Advertisment

ഒരോ കായും ശീതള കനി; ഈ വളളിച്ചെടി ഒരെണ്ണം നമ്മുടെ വീട്ടുവളപ്പിലുമുണ്ടെങ്കിലോ?

New Update

പൊളളുന്ന വെയിലത്ത് യാത്ര ചെയ്തു വരുന്ന ഒരാള്‍ക്ക് നന്നായി പഴുത്ത ഒരു പാഷന്‍ ഫ്രൂട്ടിന്റെ കായ് ഞെട്ട് തുരന്ന് ഒരു നുളളു പഞ്ചസാരയും ചേര്‍ത്തു കൊടുത്തു നോക്കൂ... നാവിനെ ത്രസിപ്പിക്കുന്ന ആ മധുരവും ശരീരത്തിനാകെ കുളിര്‍മ പകരുന്ന തണുപ്പും ഇത്രമാത്രം ഉളളിലൊതുക്കിയ ഒരു പഴം മറ്റൊന്നില്ല എന്നു പറയാം. സീസണ്‍ ആയിക്കഴിഞ്ഞാല്‍ പാഷന്‍ഫ്രൂട്ട് ചെടിയില്‍ നിറയെ കായ്കള്‍ പിടിക്കും. ഒരോ കായും ശീതള കനിയാണ്. കായ് പഞ്ചസാര ചേര്‍ത്തു കഴിക്കാം. അതുമല്ലെങ്കില്‍ സ്വാദിഷ്ഠമായ പാനീയം തയാറാക്കി കഴിച്ച് ക്ഷീണം അകറ്റാം.

Advertisment

ഈ വളളിച്ചെടി ഒരെണ്ണം നമ്മുടെ വീട്ടുവളപ്പിലുമുണ്ടെങ്കിലോ? വേനല്‍ ചൂട് അകറ്റാന്‍ ഫ്രൂട്ടിയോ മറ്റു കൃത്രിമ പാനീയങ്ങളോ തേടി പോകേണ്ടതില്ല. പാഷന്‍ഫ്രൂട്ട് ജ്യൂസിന് വേദന ശമിപ്പിക്കാനും, വിരകളെ അകറ്റാനും, ഹ്യദയ നാഡീ രോഗങ്ങളെയും, കാന്‍സറിനെയും ശമിപ്പിക്കാനുമുള്ള കഴിവുണ്ട്. പാഷന്‍ ഫ്രൂട്ടിന്റെ ഉണങ്ങിയ പൂക്കളിട്ട് തിളപ്പിച്ചെടുക്കുന്ന വെള്ളം വേദനസംഹാരിയായി പലരാജ്യങ്ങളിലും ഉപയോഗിക്കാറുണ്ട്.

publive-image

പാഷന്‍ഫ്രൂട്ട് ജ്യൂസ് മറ്റു പല ജ്യൂസുമായി ചേര്‍ത്ത് വിവിധ തരം രുചിയും മണവും ഉള്ളപാനിയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു., വിവിധ തരം സാലഡുകള്‍, സര്‍ബത്തുകള്‍, ഐസ്‌ക്രീമുകള്‍, ജാമുകള്‍, ശീതള പാനിയങ്ങള്‍ മുതലായവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. പാഷന്‍ ഫ്രൂട്ട് ജ്യൂസ് തുടര്‍ച്ചയായി കഴിക്കുന്നതുമൂലം മാനസിക സംഘര്‍ഷം, ഉറക്കമില്ലായ്മ, ആസ്മ, ചുമ, മൈഗ്രേന്‍ പോലെയുള്ള തലവേദനകള്‍, ദഹന സംബന്ധമായ ക്രമകേടുകള്‍, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ശമിക്കുവാനും സഹായിക്കുന്നു.

പാഷന്‍ ഫ്രൂട്ട് പോലെയുള്ള നൂതന വിളകള്‍ കൃഷിചെയ്യുന്നത് ആദായത്തിനും ആരോഗ്യത്തിനും അഭികാമ്യമാണ്. മാത്രമല്ല ഗ്രാമപ്രദേശത്തുള്ള തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ദായകവും, വ്യവസായ വളര്‍ച്ചക്ക് സഹായകവുമാണ്.ഇങ്ങനെ നമ്മുടെ ഭക്ഷ്യ ആരോഗ്യ, തൊഴില്‍ സുരക്ഷക്ക് പാഷന്‍ ഫ്രൂട്ട് പോലെയുള്ള നൂതന വിളകള്‍ വളരെ അധികം സഹായിക്കുന്നു.

