Advertisment

പെറ്റിയടക്കും പക്ഷേ നന്നാകില്ല ...!

New Update

പഞ്ചാബിൽ റോഡിൽ തുപ്പിയതിനുള്ള പിഴ ഈടാക്കിയത് ഒരു കോടി രൂപയിലധികം. മാസ്ക്ക് ധരിക്കാഞ്ഞതിന് 2.25 കോടി രൂപയും.രണ്ടു മാസത്തെ ലോക്ക് ഡൗൺ കാലയളവിൽ പഞ്ചാബിൽ ആകെ 91000 ത്തിലധികം പെറ്റിക്കേസുകളാണ് എടുത്തിട്ടുള്ളത്.ഇതിൽനിന്ന് സർക്കാരിന് ലഭിച്ചത് ആകെ 4.6 കോടി രൂപ.

Advertisment

publive-image

എന്തെല്ലാം മുൻകരുതലുകളും നിർദ്ദേശങ്ങളും സർക്കാരുകൾ കൈക്കൊണ്ടാലും ജനങ്ങൾ അത് ഗൗരവത്തിലെടുക്കുന്നില്ല എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ടതുണ്ടോ ?

കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ കൂടാതെ പൊതുസ്ഥലത്ത് തുപ്പുന്നവർക്കും മാസ്ക്ക് ധരിക്കാത്തവർക്കും പഞ്ചാബ് സർക്കാർ 500 രൂപ വീതമാണ് പിഴ വിധിച്ചിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കാതിരുന്നാൽ 3000 രൂപയാണ് പഞ്ചാബിൽ പിഴ.

ലോക്ക് ഡൗൺ കാലയളവിൽ പിഴചുമത്തപ്പെട്ടതിൽ 50% ത്തോളം (2.25 കോടി രൂപ.) മാസ്ക്ക് ധരിക്കാതിരുന്നതിനാണ്. 21 % ത്തോളം ( 1 കോടിയോളം) പൊതുസ്ഥലത്ത് തുപ്പിയതിനാണ് പിഴയായി ഈടാക്കിയത്. ഇതിൽ 70% വും പഞ്ചാബിലെ പ്രധാന പട്ടണങ്ങളായ ജലന്ധർ,ലുധിയാന,ഭട്ടിൻഡ ,പട്ട്യാല എന്നിവിടങ്ങളിൽ നിന്നുമാണ്.

pett penality4
Advertisment