Advertisment

തീവണ്ടിയില്‍ കടത്തിയ 30 കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചു ..ഒരാള്‍ അറസ്റ്റില്‍

New Update

കാസര്‍കോഡ്: കാസര്‍കോഡില്‍ നിന്നും തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മുണ്ടയാട് സ്വദേശി രാഹുല്‍ സോണി(21)യെ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു.

Advertisment

publive-image

 

144 പാക്കറ്റുകളിലാക്കിയ 30 കിലോയോളം പാന്‍മസാലകളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.25-നായിരുന്നു സംഭവം. മംഗളൂരു-കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

ഡി-5 കോച്ചിനുള്ളില്‍ സീറ്റിനടിയില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉല്‍പ്പന്നങ്ങള്‍. പുകയില ഉത്പന്നങ്ങള്‍ മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കടത്താനായിരുന്നു പ്രതിയുടെ ശ്രമം. വിപണിയില്‍ ഇതിന് 19,086 രൂപ വിലവരും .

pan malasala arrest
Advertisment