പാഷന്‍ ഫ്രൂട്ട് പഴം നേരിട്ടും, ജ്യൂസായും ഉപയോഗിക്കാം. പാഷന്‍ ഫ്രൂട്ട് ജ്യൂസാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. യൂറോപ്പ് ആണ് പാഷന്‍ ഫ്രൂട്ടിന്റെ പ്രധാന മാര്‍ക്കറ്റ്. ആകെ കയറ്റുമതിയുടെ 90 ശതമാനവും യൂറോപ്പിലേക്കാണ്. അമേരിക്ക, കാനഡ, ജപ്പാന്‍ മുതലായ രാജ്യങ്ങളാണ് മറ്റ് പ്രധാന മാര്‍ക്കറ്റുകള്‍. ഇന്ത്യയില്‍, പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, തെക്കേ ഇന്ത്യയിലും പരമ്പരാഗതമായി പാഷന്‍ ഫ്രൂട്ട് ചെറിയ തോതില്‍ വീടുകളിലും, മറ്റും കൃഷി ചെയ്തിരുന്നു. ചുവന്ന ഇനമാണ് ഇങ്ങനെ കൃഷി ചെയ്തിരുന്നത്. എന്നാല്‍ ചില ദശകങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയില്‍ നിന്നും തമിഴ് നാട്ടിലേയ്ക്കും, കേരളത്തിലേയ്ക്കും കൊണ്ടുവന്ന മഞ്ഞയിനം കൂടുതല്‍ അനുയോജ്യമായി കണ്ടു വരികയും ചെയ്തു.

കേരളം, തമിഴ്‌നാട് (നീലഗിരി, കൊടൈക്കനാല്‍), കര്‍ണാടക (കൂര്‍ഗ്), ഉത്തരകിഴക്ക് സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്റ്, മണിപൂര്‍, സിക്കിം എന്നിവിടങ്ങളില്‍ 9110 ഹെക്ടര്‍ വിസ്തൃതിയില്‍ 45820 ടണ്‍ പാഷന്‍ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്നു. ശരാശരി ഉത്പാദനം അഞ്ച് ടണ്‍/ഹെക്ടര്‍ ആണ്; ബ്രസീല്‍, ആസ്‌ട്രേലിയ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ (3035 ടണ്‍/ഹെക്ടര്‍) ഇത് അത്യധികമായ കുറവുതന്നെയാണ്.

ഉഷ്ണ മേഖല രാജ്യങ്ങളായ ഓസ്‌ട്രേലിയ, ഹവായ്, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ മുതലായ രാജ്യങ്ങളില്‍ പാഷന്‍ ഫ്രൂട്ട് ധാരാളമായി കണ്ടുവരുന്നു. 90 ശതമാനം ഉത്പാദനവും ബ്രസീലില്‍ നിന്നാണ്. പെറു, വെനിസുല, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ഓസ്‌ട്രേലിയ മുതലായവയാണ് മറ്റ് പ്രധാന ഉത്പാദന രാജ്യങ്ങള്‍. ബ്രസീലിന്റെ പാഷന്‍ ഫ്രൂട്ട് വാര്‍ഷിക ഉല്‍പാദനം അഞ്ചു ലക്ഷം ടണ്‍ വരും. ഒരു ഹെക്ടറില്‍ നിന്നും ഏകദേശം 14 ടണ്‍ പാഷന്‍ ഫ്രൂട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ പാഷന്‍ ഫ്രൂട്ട് ഉത്പാദനത്തിന്റെ 80 ശതമാനവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. വയനാട്, കുടക്, നീലഗിരി എന്നിവിടങ്ങളില്‍ പാഷന്‍ഫ്രൂട്ട് വ്യാപകമായി വളര്‍ത്തുന്നുണ്ട്. കൃഷി വകുപ്പിന്റെ കീഴില്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പ്രവര്‍ത്തിക്കുന്ന ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍, അവിടെത്തന്നെ വളരുന്ന പാഷന്‍ഫ്രൂട്ട് ഉപയോഗിച്ച് സ്‌ക്വാഷ് നിര്‍മിക്കുന്നുണ്ട്. ഇത് ഇതിനോടകം തന്നെ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ടിന്റെ നീര് മാത്രമല്ല, അതിന്റെ പുറംതോടും ഉപയോഗപ്രദമാണ്.

