New Update
Advertisment
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ട് രാജ്യത്തിന്റെ സല്‍പേരിനെ നശിപ്പിക്കുകയാണെന്നും ചിന്തകളുടെ പേരില്‍ ജനങ്ങള്‍ അറസ്റ്റു ചെയ്യപ്പെടുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പുതുച്ചേരിയില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു കേന്ദ്ര സർക്കാരിനെതിരായ രാഹുല്‍ ഗാന്ധിയുടെ വിമർശനം. നിങ്ങള്‍ രാജ്യത്തെ അടച്ചുപൂട്ടുകയും ജനങ്ങളെ ഭീഷണപ്പെടുത്തുകയും അവരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ സല്‍പേരിനെ ഇല്ലാതാക്കുകയാണ്. ഇതു പറയുന്നതിന്റെ പേരില്‍ ഞാന്‍ ചിലപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം - ദിഷ രവിയെ അറസ്റ്റ് ചെയ്ത് നടപടിയെ പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.