Advertisment

രോഗിയുമായെത്തിയ ആംബുലൻസ് പോലും കടത്തിവിടാതെ പാലായിൽ മുസ്ലിം സംഘടനകളുടെ പ്രതിഷേധ മാർച്ച് ! ആംബുലൻസ് പിറകോട്ടെടുത്തത് 50 മീറ്ററിലേറെ ! കേരളത്തിലെ ഒരു സമരമുഖത്തും കാണാത്ത തീവ്രത ഈ കോവിഡ് കാലത്തു നടത്തിയതിൽ പാലാക്കാർക്ക് ഒരു പങ്കുമില്ലെന്ന് പ്രദേശവാസികൾ. പുറത്തു നിന്നെത്തിയ സമരക്കാർ നഗരത്തെ മുൾമുനയിലാക്കിയത് മണിക്കൂറുകൾ ! മാസ്കും സാമൂഹിക അകലവുമൊന്നുമില്ലാതെ കോവിഡ് കാലത്ത് നടന്ന സമരത്തിന് നിശബ്ദ കാഴ്ചക്കാരായി പോലീസും - വീഡിയോ കാണാം

New Update

publive-image

Advertisment

പാലാ: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകൾ നടത്തിയ സമരത്തിൽ കുരുങ്ങി ആംബുലൻസും. ആംബുലൻസ് രോഗിയുമായി വന്നിട്ടും പ്രതിഷേധക്കാർ അനങ്ങിയില്ല. തുടർന്ന് ആംബുലൻസ് 50 മീറ്ററിലേറെ പിന്നിലേക്കെടുത്ത് മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു.

ബിഷപ്പ് ഹൗസിനു മുന്നിലെ പ്രധാന പാതയിലൂടെയായിരുന്നു സമരക്കാരുടെ വരവ്. രണ്ടു വശത്തേക്കുമുള്ള റോഡ് ഉപരോധിച്ചുള്ള സമരം ഒരിടത്തും അനുവദിക്കാറില്ല. ഇത്തരം സമരം നടക്കുമ്പോൾ അത്യാവശ്യ വാഹനങ്ങൾ കടത്തിവിടുകയും ചെയ്യും.

https://www.facebook.com/palaachzyanz/videos/1037707616991980

എന്നാൽ ഇതൊന്നും അനുവദിക്കാതെ തീവ്രമായ സമരമാണ് മുസ്ലിം സംഘടനകൾ നടത്തിയത്. ആംബുലൻസ് രോഗിയുമായി വന്നിട്ടും സമരക്കാർ ഒരിഞ്ച് വിട്ടുകൊടുത്തില്ല. പിന്നീട് ആംബുലൻസ് പിന്നോട്ടെടുത്ത് മറ്റൊരു ഇടവഴിയിലൂടെ പോകുകയായിരുന്നു.

കോവിഡ് കാലത്ത് എല്ലാ മാനദണ്ഡങ്ങളും മര്യാദയും ലംഘിച്ചായിരുന്നു സമരം. ഒരു സാമൂഹിക അകലമൊ, ആൾക്കൂട്ടം ഒഴിവാക്കലോ ഇല്ലായിരുന്നു. സമരക്കാരിൽ മാസ്കില്ലാത്തവർ വരെ ഉണ്ടായിരുന്നു.

എന്നാൽ ഇതൊന്നും പോലീസും ഗൗനിച്ചില്ല. സമരക്കാരുടെ ഇഷ്ടത്തിനൊപ്പം പോലീസും നിന്നു എന്നും ആക്ഷേപമുണ്ട്.

Advertisment