Advertisment

എത്ര ശ്രമിച്ചിട്ടും മാറാത്ത മുഖക്കുരുവിനെ കുറിച്ച് അറിയാം

New Update

മുഖക്കുരു മൂലമുള്ള പ്രശ്നങ്ങള്‍ ഒരിക്കലെങ്കിലും നേരിടാത്തവരുണ്ടാകില്ല. കൗമാര കാലഘട്ടത്തിലാണ് മിക്കവാറും പേരും മുഖക്കുരു മൂലമുള്ള വിഷമതകള്‍ ഏറെയും അനുഭവിച്ചിട്ടുണ്ടാവുക. എന്നാല്‍ ചിലരെങ്കിലും കൗമാരത്തിനപ്പുറവും ഈ പ്രശ്‌നം നേരിട്ടുകാണും.

Advertisment

publive-image

കൗമാരത്തിനപ്പുറത്തേക്ക് മുഖക്കുരു നീണ്ടുനില്‍ക്കുന്നതോ, പുതുതായി മുഖക്കുരുവുണ്ടാവുകയോ ചെയ്യുന്നത് അത്ര സാധാരണമല്ല.

അതേസമയം, കൗമാരം കടന്നവരില്‍ മുഖക്കുരുവുണ്ടാകുന്നതിന് പല കാരണങ്ങളും വരാം. ഡയറ്റ് അടക്കമുള്ള ലൈഫ്‌സ്റ്റൈല്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍, ഉറക്കപ്രശ്‌നങ്ങള്‍, മദ്യപാനം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം എന്നിങ്ങനെ പല ഘടകങ്ങള്‍ മുതിര്‍ന്നവരിലെ മുഖക്കുരുവിന് കാരണമാകാം.

മുഖക്കുരുവിന്റെ സ്ഥാനം നോക്കി ചെറിയ രീതിയില്‍ അതിന്റെ കാരണം കണ്ടെത്താന്‍ നമുക്ക് സാധ്യമാണ്. ഇത്തരത്തില്‍ നെറ്റിയിലാണ് മുഖക്കുരുവെങ്കില്‍ അത് ദഹനവ്യവസ്ഥയെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നതാണ്. മൂക്കിന് മുകളിലാണ് മുഖക്കുരുവെങ്കില്‍ അത് ഹൃദ്രോഗങ്ങളുടെ സൂചനയാകാറുണ്ടത്രേ.

താടിയില്‍ മുഖക്കുരുവുണ്ടാകുന്നതാണെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു. കവിളിലാണെങ്കില്‍ അത് ആമാശയ- ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നുവത്രേ. എന്നാല്‍ എല്ലായ്പോഴും മുഖക്കുരുവിന് കാരണങ്ങള്‍ ഇവയെല്ലാം തന്നെ ആകണമെന്നില്ല. എങ്കില്‍ക്കൂടിയും ഈ സാധ്യതകളും ഉള്‍പ്പെടുന്നതായി അറിയാമെന്ന് മാത്രം.

pimples reason
Advertisment