പാര്‍ച്ച, ഗ്രനാഡില്ല, മരാക്കുയ, സീബെ മുതലായ പേരുകളില്‍ വിവിധ രാജ്യങ്ങളില്‍ അറിയപ്പെടുന്ന പാഷന്‍ ഫ്രൂട്ട് ചിരസ്ഥായിയായ ഒരു വള്ളി ചെടിയാണ്. വളരെ വേഗത്തില്‍ വളരുന്നതും, മണ്ണിന്റെ ഉപരിതലത്തില്‍ വേരുള്ളതും ആയ ഈ വള്ളിചെടി അവയുടെ ടെന്‍ഡ്രിലുകള്‍ ഉപയോഗിച്ച് എവിടേയും പറ്റിപ്പിടിച്ചു കയറുവാന്‍ കഴിവുള്ളവയാണ്. വിവിധ വര്‍ണ്ണങ്ങളിലുള്ള ഇതിന്റെ പുഷ്പങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതും ഏതു പൂന്തോട്ടത്തിനും അനുയോജ്യവുമാണ്.

സാധ്യതകള്‍

പാഷന്‍ഫ്രൂട്ടിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുംസൂക്ഷ്മാണുക്കള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളും, പുതു തലമുറയിലുള്ള വിവിധ തരം പനികള്‍, കാന്‍സര്‍ എന്നിവക്കെതിരെ ഫലപ്രദം

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

പാഷന്‍ ഫ്രൂട്ടിന്റെ തദ്ദേശീയമായ ലഭ്യതക്കുറവ്

പാഷന്‍ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യമായ കേരളത്തിലെ കാലാവസ്ഥ

കേരളീയര്‍പരമ്പരാഗതമായി പാഷന്‍ ഫ്രൂട്ട് വീടുകളില്‍ വളര്‍ത്തുന്നു

നല്ല വിളവെടുപ്പുള്ളപ്പോള്‍ ഒരു ചെടിയില്‍ നിന്ന് തന്നെ 10 കിലോയില്‍ കൂടുതല്‍ പഴങ്ങള്‍ ലഭിക്കും

ഒരു ചെടിയുടെ ജീവിതകാലം അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍

ആദ്യത്തെ വിളവെടുത്തതിനുശേഷം കൊമ്പുകോതുന്നത് പുതിയ നാമ്പുകള്‍ ഉണ്ടാകുന്നതിനും അടുത്ത വര്‍ഷം നന്നായി വിളവുണ്ടാകുന്നതിനും സഹായിക്കുന്നു

എളുപ്പം കഴിക്കാവുന്നതും ഉണര്‍വേകുന്നതും ഏവര്‍ക്കും ഇഷ്ടപ്പെടുന്നതുമായ പഴങ്ങള്‍, നല്ല സുഗന്ധവും, സ്വാദും, നിറവും, 33 ശതമാനത്തിലധികം ജ്യൂസ് ഉത്പാദനക്ഷമത

