Advertisment

ബൈക്കപകടത്തിൽ വീട്ടമ്മ മരിച്ചു

author-image
സുനില്‍ പാലാ
New Update

പാലാ : ബൈക്കപകടത്തിൽ വീട്ടമ്മ മരിച്ചു  രാമപുരം വട്ടോളിൽ ജോയിയുടെ ഭാര്യ ജെസ്സി (47) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെ പാലാ രാമപുരം റോഡിൽ പോണാട് കാണിക്കമണ്ഡപത്തിന് സമീപമാണ് അപകടം.

Advertisment

publive-image

പാലായിൽ എസ്.ബി.ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരിയായിരുന്നു. ജോലി കഴിഞ്ഞ് മകനോടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ എതിരെ വന്ന കാർ ഇടിക്കുയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മകൻ ജിയോ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവരെ ആദ്യം പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാത്രി 9 മണിയോടെ ജെസ്സിയുടെ മരണം സംഭവിച്ചു.ജെസ്സി കിഴപറയാർ പുളിക്കൽ കുടുംബാംഗമാണ്.

മക്കൾ: ജിയോ, ജിത്തു.സംസ്കാരം നാളെ (ഞായർ) 5ന് രാമപുരം സെൻറ് അഗസ്റ്റിൻ പള്ളിയിൽ.

Advertisment