപ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ മതി കേട്ടോ..ഇതൊരു തുറന്ന കത്തായി കാണണം. അങ്ങ്‌ അന്ന് വോട്ടറെ വിളിച്ച തെറി അങ്ങയുടെ അത്രയും നിലവാരമില്ലാത്തതിനാൽ ഞാൻ ഇവിടെ പറയുന്നില്ല സതീശാ..

Advertisment