മറ്റു പഴച്ചാറുകളുമായി എളുപ്പം യോജിപ്പിച്ചു ഉപയോഗിക്കാം

പാഷന്‍ ഫ്രൂട്ട് കൃഷിക്കൊപ്പം തേനീച്ച കൃഷി, പൂ കൃഷി എന്നിവയുടെ പ്രോത്സാഹനം

ഗവേഷണത്തിനും വികസനത്തിനുമായി കാര്‍ഷിക സര്‍വകലാശാലയുടെ സഹായം ലഭ്യമാണ്

നെല്ലിയാമ്പതി ഡിപ്പാര്‍ട്ട്‌മെന്റ് ഫാം ഇതില്‍ വിജയം കൈവരിച്ചു

നടീല്‍ വസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമാണ്

നടീല്‍ രീതികളെക്കുറിച്ച് വ്യക്തമായ അവബോധം

വര്‍ധിച്ചു വരുന്ന വ്യാവസായിക ഉത്പാദനം

ജൈവ ഇനം പാഷന്‍ ഫ്രൂട്ട് വിപണന സാധ്യതകള്‍

ഇനങ്ങള്‍

ലോകത്തില്‍ 600 ല്‍ പരം പാഷന്‍ ഫ്രൂട്ട് സ്പീഷിസുകള്‍ ഉണ്ടെങ്കിലും പ്രധാനമായും മൂന്ന് ഇനങ്ങളാണ് നമ്മുടെ നാട്ടില്‍ കൃഷിചെയ്യ്തുവരുന്നത്. ചുവപ്പ്, മഞ്ഞ, ആകാശ വെള്ളരി എന്ന് വിളിക്കുന്ന ജയിന്റ് എന്നിവയാണാവ. മൗണ്ടന്‍ സ്വീറ്റ് കപ്പ് (ങീൗിമേശി ംെലല േരൗു) എന്നു വിളിക്കുന്ന ചുവന്ന ഇനം, പാസിഫ്‌ളോറ എടുലിസ് എടുലിസ് (ജമശൈളഹീൃമ ലറൗഹശ െലറൗഹശ)െഎന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. ബ്രസീല്‍ ആണ് ഇതിന്റെ ജന്മദേശം. ഇളം ചുവപ്പുമുതല്‍ കടും പര്‍പ്പിള്‍ വരെ നിറമുള്ള ഇവയുടെ കായ്കള്‍ക്ക് ആറ്-ഏഴ് സെന്റിമീറ്റര്‍ നീളവും 100 മുതല്‍ 150 ഗ്രാം വരെ തൂക്കവുമുണ്ട്. ഇവയ്ക്ക് മധുരം കൂടുതലും പുളി രസം കുറവുമാണ്.

പാസിഫ്‌ളോറ എടുലിസ് ഫ്‌ളെവികാര്‍പ്പ (ജമശൈളഹീൃമ ലറൗഹശ െ ളഹമ്ശരമൃുമ) എന്ന ശാസ്ത്രനാമമുള്ളതും 'ഗോള്‍ഡന്‍ പാഷന്‍ ഫ്രൂട്ട്' (ഏീഹറലി ജമശൈീി ളൃൗശ)േ എന്നു വിളിക്കപ്പെടുന്നതുമായ മഞ്ഞ ഇനം, പര്‍പ്പിള്‍ ഇനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാണ്. ഇവയുടെ കായ്കള്‍ കടും മഞ്ഞനിറമുള്ളതും 57 സെന്റിമീറ്റര്‍ വരെ നീളമുള്ളതും 60-130 ഗ്രാം വരെ തൂക്കമുള്ളതുമാണ്. ഇവയ്ക്ക് പര്‍പ്പിള്‍ ഇനത്തിനേക്കാള്‍ പുളിരസം കൂടുതലാണ്. പാസിഫ്‌ളോറ ക്വാഡ്രാങ്കൂലാരിസ് (ജമശൈളഹീൃമ ൂൗമറൃമിഴൗഹമൃശ)െ എന്ന ശാസ്ത്ര നാമമുള്ളതും, ജയിന്റ് ഗ്രനാഡില്ല (ഏശമി േഴൃമിമറശഹഹമ) എന്ന് ഇംഗ്ലിഷില്‍ വിളിക്കുന്നതും, ആകാശവെള്ളരി എന്ന് നാം പറഞ്ഞു വരുന്നതുമായ വലിയ ഇനത്തിന് 30 സെന്റിമീറ്റര്‍ വരെ നീളവും 500 ഗ്രാംവരെ തൂക്കവുമുണ്ട്. മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന് രുചിയും മണവും കുറവാണ്. ബാംഗ്ലൂരുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസേര്‍ച്ചില്‍ (കകഒഞ) നിന്നും കാവേരി എന്ന പേരില്‍ ഒരു പര്‍പ്പിള്‍ ഇനം പുറത്തിറക്കിയിട്ടുണ്ട്.

ഇതു കൂടാതെ പരമ്പരാഗതമായി ചെറിയ തോതില്‍ കൃഷിചെയ്യുന്ന നല്ല നാടന്‍ ഇനങ്ങളും നിലവിലുണ്ട്. ഉയര്‍ന്ന വിളവു തരുന്നതും നല്ല ഗുണമേന്മ ഉള്ളതും, അതാത് ദേശത്തിന് ഏറ്റവും ഇണങ്ങിയതുമായ ഇനങ്ങളാണ് കൃഷിക്കായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. ചുവപ്പിലും മഞ്ഞയിലും തന്നെ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ടുതരമുണ്ട്. സമതല പ്രദേശങ്ങള്‍ക്ക് യോജിച്ചതും അതുപോലെ ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായതും. രണ്ട് പ്രദേശങ്ങള്‍ക്കും ഒരുപോലെ കാര്യക്ഷമമായ ഇനം ഇപ്പോള്‍ നിലവിലില്ല. സമതല പ്രദേശത്തിന് യോജിച്ചഇ നങ്ങള്‍ ഉയര്‍ന്ന പ്രദേശത്തിനും അതുപോലെ തിരിച്ചും ഉപയുക്തമല്ല.

