Advertisment

കര്‍ഷക സംഗമം; പാലാ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പാലാ പോലീസ്

author-image
സുനില്‍ പാലാ
New Update

പാലാ:  പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കര്‍ഷക റാലിയോടനുബന്ധിച്ച്,  ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ആറുവരെ പാലാ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പാലാ ഡിവൈ. എസ്.പി. ഷാജിമോൻ ജോസഫ്, സി.ഐ. വി.എ. സുരേഷ്, ട്രാഫിക് എസ്. ഐ. ഷാജി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

Advertisment

publive-image

ഇതനുസരിച്ച് കോട്ടയം ഭാഗത്തുനിന്നും വൈക്കം, രാമപുരം, പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലേയ്ക്ക് പോകേണ്ട ബസ്സുകള്‍ കൊട്ടാരമറ്റം , ആര്‍.വി.  ജംങ്ഷന്‍ വഴി പാലാ ബൈപ്പാസിലൂടെപോകണം.ചെറിയ വാഹനങ്ങള്‍ പുലിയന്നൂര്‍ ജംങ്ഷനില്‍ നിന്നും തിരിഞ്ഞ് പാലാ ബൈപ്പാസ് വഴി സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ എത്തി രാമപുരത്തിനും കിഴതടിയൂര്‍ ജംങ്ഷന്‍ വഴി തൊടുപുഴയ്ക്കും ഈരാറ്റുപേട്ടയ്ക്കും പോകണം.

പൊന്‍കുന്നം ഭാഗത്തേയ്ക്കു് പോകേണ്ട വാഹനങ്ങള്‍ മെയിന്‍ റോഡിലൂടെ താലൂക്ക് ആശുപത്രി ജംങ്ഷനിലെത്തി പാലം കടന്ന് പോകണം. പൊന്‍കുന്നം ഭാഗത്തുനിന്നും കോട്ടയം, വൈക്കം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ 12ാം മൈലില്‍ നിന്നും തിരിഞ്ഞ് കടപ്പാട്ടൂര്‍ ബൈപ്പാസ് വഴി കൊട്ടാരമറ്റം എത്തി പോകണം.

പാലാ, രാമപുരം, തൊടുപുഴ, ഈരാറ്റുപേട്ട, ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ താലൂക്ക് ആശുപത്രി ജംങ്ഷനില്‍ നിന്നും ലിങ്ക് റോഡിലൂടെ ബൈപ്പാസിലെത്തി പോകണം.

ഈരാറ്റുപേട്ട ഭാഗത്തുനിന്നും രാമപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍,   മഹാറാണി  ജംങ്ഷനില്‍ നിന്ന്  തിരിഞ്ഞ് കിഴതടിയൂര്‍ ജംങ്ഷന്‍ വഴി സിവില്‍ സ്റ്റേഷന്‍ ജംങ്ഷനിലെത്തി പോകണം    .

തൊടുപുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മഹാറാണി  ജംങ്ഷനില്‍ നിന്ന്  തിരിഞ്ഞ കിഴതടിയൂര്‍ ജംങ്ഷന്‍ വഴി പോകണം .      പൊന്‍കുന്നം, കോട്ടയം, വൈക്കം,  ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍   സ്റ്റേഡിയം ജംങ്ഷന്‍ വഴി റിവര്‍വ്യൂ റോഡിലൂടെ പോകണം.

തൊടുപുഴ ഭാഗത്തുനിന്നും രാമപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ ജംങ്ഷനിലെത്തി പോകണം . പൊന്‍കുന്നം, ഈരാട്ടുപേട്ട, കോട്ടയം, വൈക്കം ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കിഴതടിയൂര്‍ ജംങ്ഷന്‍, മഹാറാണി  ജംങ്ഷന്‍, സ്റ്റേഡിയം ജംങ്ഷന്‍ വഴി റിവര്‍വ്യൂ റോഡിലൂടെ   പോകണം.

രാമപുരം ഭാഗത്തുനിന്നും തൊടുപുഴ ,ഈരാറ്റുപേട്ട, പൊന്‍കുന്നം, കോട്ടയം, മരങ്ങാട്ടുപിള്ളി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ ജംങ്ഷനില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ബൈപ്പാസിലൂടെ കിഴതടിയൂര്‍ ജംങ്ഷനിലെത്തി അതാത് ഭാഗങ്ങളലേയ്ക്ക് പോകണം .വൈക്കം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ആര്‍. വി ജംങ്ഷനില്‍ നിന്നും വലത്ത് തിരിഞ്ഞ് ബൈപ്പാസ് വഴി പോകണം    .

രാമപുരം, തൊടുപുഴ, ഈരാറ്റുപേട്ട, പൊന്‍കുന്നം ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ആര്‍. വി. ജംങ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് പാലാ ബൈപ്പാസ് വഴി കിഴതടിയൂര്‍ ജംങ്ഷനിലെത്തി മഹാറാണി  ജംങ്ഷന്‍, സ്റ്റേഡിയം ജംങ്ഷന്‍ വഴി റിവര്‍വ്യൂ റോഡിലൂടെയും പോകണം   .        പാലാ ബൈപ്പാസില്‍  മരിയന്‍ ജംങ്ഷന്‍ മുതല്‍ സെന്റ് മേരീസ് സ്‌കൂള്‍ ജംങ്ഷന്‍  വരെയുളള ഭാഗത്ത്  വടക്ക് വശത്തു  വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം .

Advertisment