Advertisment

പാലാ കാഞ്ഞിരമറ്റത്ത് വ്യാജവാറ്റ് കേന്ദ്രം പോലീസ് കയ്യോടെ പൊക്കി !

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : ലോക്ക് ഡൗൺ കാലത്തെ മദ്യ പ്രതിസന്ധി പരിഹരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കിയ വിരുതന്മാരും നാടന്‍ വാറ്റുപകരണങ്ങളും പോലീസ് പിടികൂടി. പ്രതികളെയും കയ്യോടെ പൊക്കി .

കൊഴുവനാൽ  കാഞ്ഞിരമറ്റം പ്രദേശത്ത് നിന്നാണ് വ്യാജ ചാരായ വാറ്റു കേന്ദ്രം പോലീസ് പിടികൂടിയത്.  കോടയും മറ്റു വാറ്റുപകരണങ്ങളും  സഹിതമാണ് പ്രതികളെ പിടികൂടിയത്.

publive-image

ആളൊഴിഞ്ഞ വീട്ടിൽ വാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത് . കാഞ്ഞിരമറ്റം സ്വദേശികളായ തോക്കാട് മുളങ്കുഴിയിൽ രാഗേഷ്, ചെരിപ്പുറത്ത് ജെയ്‌സൺ, മുകേഷ് എന്നിവരാണ് അറസ്റ്റിലായത് .

pala
Advertisment