Advertisment

ഞാന്‍ കൊടുത്ത പരാതിയില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ സത്യാവസ്ഥ എവര്‍ക്കും ബോധ്യപ്പെടും ; മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ചുകൊണ്ട് താന്‍ സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖ ചിലര്‍ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് പി.സി. ജോര്‍ജ്

author-image
jayasreee
New Update

പത്തനംതിട്ട: മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ചുകൊണ്ട് താന്‍ സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖ ചിലര്‍ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് പി.സി. ജോര്‍ജ്.

Advertisment

ശബ്ദരേഖയെ സംബന്ധിച്ച് ഞാന്‍ കൊടുത്ത പരാതിയില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ സത്യാവസ്ഥ എവര്‍ക്കും ബോധ്യപ്പെടുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

publive-image

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടായ സംഭവങ്ങള്‍ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണ്. അതിന് അടിസ്ഥാനമായി പറയപ്പെടുന്ന ശബ്ദരേഖയെ സംബന്ധിച്ച് ഞാന്‍ കൊടുത്ത പരാതിയില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ സത്യാവസ്ഥ എവര്‍ക്കും ബോധ്യപ്പെടും.

എന്നാല്‍ ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും , സമൂഹത്തില്‍ വര്‍ഗ്ഗീയചേരിതിരിവ് സൃഷ്ടിക്കുവാനും നേതൃത്വം കൊടുക്കുന്നവര്‍ ആരാണെന്ന് ഇതിനോടകം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പരിശുദ്ധ റമദാന്‍ മാസത്തില്‍ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികള്‍ ഇതിന് നേതൃത്വം കൊടുക്കുന്നു എന്ന് പറയുമ്പോള്‍ അവരുടെ ദുഷ്ടലാക്ക് എന്ത് എന്ന് ബോധ്യപ്പെടും.

റമസാന്‍ മാസം ഈരാറ്റുപേട്ടയില്‍ പൊതുയോഗം വച്ച് മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്നതും പരസ്പരം സ്പര്‍ദ്ധയുണ്ടാക്കുന്നതും ശരിയല്ലാത്തത് കൊണ്ട് ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങള്‍ ഞാന്‍ ഈരാറ്റുപേട്ടയില്‍ പറയും.

Advertisment