Advertisment

മൂന്നു വർഷം മുൻപ് ഓസ്‌ട്രേലിയയിലെത്തിയ 33 കാരിയായ മലയാളി നഴ്‌സിന്റെ മരണം ഒരു വർഷത്തോളം രോഗബാധിതയായി കിടന്ന ശേഷം തികച്ചും അപ്രതീക്ഷിതമായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

മെൽബൺ : ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങിയ 33 കാരിയായ ഓസ്‌ട്രേലിയന്‍ മലയാളി നഴ്‌സ് രോഗ ബാധിതയായി മരണത്തോട് മല്ലടിച്ചത് ഒരു വർഷത്തോളം.

Advertisment

പാലാ ഇളംന്തോട്ടം കീത്താപ്പള്ളിൽ വീട്ടിൽ ടോണിയുടെ ഭാര്യ മിനു (33 )വാണ് രോഗം ബാധിച്ച് ഒരു വർഷമായി ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങിയത്. പാലാ  രാമപുരം ഇടക്കര പഴയപുരയിൽ സണ്ണിയുടെ മകളാണ് മിനു .

publive-image

മൂന്നു വർഷം മുൻപാണ്‌ മിനു ഓസ്‌ട്രേലിയയിൽ ജോലിക്കുപോയത് . നഴ്‌സിംഗിൽ മാസ്റ്റർ ബിരുദമെടുത്ത മിനുവും ഭർത്താവ് ടോണിയും ഓസ്‌ട്രേലിയയിൽ നഴ്‌സായിരിക്കെയാണ് മിനുവിന്‌ രോഗം പിടികൂടിയത് .

ഭർത്താവിനോടും കുഞ്ഞിനോടുമൊപ്പം അവിടെ സന്തോഷത്തോടെ ജീവിക്കുമ്പോൾ ഒരുദിനം തലചുറ്റി വീഴുകയായിരുന്നു. പിന്നീട് നാട്ടിൽ വന്നു ചികിത്സ തുടർന്നു .

ആരോഗ്യസ്ഥിതി മോശമായതോടെ മിനുവിനെ ഈ മാസം ആദ്യം പാലാ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൃതസംസ്ക്കാര ശുശ്രൂഷകള്‍  ചൊവ്വാഴ്ച 11 മണിയ്ക്ക് വീട്ടില്‍ ആരംഭിച്ച് ഇളംന്തോട്ടം പള്ളി സെമിത്തേരിയില്‍ നടത്തപ്പെടുന്നു. ഭൗതികദേഹം തിങ്കൾ വൈകുന്നേരം 5 മണിയ്ക്ക് വീട്ടീല്‍ എത്തിക്കും.

 

 

Advertisment