Advertisment

കോവിഡ് കാലത്ത് വിൽപ്പനയിൽ റിക്കാർഡ് തകർത്ത Parle G

New Update

കൊറോണക്കാലത്ത് പലർക്കും രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ആഹാരം ബിസ്‌ക്കറ്റായിരുന്നു. പ്രത്യേകിച്ചും ഉത്തരഭാരതത്തിൽ പലായനം ചെയ്ത ലക്ഷക്കണക്കിനുവരുന്ന തൊഴിലാളികൾക്ക്.

Advertisment

publive-image

കേവലം 5 രൂപയ്ക്കു കിട്ടുന്ന സ്വാദിഷ്ടമായ Parle G ബിസ്‌ക്കറ്റായിരുന്നു പലർക്കും ആശ്രയം. അനേകം സാമൂഹികസംഘടനകളും സർക്കാർ ഏജൻസികളും വാങ്ങിവിതരണം ചെയ്തിരുന്നതും പ്രധാനമായും ബിസ്‌ക്കറ്റുകളിലായിരുന്നു. പല വീടുകളിലും ബിസ്ക്കറ്റ് വാങ്ങി കൂടുതലായി ശേഖരിച്ചിരുന്നു.

ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനസർക്കാരുകളും കോവിഡ് കാലയളവിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ Parle G യോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

കൊറോണക്കാലത്ത് മാർച്ച് 25 മുതൽ ഇതുവരെ നടന്ന Parle G ബിസ്‌ക്കറ്റിന്റെ വിൽപ്പന ഒരു റിക്കാര്ഡാണ്. പാർലെ പ്രൊഡക്ട്സ് 1938 മുതൽ ഇന്ത്യയിൽ പോപ്പുലറാണ്.പാർലെയുടെ തുടക്കം മുതലുള്ള 82 വർഷത്തെ വിൽപ്പന റിക്കാർഡാണ്‌ കേവലം രണ്ടര മാസം കൊണ്ട് തകർക്കപ്പെട്ടത്.

പാർലെക്ക് ഇൻഡ്യയൊട്ടാകെയായി 130 ഫാക്ടറികളുണ്ട്. ഇതിൽ 120 ഫാക്ടറികളിലും തുടർച്ചയായി ഇൽപ്പാദനം നടക്കുകയാണ്. ലോക്ക് ഡൗൺ കാലയളവിൽ 70 മുതൽ 80% വരെയാണ് വിൽപ്പന വർദ്ധിച്ചത്. ഇതിന്റെ ഫലമായി കമ്പനിയുടെ ഷെയർ 5% ഉയരുകയും ചെയ്തിരിക്കുന്നു.

മറ്റുള്ള ബിസ്‌ക്കറ്റുകളുടെയും വിൽപ്പന ഇക്കാലയളവിൽ വർദ്ധിക്കുകയുണ്ടായെങ്കിലും രാജ്യത്തെ ബിസ്ക്കറ്റ് വിൽപ്പനയുടെ പകുതിയും കയ്യടക്കിയിരിക്കുന്നത് Parle G ആണ്.

ലോക്ക് ഡൗൺ കാലത്ത് ഏറ്റവും സുലഭവും വിലകുറഞ്ഞതുമായ ഭക്ഷ്യവസ്തുവായിരുന്നു പാർലെ G എന്നും ഒരുപക്ഷേ ആഹാരം ലഭിക്കാതെ കിലോമീറ്ററുകളോളം നടന്നലഞ്ഞ ആയിരങ്ങളുടെ ജീവൻ രക്ഷിക്കുന്ന തിൽ പ്രധാനപങ്കുവഹിച്ചതും Parle G ബിസ്‌ക്കറ്റാണെന്നും കമ്പനി കാറ്റഗറി ഹെഡ് മയങ്ക് ഷാ പറയുന്നു.

ഒരു കാര്യം കൂടെ ഇവിടെ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു. Parle G ബിസ്‌ക്കറ്റിന്റെ പുറം കവറിലുള്ള കുട്ടിയായിരുന്നു എന്ന പേരിൽ ചില പ്രശസ്ത വനിതകളുടെ ഫോട്ടോകൾ മാധ്യമങ്ങളിലും സമൂഹമാധ്യ മങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.എന്നാൽ അത് വാസ്തവമല്ല. അത് ആരുടേയും ഫോട്ടോയല്ല 1960 ൽ Manganlal Daiya എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമാണ് ആ കുട്ടിയുടേത്. നാഗപ്പൂരിലെ Neeru Deshpande, Sudha Murthy, Gunjan Gundaniya എന്നീ വനിതകളുടെ 4 വയസ്സുള്ളപ്പോഴത്തെ ഫോട്ടോയാണ് ഇതെന്നായിരുന്നു പ്രചാരണം.

PARLE SALE4
Advertisment