കേരള കാര്‍ഷിക സര്‍വകലാശാല 134 പി എന്ന ഒരു പുതിയ ഇനം പാഷന്‍ ഫ്രൂട്ട് വികസിപ്പിച്ചു. പര്‍പ്പിള്‍ പാഷന്‍ ഫ്രൂട്ട് 134 പിയുടെ ഒരു പഴത്തിന്റെ ശരാശരി ഭാരം 104.54 ഗ്രാം, ജ്യൂസിന്റെ റിക്കവറി 33.54 ശതമാനം, ഉത്പാദനം 24.92 പഴങ്ങള്‍/ഒരു ചെടിക്ക്/ഒരു വര്‍ഷം, പഴങ്ങളുടെ മൊത്തത്തിലുളള ഭാരം 2.52 കി ഗ്രാം/ഒരു ചെടിക്ക്/ഒരു വര്‍ഷം അഥവ 2800 കി ഗ്രാം/ഹെക്ടര്‍/വര്‍ഷം, രണ്ടു വര്‍ഷത്തിലെ ജ്യൂസിന്റെ ശരാശരി 937 കി ഗ്രാം/ഹെക്ടര്‍. അതിലെ ടിഎസ്എസ് 19ീബ്രിക്‌സ്; റെഡ്യൂസിങ്ങ് പഞ്ചസാര 19.56 ശതമാനം; നോണ്‍ റെഡ്യൂസിങ്ങ് പഞ്ചസാര 25.15 ശതമാനം; മൊത്തത്തിലുള്ള പഞ്ചസാര 45.08 ശതമാനം; അസ്‌കോര്‍ബിക് ആസിഡ് 32.91 മി ഗ്രാം/100 ഗ്രാം; സ്റ്റാര്‍ച് 0.23 ശതമാനം; അമൈലേസ് 0.06 മി ഗ്രാം മാള്‍ട്ടോസ്/മി ലി/മിനിറ്റ്, അമ്ലത 0.42 ശതമാനം ആണ്.

പ്രവര്‍ത്തനരീതികള്‍

വിത്തുകള്‍ മുഖേനയും, തണ്ട് വേരുപിടിപ്പിച്ചും, ഗ്രാഫ്റ്റ് ചെയ്തും, ലെയറു ചെയ്തും, ടിഷ്യുകള്‍ചര്‍ മുഖേനയും പാഷന്‍ ഫ്രൂട്ട് വളര്‍ത്തി എടുക്കാവുന്നതാണ്. വിത്ത് മുളപ്പിക്കുന്നതും തണ്ട് മുറിച്ച് നടുന്നതുമാണ് ഇതില്‍ കൂടുതല്‍ പ്രായോഗികമായ രീതികള്‍. വിത്തിന്റെ അങ്കുരണ ശേഷി വേഗം നഷ്ടപ്പെടുമെന്നതിനാല്‍ പുതിയ വിത്ത് ഉപയോഗിക്കേണ്ടതാണ്. വിത്തിന്റെ ആവരണം വളരെ കട്ടികൂടിയതാണ്. ആയതിനാല്‍ രണ്ട് ദിവസത്തോളം വിത്തുകള്‍ വെള്ളത്തില്‍ മുക്കിവച്ച് നഴ്‌സറിയില്‍ പാകി മുളപ്പിച്ചെടുക്കാവുന്നതാണ്. 10-20 ദിവസങ്ങള്‍ക്കകം വിത്ത് മുളച്ചു വരും. മുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവയെ പോളിബാഗുകളിലേക്ക് മാറ്റാവുന്നതാണ്. ഏതാണ്ട് 30 സെന്റിമീറ്ററില്‍ കൂടുതല്‍ വലുപ്പമാകുമ്പോള്‍ പ്രധാന നിലത്തിലേക്ക് മാറ്റി നടാവുന്നതാണ്. നഴ്‌സറിയില്‍ കുമിള്‍ ബാധമൂലം ചെടി വാടി വീഴുകയാണെങ്കില്‍ ബാവിസ്റ്റിന്‍/ഫൈറ്റൊലാന്‍/ഇന്‍ഡോഫില്‍ (രണ്ട്-മൂന്ന് ഗ്രാം/ലിറ്റര്‍ എന്ന നിരക്കില്‍) തളിച്ചുകൊടുക്കാവുന്നതാണ്.

