Advertisment

പഞ്ചശീലതത്വങ്ങൾ !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ. ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ചത്. 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഇതിൽ ഒപ്പു വെച്ചത്. ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കി ലും അന്നുമുതൽ എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനവും അതു തന്നെയായിരുന്നു.

Advertisment

publive-image

ഇവയായിരുന്നു ആ പഞ്ചശീലതത്വങ്ങൾ :-

1 .രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക

2 .ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക

3 .സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക

4 .പരസ്പരം ആക്രമിക്കാതിരിക്കുക

5 .സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക.

പഞ്ചശീല തത്വങ്ങൾ അടിമുടി അംഗീകരിച്ച ചൈന പിന്നീട് നടത്തിയ വഞ്ചനകൾ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. 1959 ൽ അവർ കൈലാസ് മാനസരോവർ, ടിബറ്റ് ,അക്സായ് ചിൻ ,ഗാൽവൻ താഴ്വരകളടങ്ങിയ 50000 ചതുരശ്ര മൈൽ പ്രദേശം കയ്യടക്കി. അതുകൂടാതെ ഇന്ത്യയുമായി 1962 ൽ നടത്തിയ യുദ്ധത്തിൽ അവർ പിടിച്ചെടുത്ത 38000 ചതുരശ്ര മൈൽ ഭൂപ്രദേശം ഇപ്പോഴും അവരുടെ കൈവശമാണ്.

panchasheelathathwam
Advertisment