Advertisment

കര്‍ണാടകയിലെ കൊവിഡ് ആശുപത്രിയില്‍ പന്നികളുടെ സ്വൈര്യവിഹാരം; ആശുപത്രികളില്‍ ശുചിത്വമില്ലെന്ന് പ്രതിപക്ഷം; വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

ബെംഗളൂരു: കല്‍ബുര്‍ഗിയിലെ കൊവിഡ് ആശുപത്രിയില്‍ പന്നികള്‍ സ്വൈര്യവിഹാരം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംസ്ഥാനത്തെ ആശുപത്രികളിലെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് പ്രതിപക്ഷം ആരോപിച്ചു.

കൊവിഡ്​ ആശുപത്രിയുടെ വരാന്തയിലൂടെ പന്നികൾ കൂട്ടമായി നടക്കുന്നതാണ്​ വീഡിയോ. ദൃശ്യങ്ങള്‍ വൈറലയതോടെ ഗുൽബർഗ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പന്നിക്കുടുംബത്തെ പിടികൂടി.

വീഡിയോ മൂന്നു ദിവസം പഴക്കമുള്ളതാണെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി ബി ശ്രീരാമുലു പറയുന്നു. അപ്പോൾ തന്നെ താൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.

ദൈവത്തിന്​ മാത്രമേ കോവിഡ്​ മഹാമാരിയിൽനിന്ന്​ ഇനി രക്ഷിക്കാൻ സാധിക്കൂവെന്ന പ്രസ്​താവന കഴിഞ്ഞ ദിവസം ആരോഗ്യമ​ന്ത്രി നടത്തിയിരുന്നു. തുടര്‍ന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Advertisment