തണ്ട് വേരുപിടിപ്പിച്ചെടുക്കുന്നതിന,് വിളവെടുപ്പിന് ശേഷം ഏറ്റവും നന്നായി വളരുന്ന വള്ളികളില്‍ നിന്നും രേണ്ടാ മൂന്നോ മുട്ടുകളുള്ള തണ്ടുകള്‍ മുറിച്ചെടുത്ത് ഏറ്റവും താഴെയുള്ള മുട്ടില്‍ നിന്നും ഇലയും ടെന്‍ഡ്രിലും നീക്കി കളയണം. മറ്റ് ഇലകളുടെ പകുതി ഭാഗം മുറിച്ച് കളയുന്നത് ജലാംശം കൂടുതല്‍ നഷ്ടപ്പെടാതിരിക്കാന്‍ നല്ലതാണ്. ഇങ്ങനെ മുറിച്ചെടുത്ത തണ്ടുകളുടെ ചുവടുഭാഗം കുറേ സമയം വെള്ളത്തില്‍ മുക്കിവെക്കണം. അതിനുശേഷം വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് തണ്ടില്‍ കൂടുതലായുള്ള ജലം കുടഞ്ഞുകളയുക. തണ്ടിന്റെ ചുവടു ഭാഗം ഐ.ബി.എ ഹോര്‍മോണില്‍ (കആഅ വീൃാീില) മുക്കി സാധാരണ പോട്ടിംഗ് മിശ്രിതത്തിലോ നഴ്‌സറിയിലോ നട്ട് കൂടെ കൂടെ ജലസേചനം നടത്തുക. ഒരു മാസത്തിനകം വേരു പിടിക്കുന്നവ നന്നായി കൂമ്പ് എടുത്തതിന് ശേഷം പ്രധാന നിലത്തിലേക്ക് മാറ്റിനടാവുന്നതുമാണ്. വിത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തൈകളാണ് തണ്ട് വേരുപിടിപ്പിച്ചെടുക്കുന്നതിനേക്കാള്‍ കരുത്തേറിയതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതും. എന്നാല്‍ തണ്ട് വേരുപിടിപ്പിച്ചെടുക്കുന്ന തൈകള്‍ നേരത്തെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു എന്നു മാത്രമല്ല, മാതൃചെടിയുടെ തനിമ നിലനിര്‍ത്തുന്നതുമാണ്.

അനുകൂലസാഹചര്യങ്ങളില്‍ പാഷന്‍ ഫ്രൂട്ടിന്റെ തണ്ടും ഇലകളും എട്ടാം മാസം മുതല്‍ 11 ാം മാസം വരെ നന്നായി വലിപ്പം വച്ച് തുടങ്ങുകയും പിന്നീട് വളര്‍ച്ച സാവധാനമാവുകയും ചെയ്യുന്നു. അഞ്ചാം മാസം മുതല്‍ 12 ാം മാസം വരെ ധാരാളമായി ശിഖരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഒന്‍പതാം മാസം മുതല്‍ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. പാഷന്‍ ഫ്രൂട്ടിന്റെ വേരുപടലങ്ങള്‍ ഏഴാം മാസം വരെ സാവധാനം വളരുന്നു. അതിനു ശേഷം 10-ാം മാസം വരെ അതിവേഗം വളര്‍ന്ന് പടരുകയും, പിന്നീട് സാവധാനത്തിലാകുകയും ചെയ്യുന്നു. വേരുപടലത്തിന്റെ വളര്‍ച്ചയുടെ രീതിയില്‍ തന്നെയാണ് പോഷക മൂല്യങ്ങളുടെ ആകീരണവും. ഏഴാം മാസം വരെ കാര്യമായ രീതിയില്‍ പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നില്ലെങ്കിലും അതിനുശേഷം വലിയ തോതില്‍ മണ്ണില്‍ നിന്നും പോഷക മൂല്യങ്ങള്‍ ആഗീരണം ചെയ്യുന്നുണ്ട്, പ്രത്യേകിച്ച് നൈട്രജന്‍, പൊട്ടാസ്യം, കാത്സ്യം, മാന്‍ഗനീസ് മുതലായവ.

