Advertisment

പാലാ വലവൂർ റോഡിൽ അല്ലപ്പാറയിൽ കാറപകടം; രണ്ട് പേർക്ക് പരിക്കേറ്റു 

author-image
സുനില്‍ പാലാ
New Update

പാലാ: പാലാ-  വലവൂർ റോഡിൽ അല്ലപ്പാറയിൽ കാറുകൾ കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്കേറ്റു. അല്ലപ്പാറ കണ്ടത്തിൻകര ജിനോ ജോഷ്വാ (24), വലവൂർ കൊച്ചേരിയിൽ അന്നമ്മക്കുട്ടി (30)എന്നിവർക്കാണ് പരിക്കേറ്റത്.

Advertisment

publive-image

ഇടനാടുനിന്നും പാലാക്ക് വരികയായിരുന്ന കാറും പാലായിൽ നിന്നും വലവൂർക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് .

ഇടിയുടെ ആഘത്തിൽ ജിനോ ഓടിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു .

ഡോർ വെട്ടിപ്പൊളിച്ചാണ് ജിനോയെ പുറത്തെടുത്തത്. ഇവരെ പാലായിൽസ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Advertisment