കാലാവസ്ഥയും മണ്ണും

പാഷന്‍ ഫ്രൂട്ട് ഉഷ്ണ മേഖലയിലും സമശീതോഷ്ണ മേഖലയിലും നന്നായി വളരുന്നു. നല്ല ചൂടും, സാന്ദ്രതയുമുള്ള കാലാവസ്ഥയാണ് പാഷന്‍ ഫ്രൂട്ട് കൃഷിക്ക് ഉത്തമം. ഊഷ്മാവ്, ആപേക്ഷിക സാന്ദ്രത, സൂര്യപ്രകാശം, മഴ മുതലായവ പാഷന്‍ ഫ്രൂട്ടിന്റെ വിളവിനേയും, കാലദൈര്‍ഘ്യത്തേയും, കീടരോഗ ബാധകളേയും വളരെയധികം സ്വാധീനിക്കുന്നു. വിത്തിന്റെ അങ്കുരണം, വളര്‍ച്ച, മൂപ്പ്, ഗുണനിലവാരം തുടങ്ങിയവയെ അന്തരീക്ഷ ഊഷ്മാവ് വളരെയധികം സ്വാധീനിക്കുന്നുണ്ട്. 18ബ്ബഇ മുതല്‍ 35ബ്ബഇ വരെ പാഷന്‍ ഫ്രൂട്ട് വളരുമെങ്കിലും 21ബ്ബഇ മുതല്‍ 25ബ്ബഇ വരയാണ് ഏറ്റവും ഉത്തമം. വളരെ താഴ്ന്ന ഊഷ്മാവ് വളര്‍ച്ച കുറയ്ക്കുകയും പോഷകാംശങ്ങളുടെ ആകീരണം സാവകാശമാക്കുകയും അങ്ങനെ ഉത്പാദനക്ഷമത കുറയുകയും ചെയ്യുന്നു. മിതോഷ്മാവില്‍ (23-28ബ്ബഇ) കായ് പാകമാകാന്‍ 70-80 ദിവസങ്ങള്‍ മതി. ഈ ദൈര്‍ഘ്യം വളരെ താഴ്ന്നതും ഉയര്‍ന്നതുമായ ഊഷ്മാവില്‍ വ്യത്യാസപ്പെടുന്നതായി കാണപ്പെടുന്നു.

പാഷന്‍ ഫ്രൂട്ട് സമുദ്ര നിരപ്പില്‍ നിന്നും 100 മീറ്റര്‍ മുതല്‍ 1000 മീറ്റര്‍ വരെ ഉയരത്തില്‍ കൃഷി ചെയ്യാവുന്നതാണ്. ഉയരം കൂടുന്തോറും പാഷന്‍ ഫ്രൂട്ടിന്റെ കാലദൈര്‍ഘ്യം കൂടിവരുന്നതായി കാണപ്പെടുന്നു. സാധാരണയായി മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പാഷന്‍ ഫ്രൂട്ട് ചെടികള്‍ നിലനില്‍ക്കുമെങ്കിലും 1200 മുതല്‍ 1400 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ എട്ടു വര്‍ഷം വരെ നല്ല കായ്ഫലം തന്നിട്ടുള്ള സാഹചര്യങ്ങളുമുണ്ട്. അന്തരീക്ഷത്തിലെ ആപേക്ഷികസാന്ദ്രത ഏതാണ്ട് 60 ശതമാനം ആണ് പാഷന്‍ ഫ്രൂട്ടിന് ഏറ്റവും ഉത്തമായിട്ടുള്ളത്. ഉയര്‍ന്ന ഉഷ്മാവും താഴ്ന്ന ആപേക്ഷിക സാന്ദ്രതയും ചെടിയുടെ ജലാംശം വേഗം നഷ്ടപ്പെടുത്തുന്നതിനാല്‍ വളര്‍ച്ചമുരടിക്കുന്നതിന് ഇടയാകും. ഉയര്‍ന്ന ആപേക്ഷിക സാന്ദ്രതയും തുടര്‍ച്ചയായ മഴയും കീടരോഗബാധയെ വര്‍ദ്ധിപ്പിക്കുന്നു. അതിശക്തമായ കാറ്റുമൂലം വള്ളികള്‍ ഉലഞ്ഞുപോവുകയും, പൂവുകളും കായ്കളും എളുപ്പത്തില്‍ വീണുപോകാന്‍ ഇടയാക്കുകയും ചെയ്യുന്നു. കാറ്റിനെ തടഞ്ഞുനിര്‍ത്തുന്നതിന് പ്രതിരോധ ശേഷിയുള്ള മുള, യൂക്കാലി മുതലായ മരങ്ങള്‍ വച്ചുപിടിപ്പിച്ച് ഇതില്‍ നിന്നും രക്ഷ നേടാവുന്നതാണ്. നല്ല സൂര്യപ്രകാശം പാഷന്‍ ഫ്രൂട്ടിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. 11 മണിക്കൂറുകളില്‍ കൂടൂതല്‍ ദൈര്‍ഘ്യമുള്ള പകല്‍ ദിനങ്ങളാണ് ഉത്തമം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പാഷന്‍ ഫ്രൂട്ട് തുടര്‍ച്ചയായി പുഷ്പ്പിക്കുകയും മണ്ണില്‍ നല്ല ജലാംശം ഉണ്ടെങ്കില്‍ തുടര്‍ച്ചയായി കായ്ഫലം തരികയും ചെയ്യുന്നു. നല്ല സൂര്യപ്രകാശമുള്ളപ്പോള്‍ ഇവയുടെ പൂക്കള്‍ ഏകദേശം 12 മണിക്കു വിടരുകയും വൈകിട്ട് മൂന്ന്-നാല് മണി ആകുമ്പോള്‍ വാടുകയും ചെയ്യുന്നു.

പാഷന്‍ ഫ്രൂട്ടിന്റെ തുടര്‍ച്ചയായ നല്ല വളര്‍ച്ചയ്ക്കും കായ്ഫലത്തിനും മണ്ണില്‍ ആവശ്യമായ ജലാംശം ഉണ്ടായിരിക്കണം. വര്‍ഷം മുഴുവനും ക്രമമായി ലഭിക്കുന്ന 800 മുതല്‍ 1750 മില്ലിമീറ്റര്‍മഴയാണ് ഏറ്റവും അഭികാമ്യം. മഴയുടെ അഭാവത്തില്‍ ജലസേചനം അത്യാവശ്യമാണ്. ജല ദൗര്‍ലഭ്യം മൂലം കായുടെ വളര്‍ച്ച മുരടിക്കുന്നതിനും ഇല, പൂവ്, കായ്, മുതലായവ പൊഴിയുന്നതിനും ഇടയാകും. മഴകൂടുതലുള്ള സാഹചര്യങ്ങളില്‍ പ്രാണികള്‍ മൂലമുള്ള പരാഗണം തടസ്സപ്പെടുകയും ആവശ്യമായ പ്രകാശം ലഭിക്കാത്തതുകൊണ്ട് വിളവ് കുറയുകയും ചെയ്യുന്നു.

പാഷന്‍ ഫ്രൂട്ട് ഏതുമണ്ണിലും വളര്‍ത്താമെങ്കിലും മണല്‍ കലര്‍ന്നതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ പശ്ചിമരാശി മണ്ണാണ് ഉത്തമം. മണ്ണില്‍ ജൈവാംശം ഏറെ ആവശ്യമാണ്. പാഷന്‍ ഫ്രൂട്ടിന്റെ വേരുപടലം മണ്ണിന്റെ ഉപരിതലത്തോട് ചേര്‍ന്നാണ് കൂടുതലും കാണുന്നത്. 60 ശതമാനം വേരുകളും 30 സെന്റിമീറ്റര്‍ വരെയുള്ള ഉപരിതലത്തില്‍ കാണപ്പെടുന്നു. വേരുപടലത്തിന്റെ നല്ല വളര്‍ച്ചക്ക് പ്രാണവായു ആയ ഓക്‌സിജന്റെ ലഭ്യത വളരെ ആവശ്യമാണ്. ഇതിനായി നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം അല്ലെങ്കില്‍ വേരുപടലങ്ങള്‍ സാവധാനം ഉണങ്ങി നശിക്കുന്നതിന് ഇടയാകും. അതുകൊണ്ട് എട്ടു ശതമാനം വരെ ചരിവുള്ള സ്ഥലങ്ങള്‍ പാഷന്‍ ഫ്രൂട്ട് കൃഷിയ്ക്ക് ഏറെ അനുയോജ്യമാണ്.

pashion fruit
Advertisment